സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ അധ്യയന വർഷത്തിന് ഞായറാഴ്ച തുടക്കമായി. രാജ്യത്തെ അറുപതിനായിരത്തിലധികം അധ്യാപകരും സ്കൂൾ ജീവനക്കാരും ഇടവേളക്ക് ശേഷം വിദ്യാലയങ്ങളിൽ ഹാജരാകും. സൂപ്പർവൈസർമാർ, അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ അംഗങ്ങൾ, മറ്റു ജീവനക്കാർ എന്നിവരെല്ലാം സ്കൂളുകളിൽ എത്തണം. സ്കൂളിലെത്തുന്നവർക്ക് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യവകുപ്പും സംയുക്തമായാണ് ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകിയിട്ടുള്ളത്. അതേസമയം, …
സ്വന്തം ലേഖകൻ: ഡ്രൈവർമാരെ കിട്ടാനില്ല! യുകെയിൽ എച്ച്ജിവി ഡ്രൈവിംഗ് ടെസ്റ്റ് എളുപ്പമാക്കുന്നു. ക്രിസ്മസിന് മുന്നോടിയായി ലോറി ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാനായി HGV ഡ്രൈവിംഗ് ടെസ്റ്റുകളിൽ ഇളവുകൾ നൽകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പ്രഖ്യാപിച്ചു. നിലവിൽ രാജ്യത്ത് 50,000 ത്തോളം കുറവുണ്ടെന്നാണ് കണക്കുകൾ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റുകൾ നിർത്തിവച്ചിരുന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് …
സ്വന്തം ലേഖകൻ: കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ ആഭ്യന്തര നിയന്ത്രണങ്ങളും പൂര്‍ണ്ണമായും പിന്‍വലിച്ചിരിക്കുകയാണ് ഡെന്‍മാര്‍ക്ക്. പ്രതിരോധ കുത്തിവെയ്പ്പിന്റെ ഉയര്‍ന്ന തോത്, കോവിഡ് വ്യാപനം പരിമിതപ്പെടുത്താന്‍ രാജ്യത്തിന് തുണയായി. ഇതോടെ 548 ദിവസങ്ങള്‍ക്ക് ശേഷം, നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഈ സ്‌കാന്‍ഡിനേവിയന്‍ രാജ്യം. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിന്റെ തെളിവായ ഡിജിറ്റല്‍ …
സ്വന്തം ലേഖകൻ: ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് 20 വയസ്. 2001 സെപ്റ്റംബര്‍ 11നാണ് ലോകത്തെ മുഴുവനും ഞെട്ടിച്ചുകൊണ്ട് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഭീകരര്‍ വിമാനം ഇടിച്ചുകയറ്റിയത്. ലോകം ഒസാമ ബിൻ ലാദൻ എന്ന ഭീകരന്റെ പേര് ശ്രദ്ധിച്ച് തുടങ്ങിയതും ഈ ഭീകരാക്രമണത്തിന് ശേഷമാണ്. അന്ന് നാല് സ്ഥലങ്ങളിലായുണ്ടായ ഭീകരാക്രമണത്തിൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചാൽ 5,000 ദിർഹം പിഴയെന്ന് പബ്ലിക് പ്രോസിക്യൂഷൻ. അധികൃതർ നിർദേശിച്ചിട്ടും പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ നടപടിയുണ്ടാകും. നിശ്ചിത ദിവസങ്ങളിൽ കോവിഡ് നിർണയത്തിനു സാംപിൾ നൽകാതിരുന്നാലും പിഴ ചുമത്തുമെന്നു വ്യക്തമാക്കി. കോവിഡ് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടും രണ്ടാഴ്ചയ്ക്കകം സർക്കാർ ലാബുകളിൽ എത്തിയില്ലെങ്കിൽ 1,000 ദിർഹമാണ് പിഴ. അധികൃതരുടെ അനുമതി കൂടാതെ കോവിഡ് പരിശോധന …
സ്വന്തം ലേഖകൻ: യുഎഇയിൽ 15 മുതൽ 18 വയസ്സുവരെ ഉള്ളവർക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ചെയ്യാൻ അനുമതി നൽകിയതിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഏതെങ്കിലും സംരംഭവുമായി ബന്ധപ്പെട്ട് 6 മാസം വരെയോ വർഷത്തിൽ ഏതാനും മണിക്കൂറുകളോ ജോലി ചെയ്യാനാണ് അനുമതി. താമസവീസയുള്ള വിദ്യാർഥികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ജോലി ചെയ്യാനാണ് അവസരം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ട്രെയിനിങ് പെർമിറ്റ് …
സ്വന്തം ലേഖകൻ: പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കി സ്മാർട് ട്രാക്കുകളിലെത്താൻ സ്വയം നിയന്ത്രിത (ഓട്ടോണമസ്) വാഹനങ്ങൾ ഒരുങ്ങുന്നു. ഡ്രൈവറില്ലാ മെട്രോയ്ക്കു പിന്നാലെ ഹൈടെക് വാഹനങ്ങളും സമീപഭാവിയിൽ പാതകൾ കീഴടക്കും. അതിവേഗ ഗതാഗത പദ്ധതിയായ ഹൈപ്പർലൂപ്പും പുരോഗമിക്കുകയാണ്. 2030 ആകുമ്പോഴേക്കും 4,000 സ്വയം നിയന്ത്രിത ടാക്സികൾ നിരത്തിലിറക്കാനാണ് ആർടിഎ പദ്ധതി. എക്സ്പോ വേദികളിൽ 3 മാസത്തെ പരീക്ഷണയോട്ടം പൂർത്തിയാക്കിയ …
സ്വന്തം ലേഖകൻ: എക്സ്‌പോ 2020 ദുബായിക്ക് മുന്നോടിയായുള്ള കോവിഡ് സുരക്ഷാ നടപടികൾ യുഎഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്ന ടീമംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ചനടത്തി. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ …
സ്വന്തം ലേഖകൻ: യാത്രാവിലക്ക് നീങ്ങിയതോടെ എമിറേറ്റ്സും ഇത്തിഹാദും ഇന്നുമുതൽ സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു. ദുബായിൽ നിന്ന് 24 പ്രതിവാര സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കു ദിവസവും മദീനയിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകൾ ഉണ്ടാകും. ഘട്ടംഘട്ടമായി സർവീസുകളുടെ എണ്ണം കൂട്ടുമെന്നും വ്യക്തമാക്കി. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുകയെന്ന് …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സർജറികൾക്കും മറ്റ് സാധാരണ ചികിൽസയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കാർഡിൽ എത്തിയതായി കണക്കുകൾ. കോവിഡു മൂലം അത്യാവശ്യമല്ലാത്ത സർജറികളും മറ്റു ചികിൽസകളും നിരവധിതവണ മാറ്റിവയ്ക്കപ്പെട്ടതാണ് ഇത്തരം രോഗികളുടെ കാത്തിരിപ്പ് പട്ടിക ഇത്രയേറെ വർധിക്കാൻ കാരണം. ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കുമ്പോഴും കൂടുതൽ സമയം കാത്തിരിക്കേണ്ട സാഹചര്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. …