1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2021

സ്വന്തം ലേഖകൻ: അവധിയിലിരിക്കെ തൊഴിലാളികളെ ജോലിയിൽ നിന്നു പിരിച്ചുവിടുകയോ താക്കീത് നൽകുകയോ അരുതെന്ന് മാനവ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തൊഴിലാളികളും തൊഴിലുടമകളും അവരവരുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അറിഞ്ഞിരിക്കണം.

തൊഴിൽ കരാറിന്റെ പകർപ്പ് തൊഴിലാളിക്ക് തൊഴിലുടമ നൽകുകയും ഇതിലെ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വിവിധ ഭാഷകളിൽ മന്ത്രാലയം പുറത്തിറക്കിയ തൊഴിൽ നിയമങ്ങളെക്കുറിച്ച് ഇരു വിഭാഗവും വായിച്ചു മനസ്സിലാക്കുകയും ജോലി സമയം നിശ്ചയിക്കുകയും വേതനം കൃത്യമായി നൽകുകയും വേണം.

‘നിന്റെ അവകാശങ്ങൾ അറിയുക’ എന്ന പേരിൽ കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. വിദേശിയായ തൊഴിലാളിക്ക് ജോലി നൽകുമ്പോൾ ഓഫർ ലെറ്റർ വായിച്ച് ഒപ്പിട്ട ശേഷമാകണം തൊഴിൽ രേഖകൾക്ക് രൂപം നൽകേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.