സ്വന്തം ലേഖകൻ: 2021 ഏപ്രിൽ 18ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 2.75 ലക്ഷം കോവിഡ് കേസുകളായിരുന്നു. രാജ്യത്ത് രണ്ടാംതരംഗം മൂർധന്യത്തിൽ നിൽക്കുന്ന സാഹചര്യം. എന്നാൽ, അന്ന് പശ്ചിമേഷ്യൻ രാഷ്ട്രമായ ഇസ്രായേൽ ഒരു പ്രഖ്യാപനം നടത്തി. ഇന്ത്യക്കാർ വിസ്മയത്തോടെ കണ്ട പ്രഖ്യാപനമായിരുന്നു അത്. ഇസ്രായേലിൽ കോവിഡ് നിയന്ത്രണവിധേയമായെന്നും പൊതുസ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കേണ്ടെന്നുമുള്ള തീരുമാനമാണ് ഏപ്രിൽ 18ന് …
സ്വന്തം ലേഖകൻ: വൻ തുക ബാങ്ക് വായ്പയെടുത്ത ശേഷം ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളകുടിശ്ശിക ബാക്കിവച്ച് മലയാളി വ്യവസായി രാജ്യം വിട്ടു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത കമ്പനികൾ നടത്തിയിരുന്ന കൊച്ചി സ്വദേശിയാണ് യുഎഇയിൽ നിന്ന് മുങ്ങിയതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഇയാളുടെ കമ്പനികളിൽ ജോലി ചെയ്തിരുന്ന മലയാളികളടക്കം പത്തായിരത്തിലേറെ തൊഴിലാളികൾ ദുരിതത്തിലായി. …
സ്വന്തം ലേഖകൻ: യുഎഇയില്‍ വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക് പി.സി.ആര്‍ പരിശോധന സൗജന്യമാക്കി. ഓരോ മുപ്പത് ദിവസത്തിനിടയിലും പരിശോധന സൗജന്യമായി ലഭിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അബൂദബി അടക്കമുള്ള എമിറേറ്റുകളിൽ കൃത്യമായ ഇടവേളകളിൽ സ്കൂളിൽ പ്രവേശിക്കുന്നതിന് പി.സി.ആർ പരിശോധന നടത്തണം. 12 വയസിന് മുകളിൽ പ്രായമുള്ളവർ വാക്സിനെടുത്തവരല്ലെങ്കിൽ ക്ലാസിൽ ഹാജരാകുന്നതിന് …
സ്വന്തം ലേഖകൻ: പൊതുഗതാഗത സങ്കൽപ്പങ്ങളെ മാറ്റി മറിച്ച ദുബായ് മെട്രോയുടെ കുതിപ്പ് തുടങ്ങിയിട്ട് ഇന്ന് 12 വർഷം. 2009 സെപ്റ്റംബർ ഒമ്പതിന് രാത്രി ഒമ്പത് മണിക്ക് ഓട്ടം തുടങ്ങിയ മെട്രോ 12 വർഷം പിന്നിടുേമ്പാൾ ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെയും വഹിച്ചാണ് യാത്ര തുടരുന്നത്. ഓരോ വർഷവും നീളം കൂടി വരുന്ന മെട്രോ ലൈൻ ഇപ്പോൾ ഓടിയെത്തുന്നത് …
സ്വന്തം ലേഖകൻ: സൗദിയിലെ വാദി ദവാസിറിൽ മലയാളിയെ വെടിവെച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുമ്പന സ്വദേശി മുഹമ്മദിനാണ് വെടിയേറ്റത്. മുഹമ്മദ് ജോലി ചെയ്യുന്ന പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് വെടിവെച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പെട്രോൾ പമ്പിലെ മലയാളി ജീവനക്കാരനായ മുഹമ്മദ് സൗദി …
സ്വന്തം ലേഖകൻ: യുകെയിൽ 1.25% നാഷണൽ ഇൻഷുറൻസ് ടാക്സ് വർധന പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സോഷ്യൽ കെയർ മേഖലയ്ക്കും ഇംഗ്ലണ്ടിലെ എൻഎച്ച്‌എസ് പ്രവർത്തനങ്ങൾക്കും പണം കണ്ടെത്താൻ ദേശീയ തലത്തിൽ ഒരു പുതിയ ആരോഗ്യ, സാമൂഹിക പരിപാലന നികുതിയും ഏർപ്പെടുത്തും. കോവിഡ് മഹാമാറ്റി മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും സോഷ്യൽ കെയർ വ്യാപിപ്പിക്കുന്നതിനും ഒരു വർഷം …
സ്വന്തം ലേഖകൻ: പാകിസ്താന്‍റെ അക്രമസ്വഭാവം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ. ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയാണ് പാകിസ്താനെതിരെ ഐക്യരാഷ്ട്രസഭയില്‍ ആരോപണമുന്നയിച്ചത്. സമാധാന സംസ്കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിദിഷയുടെ പ്രതികരണം. സമാധാനത്തിന്‍റെ സംസ്കാരം എന്നത് ഒരു മൂല്യമോ തത്വമോ മാത്രമല്ല. കോൺഫറൻസുകളിൽ ചർച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമായി ഇപ്പോഴും ഇത് മാറുന്നു. അടിയന്തരമായി അംഗരാജ്യങ്ങൾ തമ്മിലുള്ള ആഗോള …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാർ പ്രഖ്യാപിച്ച് താലിബാൻ. മുല്ല മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും. മുല്ല അബ്ദുൾ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. സർക്കാരിനെ ആരു നയിക്കുമെന്നുള്ള അധികാര തർക്കത്തിനിടെയാണ് അഖുൻദിനെ ഒത്തുതീർപ്പ് നേതാവായി തെരഞ്ഞെടുത്തത്. മുൻ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രിയായിരുന്നു അഖുൻദ്. …
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടി പുതിയ നിയമവുമായി യുഎഇ. അതത് രാജ്യങ്ങളുടെ ഔദ്യോഗിക കോവിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ഉപയോഗിക്കാം എന്നതാണ് പുതിയ നിയമം. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ക്ക് വലിയ രീതിയില്‍ ഉപകാരമാകുന്ന ഒരു തീരുമാനം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. …
സ്വന്തം ലേഖകൻ: സൗദി പ്രവാസികൾക്ക് ആശ്വാസമായി കൂടുതൽ ട്രാൻസിറ്റ് രാജ്യങ്ങൾ. ഇന്ത്യയിൽ നിന്ന് യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കുകൾ നീങ്ങിയതോടെയാണ് യാത്ര കൂടുതൽ സുഗമമാകുന്നത്. സൗദിയിൽ നിന്ന് സമ്പൂർണ വാക്സിൻ സ്വീകരിക്കാത്തവർക്ക് നേരിട്ട് പ്രവേശനം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഇത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും അത് സൗദിക്ക് പുറത്ത് നിന്നായാൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് …