സ്വന്തം ലേഖകൻ: കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേയ്‌ക്കെന്ന ശക്തമായ സൂചനകള്‍ നല്‍കി കണക്കുകള്‍. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനാണ് ജസ്റ്റിന്‍ ട്രൂഡോയുടെ തുടര്‍ഭരണ സൂചനകള്‍ നല്‍കി വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ വോട്ടുകള്‍ ഇനിയും എണ്ണിത്തീര്‍ക്കാനുണ്ട്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍, കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ട്രൂഡോയുടെ ലിബറല്‍ …
സ്വന്തം ലേഖകൻ: താലിബാനില്‍ അധികാരത്തര്‍ക്കമുണ്ടായതായും പ്രമുഖ താലിബാന്‍ നേതാവ് മുല്ലാ അബ്ദുല്‍ ഗനി ബറാദറിന് വെടിയേറ്റിരുന്നതായും റിപ്പോര്‍ട്ട്. ഈ മാസം ആദ്യത്തിലാണ് കാബൂളിലെ കൊട്ടാരത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ കൈയാങ്കളിയും വെടിവയ്പ്പുമുണ്ടായത്. അമേരിക്കയുമായുള്ള താലിബാന്റെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് മുല്ലാ ബറാദറായിരുന്നു. അഫ്ഗാനില്‍ സംഘം അധികാരത്തിലെത്തിയാല്‍ ഭരണത്തലവനാകുമെന്നു പ്രതീക്ഷിക്കപ്പെട്ട നേതാവ്. എന്നാല്‍, പുതിയ സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: ഷാർജയിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും. കോവിഡ് മഹാമാരിയെ ചെറുക്കാൻ നിയന്ത്രണങ്ങൾ കൂടിയെ തീരുവെന്ന് ഷാർജ ദുരന്തനിവാരണ സമിതി അറിയിച്ചു. വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേരിൽ കൂടാൻ പാടില്ല. ഡിസ്ട്രിക്ട് ആൻഡ് വില്ലേജസ് അഫയേഴ്സ് ഡിപ്പാർട്മെന്‍റിന് കീഴിലുള്ള ഹാളുകളിൽ 100 പേർക്കു വരെ പ്രവേശനം നിബന്ധനകളോടെ അനുവദിക്കും. സീറ്റുകൾ ക്രമീകരിക്കുമ്പോൾ നാലു മീറ്റർ …
സ്വന്തം ലേഖകൻ: ഇനി 10 ദിവസം മാത്രം ശേഷിക്കെ എക്സ്പോ 2020ക്ക് ആവേശം പകരാൻ ഔദ്യോഗിക ഗാനമെത്തി. ‘ദിസ് ഇൗസ് ഔവർ ടൈം’ (ഇത് നമ്മുടെ സമയം) എന്ന് ആരംഭിക്കുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വിഡിയോ, യുഎഇയുടെ സംസ്കാരം, ജീവിതം, കാഴ്ചകൾ എന്നിവയാൽ സമ്പന്നമാണ്. ലോക രാജ്യങ്ങളുടെ സംഗമമൊരുക്കുന്ന ഉത്സവത്തിലേയ്ക്ക് സുസ്വാഗതമോതുകയാണ് മനോഹരമായ ഇൗ ഗാനത്തിലൂടെ, ദുബായ്. …
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൗദി മന്ത്രി. ലോക രാഷ്ട്രങ്ങള്‍ വാക്‌സിന് വേണ്ടി അടിപിടി കൂടുമ്പോള്‍ വാക്‌സിന്‍ ലഭ്യമായിട്ടും അത് സ്വീകരിക്കാന്‍ തയ്യാറാവാതെ പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ ഒന്നുകില്‍ അഹങ്കാരികളോ അല്ലെങ്കില്‍ കുപ്രചാരണങ്ങളുടെ ഇരകളോ ആണെന്ന് രോഗപ്രതിരോധത്തിനായുള്ള അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസീരി കുറ്റപ്പെടുത്തി. വാക്‌സിന്‍ കോവിഡിനെതിരായ …
സ്വന്തം ലേഖകൻ: സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം. സൗദിയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ബന്ധങ്ങൾ പുതുക്കുകയും പൊതു താൽപര്യത്തിലുള്ള പ്രാദേശികവും രാജ്യാന്തരവുമായ വിഷയങ്ങളിൽ ഉഭയകക്ഷി …
സ്വന്തം ലേഖകൻ: യുകെയിലേയ്ക്ക് തിരിച്ചെത്തണമെന്നും തെറ്റു മനസ്സിലാക്കിയതായും വെളിപ്പെടുത്തി ഐഎസിൽ ചേര്‍ന്ന ബ്രിട്ടീഷ് യുവതി ഷമീമ ബീഗം വീണ്ടും രംഗത്ത്. ഐഎസ് ഭീകരൻ്റെ വധുവായതിൽ തന്നോടു തന്നെ വെറുപ്പു തോന്നുന്നുവെന്ന് യുവതി ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിട്ട പുതിയ വീഡിയോയിൽ വ്യക്തമാക്കുന്നു. താൻ ഭീകരതയ്ക്കതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്നതായും തനിക്ക് രണ്ടാമതൊരു അവസരം തരണമെന്നും ഷമീമ ബീഗം …
സ്വന്തം ലേഖകൻ: യുകെയിൽ 12 – 15 പ്രായക്കാർക്ക് വാക്സിൻ വിതരണം തിങ്കളാഴ്ച തുടങ്ങും. 12 മുതൽ 15 വയസ്സുവരെയുള്ള മൂന്ന് ദശലക്ഷം കുട്ടികൾക്കാണ് ഇതോടെ ആദ്യ ഡോസ് ലഭിക്കുക. ആദ്യ ഘട്ടത്തിൽ ഇംഗ്ലണ്ടിലെ 1.5 ദശലക്ഷം ആളുകൾക്ക് ബൂസ്റ്റർ സന്ദേശങ്ങൾ അയച്ചുകൊണ്ട് കൊറോണ വൈറസ് വാക്സിൻ പ്രോഗ്രാം മുന്നോട്ട് പോകുകയാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഈ …
സ്വന്തം ലേഖകൻ: റഷ്യൻ സർവകലാശാലയിൽ വിദ്യാർഥികൾക്കു നേരെ വെടിവെപ്പ്. സർവകലാശാലയിലെ ഒരു വിദ്യാർഥി തന്നെയാണ് അക്രമിയെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റതായി ആർ ടി ന്യൂസ് റിപ്പോർട്ട് ചെയ്തു. പേം ക്രായി മേഖലയിലുള്ള പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കറുത്ത വേഷവും ഹെൽമറ്റും ധരിച്ച് തോക്കേന്തിയെത്തിയ അക്രമി മറ്റ് …
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയതായി അബൂദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനമായി കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. അതോടൊപ്പം പൊതു ഇടങ്ങളിലെ പ്രവേശനത്തിന് അല്‍ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും …