സ്വന്തം ലേഖകൻ: മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ 16 പേജ് രഹസ്യ രേഖ എഫ്ബിഐ പുറത്തുവിട്ടു. 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അതിജീവിച്ചവരും ആവശ്യപ്പെട്ടതിനെ തുടർന്നു പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ഉത്തരവു പ്രകാരമാണിത്. ആക്രമണത്തിനുപയോഗിച്ച നാലു വിമാനങ്ങളിലെ 19 പൈലറ്റുമാരിൽ 15 പേരും സൗദിക്കാരായിരുന്നു. ഇവർക്ക് …
സ്വന്തം ലേഖകൻ: യു.എ.ഇ.യുടെ അടുത്ത 50 വർഷത്തേക്കുള്ള പ്രവർത്തനപദ്ധതിയുടെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമൊരുങ്ങുന്നു. 2400 കോടി ദിർഹം മുതൽമുടക്കിൽ സ്വകാര്യമേഖലയിൽ 75,000 തൊഴിലവസരം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അധികാരികൾ വ്യക്തമാക്കി. ഇതുപ്രകാരം വിദ്യാർഥികൾക്കും പഠിച്ചിറങ്ങുന്ന ബിരുദധാരികൾക്കും ബിസിനസ് വികസനഫണ്ടായി 100 കോടി ദിർഹം മാറ്റിവെക്കും. സർക്കാർ സഹകരണത്തോടെയുള്ള സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കുട്ടികൾക്കായി പ്രത്യേക …
സ്വന്തം ലേഖകൻ: ഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള സുപ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000 പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു. നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് പോകാന്‍ വേണ്ടി ഒറ്റ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച് തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നേടിയവരെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. കൊവിഡ് ബാധിച്ച് സുഖപ്പെട്ടവര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാൽ മതിയാകുമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും ദമ്മാം വിമാനത്താവളത്തിൽ നിന്ന് നിരവധി ഇന്ത്യാക്കാർ നാട്ടിലേക്ക് തന്നെ തിരിച്ച് പോന്നുയെന്ന് മാധ്യമം റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: സൗദിയിൽ ഡ്രൈവർ ഉൾപ്പെടെ ഗാർഹിക ജോലിക്കാരുടെ സ്പോൺസർഷിപ് മാറ്റം ഇനി അബ്ഷിർ ഓൺലൈൻ വഴി. തൊഴിലാളിയെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ സ്പോൺസർ പുതിയ സ്പോൺസർക്ക് ഓൺലൈൻ വഴി അപേക്ഷ നൽകണം. അപേക്ഷ സ്വീകരിക്കുന്നതോടെ തൊഴിലാളി പുതിയ സ്പോൺസറുടെ കീഴിലാകും. ഇതേസമയം ഒരേ തസ്തികയിലുള്ള ഒന്നിലധികം പേരുടെ സ്പോൺസർഷിപ് ഒരേ സമയം മാറാനാകില്ല. ഹൗസ് …
സ്വന്തം ലേഖകൻ: യുകെയിൽ യാത്രക്കാർക്ക് പിസിആർ ടെസ്റ്റുകൾക്ക് പകരം വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ നീക്കം. ഇതോടെ രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുള്ള അന്തരാഷ്ട്ര യാത്രക്കാർക്ക് യുകെയിലേക്ക് മടങ്ങുമ്പോൾ പിസിആർ കോവിഡ് ടെസ്റ്റുകൾ നടത്തേണ്ടി വരില്ല. ഇത് സംബന്ധിച്ച തീരുമാനം സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. അടുത്ത മാസത്തെ അർദ്ധകാല അവധിക്ക് മുമ്പ് ഗ്രീൻ, ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ …
സ്വന്തം ലേഖകൻ: 44 വർഷത്തിനു ശേഷം യുഎസ് ഓപ്പൺ വനിതാ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷുകാരിയായി എമ്മ റഡുക്കാനു. 22 വർഷത്തിന് ശേഷം അരങ്ങേറിയ കൗമാര ഫൈനലിൽ 19 കാരി കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് (6–4, 6–3) എമ്മയു എസ് ഓപ്പൺ വനിത സിംഗിൾസ് ചാംപ്യനായി ചരിത്രം കുറിച്ചത്. ലോക റാങ്കിങ്ങിൽ 150–ാം സ്ഥാനക്കാരിയായാണ് …
സ്വന്തം ലേഖകൻ: ദുബായിലെ ഒൻപത് കേന്ദ്രങ്ങളിൽ നിന്നും തിരിച്ചും എക്സ്പോ സെന്ററിലേക്ക് ‘എക്സ്പോ റൈഡർ’ ബസുകളുടെ സൗജന്യ സേവനം. ഇതിനായി 126 ബസുകൾ ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോര്‍ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ആകെ 203 ബസുകളാണ് ദുബായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എക്സ്പോയിലേയ്ക്ക് സർവീസ് നടത്തുക. രണ്ട് …
സ്വന്തം ലേഖകൻ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് ആയിരങ്ങൾ എഴുതും. ദുബായ് ഊദ് മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളിലാണ് പരീക്ഷ. യുഎഇയിൽ ആദ്യമായി പരീക്ഷാ കേന്ദ്രം ലഭിച്ചതിൻ്റെ ആശ്വാസത്തിലാണ് പരീക്ഷാർഥികളും രക്ഷിതാക്കളും. പരീക്ഷ എഴുതാൻ പോകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിക്കുന്നു. യുഎഇയിൽ ഇംഗ്ലിഷിൽ മാത്രമാണ് പരീക്ഷ. ഇന്ന് ഉച്ചയ്ക്ക് 12.30 മുതൽ …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി സന്ദർശന വിസ എന്നിവയുടെ കാലാവധി നവംബർ 30 വരെ നീട്ടി. സൗജന്യമായി ഇവയുടെ കാലാവധി പുതുക്കി നല്‍കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് ഇഖാമയും റീഎന്‍ട്രിയും നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. സൗദി അറേബ്യയിലേക്ക് ഇപ്പോള്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ …