സ്വന്തം ലേഖകൻ: ഒക്‌ടോബർ നാലു മുതൽ ഖത്തറിൽ നിന്നുള്ളവർക്ക് യുകെയിൽ ക്വാറന്റീൻ വേണ്ട. ഖത്തറിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞവർക്കാണ് ക്വാറന്റീൻ ഇളവ് ലഭിക്കുക. യുകെയുടെ പുതിയ യാത്രാ, പ്രവേശന ഭേദഗതി പ്രകാരമാണിത്. കോവിഡ് വ്യാപനം അനുസരിച്ചുള്ള റെഡ്, ആംബർ, ഗ്രീൻ എന്നീ മൂന്നു പട്ടികകൾക്ക് പകരം ഒറ്റ പട്ടികയാക്കി. ലോക രാജ്യങ്ങൾ …
സ്വന്തം ലേഖകൻ: അമേരിക്കയിലേയും ഓസ്‌ട്രേലിയയിലേയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാന്‍സിന്റെ പ്രതിഷേധം. ബ്രിട്ടന്‍ അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിര്‍മിത അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ധാരണയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറിയതിനെ തുടര്‍ന്നാണ് നടപടി. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ വെസ് ലെ ഡ്രെയിന്‍ പറഞ്ഞു. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം പൂർത്തിയാകുന്നതിനു മുൻപ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ 7 കുട്ടികൾ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷമാപണവുമായി യുഎസ്. ഐഎസ് തീവ്രവാദിയാണെന്നു കരുതിയാണ് സന്നദ്ധപ്രവർത്തകനെയും ഒൻപതംഗ കുടുംബത്തെയും വധിച്ചതെന്നു യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണു കുറ്റസമ്മതം. ഓഗസ്റ്റ് 29ന് സമെയ്‌രി അക്മദി കാറിന്റെ ഡിക്കിയിൽ വെള്ളം നിറച്ച …
സ്വന്തം ലേഖകൻ: വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള ശമ്പള പരിധി കർശനമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രതിമാസം 600 ദിനാർ ശമ്പളം ഉൾപ്പെടെ വിവിധ നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ മാത്രം ഡ്രൈവിങ് ലൈസൻസ് നൽകിയാൽ മതി എന്നതാണ് നിയമം. കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ …
സ്വന്തം ലേഖകൻ: അവധിയിലിരിക്കെ തൊഴിലാളികളെ ജോലിയിൽ നിന്നു പിരിച്ചുവിടുകയോ താക്കീത് നൽകുകയോ അരുതെന്ന് മാനവ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തൊഴിലാളികളും തൊഴിലുടമകളും അവരവരുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അറിഞ്ഞിരിക്കണം. തൊഴിൽ കരാറിന്റെ പകർപ്പ് തൊഴിലാളിക്ക് തൊഴിലുടമ നൽകുകയും ഇതിലെ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വിവിധ ഭാഷകളിൽ മന്ത്രാലയം …
സ്വന്തം ലേഖകൻ: യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നതിന് കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. കോവിഡ് വ്യാപനനിരക്ക് ദശാംശം രണ്ടു ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. തീരുമാനം നാളെ പ്രാബല്യത്തിലാകും. ദുബായിൽ താമസിച്ച് നിത്യേന അബുദാബിയിൽ ജോലിക്ക് പോയി വന്നിരുന്നവർക്കും സെയിൽസ്‌മാൻമാർക്കും മറ്റും ഇത് …
സ്വന്തം ലേഖകൻ: ശരാശരി പ്രതിമാസ ശമ്പളത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാരെ പിന്നിലാക്കി സൗദി സ്ത്രീകള്‍. 2020 രണ്ടാം പകുതിയിലാണ് രാജ്യത്തെ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങിയത്. സൗദിയില്‍ ഇതാദ്യമാണെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കാലയളവില്‍ സ്ത്രീകളുടെ ശരാശരി പ്രതിമാസ ശമ്പളം 4105 റിയാലും പുരുഷന്‍മാരുടേത് 3944 റിയാലുമായിരുന്നുവെന്ന് അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍ ക്യാമ്പയിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തീകരണത്തോട് അടുത്ത സാഹചര്യത്തില്‍ ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നത്. നേരത്തേ ഏത് വാക്‌സിന്‍ എടുത്തവരാണെങ്കിലും ബൂസ്റ്റര്‍ ഡോസായി ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ …
സ്വന്തം ലേഖകൻ: യുകെയിൽ വിദേശ യാത്രക്കാർക്കുള്ള കോവിഡ് ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ. യാത്രകൾക്ക് മുൻപും ശേഷവുമുള്ള പിസിആർ ടെസ്റ്റുകൾ വാക്സിൻ പൂർണ്ണമായും ലഭിച്ചിട്ടുള്ളവർക്ക് വേണ്ടി വരില്ല എന്നതാണ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ഇളവുകളിൽ പ്രധാനം. എന്നാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ബ്രിട്ടീഷുകാർക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ ക്വാറന്റൈൻ ചെയ്യേണ്ടി വരും. വാക്സിൻ ലഭിച്ചവർക്ക് വിദേശത്ത് നിന്ന് മടങ്ങുമ്പോൾ …
സ്വന്തം ലേഖകൻ: ഏഷ്യ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം തടയാൻ പുതിയ ത്രിരാഷ്ട്ര പ്രതിരോധ കരാർ പ്രഖ്യാപിച്ച് യു.എസും യു.കെയും ഓസ്ട്രേലിയയും. കരാറനുസരിച്ച് ഓസ്ട്രേലിയക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കാൻ സാധിക്കും. അതിനു വേണ്ട സാങ്കേതിക വിദ്യ യുഎസ് കൈമാറും. എന്നാൽ ആണവായുധങ്ങൾ വഹിച്ചുകൊണ്ടുള്ള അന്തർവാഹിനികളല്ലെന്നും രാജ്യങ്ങൾ വ്യക്തമാക്കി. കാരണം ആണവനിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമാണ് ഓസ്ട്രേലിയ. …