1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ യുഎഇ; പ്രവാസികൾക്ക് തിരിച്ചടിയാകും
സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ യുഎഇ; പ്രവാസികൾക്ക് തിരിച്ചടിയാകും
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ഊർജിതമാക്കാൻ നിർദേശം. അഭ്യസ്തവിദ്യരായ യുഎഇയിലെ യുവതീ യുവാക്കൾക്ക്​ തൊഴിലവസരം ഉറപ്പിക്കാൻ വിപുലമായ പദ്ധതികൾക്കാണ്​ യുഎഇ രൂപം നൽകി വരുന്നത്​. സുവർണ ജൂബിലി പ്രമാണിച്ച്​ രാജ്യം ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്ന മേഖല കൂടിയാണിത്​. സർക്കാർ സംവിധാനങ്ങളിൽ സ്വദേശികൾക്ക്​ ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ നേരത്തെ തന്നെ യുഎഇക്ക്​ സാധിച്ചിരുന്നു. …
സൗദിയിൽ പ്രവാസി ജീവനക്കാ ർക്ക് നൈപുണ്യ പരീക്ഷകൾ തുടങ്ങുന്നു; വെല്ലുവിളിയായി തിയറി പരീക്ഷ
സൗദിയിൽ പ്രവാസി ജീവനക്കാ ർക്ക് നൈപുണ്യ പരീക്ഷകൾ തുടങ്ങുന്നു; വെല്ലുവിളിയായി തിയറി പരീക്ഷ
സ്വന്തം ലേഖകൻ: പ്രവാസി ജീവനക്കാരുടെ സൗദിയുടെ തൊഴിൽ നൈപുണ്യം പരിശോധിക്കാൻ നൈപുണ്യ പരീക്ഷകളുമായി സൗദി. ഓരോരുത്തരുടേയും ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിൽ മേഖലയിൽ അവർക്ക് കഴിവുണ്ടോ എന്ന കാര്യം പരിശോധിച്ച് അറിയുന്നതിന് വേണ്ടിയാണ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തുന്നത്. രാജ്യത്തെ തൊഴിൽ മേഖലയുടെ കാര്യക്ഷമത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സൗദിയിൽ ജോലി …
സൗദിയിൽ പ്രവാസി മലയാളി യെ വെടിവെച്ച സൗദി പൗരന് 7 വർഷം തടവും പിഴയും; ശിക്ഷ മാതൃകാപരമെന്ന് കോടതി
സൗദിയിൽ പ്രവാസി മലയാളി യെ വെടിവെച്ച സൗദി പൗരന് 7 വർഷം തടവും പിഴയും; ശിക്ഷ മാതൃകാപരമെന്ന് കോടതി
സ്വന്തം ലേഖകൻ: സൗദിയിലെ വാദി ദവാസിറിലെ പെട്രോൾ പമ്പ് ജീവനക്കാരനായ മലയാളിയെ തോക്കുപയോഗിച്ച് വെടിവെച്ച സൗദി പൗരന് ഏഴുവർഷം തടവു ശിക്ഷ. ഫുൾടാങ്ക് എണ്ണയടിച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് വെടിവെച്ചത്. കൊല്ലം സ്വദേശിയായ മുഹമ്മദ് നിലവിൽ ചികിത്സയിലാണ്. പബ്ലിക് പ്രോസിക്യൂഷൻ കടുത്ത ശിക്ഷ വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതിയായ സൗദി പൗരൻ കോടതി …
ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍; സാമൂഹിക പരിപാടികള്‍ക്കുള്ള വിലക്ക് നീക്കി
ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍; സാമൂഹിക പരിപാടികള്‍ക്കുള്ള വിലക്ക് നീക്കി
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം വലിയ തോതിൽ നിയന്ത്രണ വിധേയമായതോടെ ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിലും മരണത്തിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നലെ നടന്ന സുപ്രീം കമ്മിറ്റി യോഗം ഇളവുകൾ പ്രഖ്യാപിച്ചത്. അതോടൊപ്പം കോവിഡ് വാക്സിനേഷനിലുണ്ടായ വലിയ പുരോഗതിയും ഇതിനു കാരണമായി. വെള്ളിയാഴ്ചയിലെ സമൂഹ നമസ്കാരമായ ജുമുഅ …
യുകെയിൽ വിനോദ സഞ്ചാര, യാത്രാ മേഖലയ്ക്ക് ജീവശ്വാസം പകർന്ന് ഇളവുകൾ; ചെറുകിട ബിസിനസുകാർക്കും പ്രതീക്ഷ
യുകെയിൽ വിനോദ സഞ്ചാര, യാത്രാ മേഖലയ്ക്ക് ജീവശ്വാസം പകർന്ന് ഇളവുകൾ; ചെറുകിട ബിസിനസുകാർക്കും പ്രതീക്ഷ
സ്വന്തം ലേഖകൻ: യുകെയിൽ വിനോദ സഞ്ചാര, യാത്രാ മേഖലയ്ക്ക് ജീവശ്വാസം പകർന്ന് ഇളവുകൾ, സർക്കാർ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഒട്ടേറെ പേരാണ് അവധിക്കാല ടിക്കറ്റ് ബുക്കിങ്ങിനായി മുന്നോട്ടു വന്നിരിക്കുന്നത് . പുതിയ മാറ്റങ്ങൾ ടൂറിസം മേഖലയ്ക്ക് വൻ ഉണർവ് നൽകുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ. നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ സീസണിൽ വിനോദ സഞ്ചാര …
പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതി; വനിതാ മന്ത്രാലയത്തിന് പുതിയ പേര്; താലിബാൻ്റെ പരിഷ്ക്കാരങ്ങൾ
പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതി; വനിതാ മന്ത്രാലയത്തിന് പുതിയ പേര്; താലിബാൻ്റെ പരിഷ്ക്കാരങ്ങൾ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഏഴാം ക്ലാസ് മുതൽ പെൺകുട്ടികൾക്കു വിദ്യാഭ്യാസം വിലക്കി. 7–12 ക്ലാസുകളിലെ ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതൽ സ്കൂളുകളിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെയും അധ്യാപികമാരുടെയും കാര്യം ഉത്തരവിൽ പരാമർശിച്ചിട്ടില്ല. വനിതാകാര്യ മന്ത്രാലയം നിർത്തലാക്കി പകരം ‘മൂല്യപ്രചാരണത്തിനും തിന്മകൾ തടയുന്നതിനുമായി’ നന്മ–തിന്മ മന്ത്രാലയം ആരംഭിച്ചു. വനിതാകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചിരുന്ന ലോകബാങ്ക് ജീവനക്കാരെ …
അഫ്ഗാനില്‍ യുഎസിനൊപ്പം നിന്നതിന് വലിയ വില കൊടുക്കേണ്ടി വന്നതായി ഇമ്രാന്‍ ഖാന്‍
അഫ്ഗാനില്‍ യുഎസിനൊപ്പം നിന്നതിന് വലിയ വില കൊടുക്കേണ്ടി വന്നതായി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകൻ: ഇസ്ലാമാബാദ്: അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ അധിനിവേശത്തില്‍ ഒപ്പം നിന്നതിന് പാകിസ്താന് വലിയ വില നല്‍കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍നിന്ന് പിന്മാറിയതിനുശേഷം അമേരിക്കന്‍ സെനറ്റര്‍മാര്‍ പാകിസ്താനുമേല്‍ കുറ്റംചാര്‍ത്തുന്നത് വേദനിപ്പിക്കുന്നതാണെന്നും ഇമ്രാന്‍ പറഞ്ഞു. റഷ്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പ്രതികരണം. താലിബാനെ പാകിസ്താന്‍ സഹായിക്കുന്നെന്ന് …
യുഎഇയിൽ വാഹനത്തിലോ അടച്ചിട്ട മുറിയിലോ കുട്ടികൾ ഉള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ
യുഎഇയിൽ വാഹനത്തിലോ അടച്ചിട്ട മുറിയിലോ കുട്ടികൾ ഉള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ
സ്വന്തം ലേഖകൻ: വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോഷിക്യൂഷൻ മുന്നറിയിപ്പ് നൽകി. ആദ്യ തവണ 5,000 ദിർഹവും രണ്ടാം തവണ 10,000 ദിർഹവുമാണ് ചുമത്തുക. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘വദീമ ‘നിയമത്തിന്റെ ഭാഗമായാണിത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ …
സൗദിയില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വൻ ഡിമാൻഡ്; ശമ്പളം കൂട്ടിയിട്ടും ജോലിയ്ക്ക് ആളില്ല!
സൗദിയില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വൻ ഡിമാൻഡ്; ശമ്പളം കൂട്ടിയിട്ടും ജോലിയ്ക്ക് ആളില്ല!
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യകത വര്‍ധിച്ചു. രാജ്യത്തെ സ്‌കൂളുകള്‍ തുറന്നതോടെയാണ് ഡ്രൈവര്‍മാരുടെ ആവശ്യകത വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ പോയവര്‍ തിരിച്ചെത്താത്തതും പലരെയും പ്രയാസത്തിലാക്കി. കോവിഡ് വ്യാപകമായ സാഹചര്യത്തിലാണ് പലരും ഹൗസ് ഡ്രൈവര്‍മാരെ ദീര്‍ഘ അവധിയില്‍ നാട്ടിലേക്ക് മടക്കി അയച്ചത്. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരുന്നതായിരുന്നു ഇതിന് കാരണം. ഇപ്പോള്‍ …
ഒമാനിലെ സ്വദേശി സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും; ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബറില്‍
ഒമാനിലെ സ്വദേശി സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും; ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബറില്‍
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം ഒമാനിലെ സ്വദേശി സ്‌കൂളുകളില്‍ സപ്തംബര്‍ 19 ഞായറാഴ്ച മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനം. 12നും 17നുമിടയില്‍ പ്രായമുള്ള രണ്ട് വാക്സിനും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമായിരിക്കും ഒമാനിലെ സ്വദേശി …