സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തുടര്‍ന്ന് ഈ വര്‍ഷം ഒമാനില്‍ നിന്ന് 63,000ത്തിലേറെ പ്രവാസികള്‍ നാടുകളിലേക്ക് മടങ്ങിയതായി കണക്കുകള്‍. 2021 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ബിസിനസ് തകര്‍ന്നും ജോലി നഷ്ടമായും സാമ്പത്തിക പ്രതിസന്ധികള്‍ താങ്ങാനാവാതെയാണ് പലരും ഒമാന്‍ വിട്ടതെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ …
സ്വന്തം ലേഖകൻ: യുകെയിൽ അധികാരത്തിൽ എത്തിയാൽ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് കീർ സ്റ്റാമർ. ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ 10 പൗണ്ട് മിനിമം വേതനം ഉറപ്പു നൽകിയ ലേബർ നേതാവ് അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ എല്ലാ തൊഴിലാളികൾക്കും അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നൽകാൻ നടപടിയെടുക്കുമെന്നും വാഗ്ദാനം നൽകി. ടിയുസി …
സ്വന്തം ലേഖകൻ: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസിലേക്കു പോകും. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡി’ന്റെ ഉച്ചകോടിക്ക് ഇക്കുറി യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് അധ്യക്ഷത വഹിക്കുന്നത്. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയ ശേഷം മോദി ആദ്യമായാണ് യുഎസ് സന്ദര്‍ശിക്കുന്നത്. സെപ്റ്റംബര്‍ 24ന് വാഷിങ്ടനില്‍ നടക്കുന്ന …
സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്ത് സമ്പത്തിക പ്രശ്നം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. താലിബാൻ സർക്കാർ അധികാരത്തിൽ എത്തിയതോടെ വിദേശസഹായം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. താലിബാൻ്റെ നിയന്ത്രണത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ എത്തുകയും രാജ്യത്ത് ഗുരുതര സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. തൊഴിൽ സ്ഥാപനങ്ങളിൽ പലതും അടഞ്ഞതോടെ …
സ്വന്തം ലേഖകൻ: ശാസ്ത്ര-സാങ്കേതിക മേഖലയുടെ രാജ്യാന്തര ആസ്ഥാനമായി യുഎഇയെ മാറ്റാനുള്ള സമഗ്ര പദ്ധതികൾ തയാറാക്കിയതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിന്റെ ചുമതലകൾക്ക് വിദേശകാര്യ-രാജ്യാന്തര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മുന്നേറ്റം …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ പുതിയ ഇളവുകള്‍ വരുത്തി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കി. ഇതുപ്രകാരം യാത്രാ നിരോധനം നിലവിലില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിലവിലുള്ള ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ അഞ്ചു ദിവസമാക്കി …
സ്വന്തം ലേഖകൻ: പ്രധാന തസ്തികകളിലടക്കം സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഒമാൻ. വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പരീക്ഷകൾക്കു തുടക്കം കുറിച്ചു. ഭരണനിർവഹണ കാര്യാലയങ്ങളിൽ 1,000ൽ ഏറെ സ്വദേശികളെ ഉടൻ നിയമിക്കും. 2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവൽക്കരണത്തിനാണ് നീക്കം. സ്വകാര്യ ആരോഗ്യമേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള ‘ബാദിർ’ ക്യാംപെയ്ന്റെ ആദ്യഘട്ടമായി 228 പേർ ജോലിയിൽ പ്രവേശിച്ചു. 185 …
സ്വന്തം ലേഖകൻ: സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി താലിബാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതായി ഖത്തര്‍. അന്താരാഷ്ട്ര സമൂഹവുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനും എംബസികള്‍ തുറക്കാനും താല്‍പ്പര്യമുണ്ടെന്ന് താലിബാന്‍ ഖത്തറിനെ അറിയിച്ചു. ഖത്തര്‍ വിദേശകാര്യമന്ത്രി നടത്തിയ അഫ്ഗാന്‍ സന്ദര്‍ശനത്തിനിടെയാണ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നത്. അഫ്ഗാന്‍ പര്യടനം പൂര്‍ത്തീകരിച്ച് ഖത്തറില്‍ തിരിച്ചെത്തിയ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന് അല്‍ത്താനി …
സ്വന്തം ലേഖകൻ: യുകെയിൽ “വിൻ്റർ കോവിഡ് പ്ലാൻ“ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ശരത്കാലത്തും ശൈത്യകാലത്തും കോവിഡ് വ്യാപനം കൈകാര്യം ചെയ്യാനുള്ള തന്റെ പദ്ധതി വെളിപ്പെടുത്താൻ തയ്യാറെടുക്കുമ്പോൾ മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കുന്നതിൽ അതീവ ശ്രദ്ധാലുവാൺന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ ജോൺസൺ തൻ്റെ പദ്ധതി പ്രഖ്യാപിക്കും. തണുപ്പു കാലത്ത് ബ്രിട്ടന്റെ പ്രധാന കോവിഡ് പ്രതിരോധം …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താന്റെ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് ദോസ്തമിന്റെ ആഡംബരഭവനം പിടിച്ചെടുത്ത് താലിബാന്‍. ഇതിനു പിന്നാലെ താലിബാന്‍ സംഘാംഗങ്ങള്‍ കൊട്ടാരത്തിനുള്ളില്‍ ഇരിക്കുന്നതിന്റെയും കാഴ്ചകള്‍ കാണുന്നതിന്റെയും ഫോട്ടോകള്‍ പുറത്തെത്തി. താലിബാന്റെ പ്രമുഖ എതിരാളികളില്‍ ഒരാളും പട്ടാളമേധാവിയുമായിരുന്ന ദോസ്തം, നിലവില്‍ അഫ്ഗാനില്‍നിന്ന് പലയാനം ചെയ്തിരിക്കുകയാണ്. പുതുതായി രൂപവത്കരിക്കപ്പെട്ട താലിബാന്‍ സര്‍ക്കാരിലെ ഏറ്റവും കരുത്തരായ നേതാക്കളിലൊരാളായ ക്വാരി …