1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2021

സ്വന്തം ലേഖകൻ: ഒക്‌ടോബർ നാലു മുതൽ ഖത്തറിൽ നിന്നുള്ളവർക്ക് യുകെയിൽ ക്വാറന്റീൻ വേണ്ട. ഖത്തറിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞവർക്കാണ് ക്വാറന്റീൻ ഇളവ് ലഭിക്കുക. യുകെയുടെ പുതിയ യാത്രാ, പ്രവേശന ഭേദഗതി പ്രകാരമാണിത്.

കോവിഡ് വ്യാപനം അനുസരിച്ചുള്ള റെഡ്, ആംബർ, ഗ്രീൻ എന്നീ മൂന്നു പട്ടികകൾക്ക് പകരം ഒറ്റ പട്ടികയാക്കി. ലോക രാജ്യങ്ങൾ നൽകി വരുന്ന വാക്‌സിനേഷന്റെ പുരോഗതി അനുസരിച്ചാണ് പട്ടിക. അസ്ട്രാസെനക്ക, ഫൈസർ-ബയോടെക്, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സീനുകൾക്കാണ് ഇംഗ്ലണ്ട് അംഗീകാരം നൽകിയിരിക്കുന്നത്.

ഖത്തറിൽ ഫൈസർ-ബയോടെക്, മൊഡേണ വാക്‌സീനുകളാണ് വിതരണം ചെയ്യുന്നതെന്നതിനാൽ ഖത്തറിൽ നിന്നുള്ളവർക്ക് ക്വാറന്റീൻ വേണ്ട. പുതിയ പ്രവേശന ഭേദഗതി സംബന്ധിച്ച് ഖത്തറിലെ ബ്രിട്ടീഷ് സ്ഥാനപതി ജോൺ വിൽക്‌സ് സിഎംജി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ഖത്തറിൽ നിന്നുള്ളവരുടെ പക്കൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നൽകിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മുഴുവൻ പേര്, ജനനതീയതി, ഏതു കമ്പനിയുടെ വാക്‌സീൻ, വാക്‌സിനേഷൻ തീയതി, രാജ്യം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സർട്ടിഫിക്കറ്റിലുണ്ടാകണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.