സ്വന്തം ലേഖകൻ: പഞ്ച്ഷീര്‍ താഴ്‍വരയിൽ താലിബാന് കനത്ത തിരിച്ചടി നൽകിയതായി ദേശീയ പ്രതിരോധ സഖ്യം. അഫ്ഗാനിസ്ഥാനിൽ താലിബാനെ പ്രതിരോധിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 600ഓളം താലിബാൻ ഭീകരരെ വധിച്ചെന്നാണ് സഖ്യം അവകാശപ്പെടന്നത്. നിലവിൽ പഞ്ച്ഷീര്‍ പ്രദേശം മുഴുവനായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത …
സ്വന്തം ലേഖകൻ: ഊര്‍ജ സംരക്ഷണത്തിനും പരിസ്ഥിതി പരിപാലനത്തിനും പ്രാധാന്യം നല്‍കി നിര്‍മിച്ച ലോകത്തിലെ ആദ്യ ഗ്രീന്‍ മസ്ജിദ് ദുഹായിലെ ഹത്തയില്‍ തുറന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദേവ) യുടെ നേതൃത്വത്തിലാണ് ക്ലീന്‍ എനര്‍ജി വഴി ഇലക്ട്രിക് വാഹനങ്ങള്‍ റീച്ചാര്‍ജ് ചെയ്യുന്നതിനുള്‍പ്പെടെ മികച്ച സംവിധാനങ്ങളുമായി പള്ളി നിര്‍മിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷത്തിലും ക്ലീന്‍ എര്‍ജി രംഗത്തുമുള്ള …
സ്വന്തം ലേഖകൻ: അല്‍ ഖാഇദ തലവന്‍ ഉസാമബിന്‍ ലാദന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ലോകത്തോട് മാപ്പ് ചോദിക്കുന്നതായി മകന്‍ ഉമര്‍ ബിന്‍ ലാദന്‍. സമീപ ഭാവിയില്‍ തന്നെ അമേരിക്കയും ഇസ്രായേലും സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഫ്രാന്‍സിന്റെ ഭാഗമായ നോര്‍മാണ്ടിയില്‍ കഴിയുന്ന 40കാരനായ ഉമര്‍ ബിന്‍ ലാദന്‍ പറഞ്ഞു. ഇസ്രായേലിലെ യെദിയോത്ത് അഹ്‌റൊണോത്ത് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് …
സ്വന്തം ലേഖകൻ: ഒന്നര വർഷക്കാലത്തെ ഇടവേളക്കു ശേഷം ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ വീണ്ടും ക്ലാസുകളിലേക്ക്. ഇൗ മാസം അവസാനത്തോടെ സ്കൂളുകൾ തുറക്കാനാണ് സാധ്യത. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്ത്യൻ സ്കൂൾ അധികൃതരുടെ അഭിപ്രായം തേടി. മറ്റു നടപടികളും പുരോഗമിക്കുകയാണ്. സീനിയർ തലത്തിലായിരിക്കും ഇപ്പോൾ ക്ലാസുകൾ ആരംഭിക്കുക. ഒന്നാം ഘട്ടത്തിൽ ഒമ്പത് …
സ്വന്തം ലേഖകൻ: ഔദ്യോഗിക സന്ദർശനാർഥം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ദോഹയിലെത്തും. ഖത്തർ, ജർമനി രാജ്യങ്ങൾ സന്ദർശിക്കുന്നതായി ആന്റണി ബ്ലിങ്കൻ ട്വീറ്റ് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാൻ വിഷയമാണ് സന്ദർശനത്തിന്റെ പ്രധാന അജൻഡ. അഫ്ഗാനുമായുള്ള സഹകരണത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്നതിനൊപ്പം ചരിത്രത്തിലെ ഏറ്റവും വലിയ എയർ ലിഫ്റ്റിങ്ങിന് പിന്തുണ നൽകിയ ഖത്തർ, ജർമനി അധികൃതർക്ക് നന്ദി …
സ്വന്തം ലേഖകൻ: കോവിഡാനന്തര യുകെയിൽ വെല്ലുവിളിയായി സോഷ്യൽ കെയർ രംഗത്തെ ചെലവുകൾ. ഈ മേഖലയിൽ വർധിച്ചുവരുന്ന ചെലവിനു പണം കണ്ടെത്താൻ നാഷനൽ ഇൻഷുറൻസ് ടാക്സ് വർധിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നതയാണ് റിപ്പോർട്ട്. ഇത്തരം കാര്യങ്ങളിൽ ഉഹാപോഹങ്ങൾക്ക് പ്രസക്തിയില്ലെങ്കിലും വർധിച്ചുവരുന്ന ചെലവിന് എങ്ങനെ പണം കണ്ടെത്തുമെന്ന കാര്യത്തിൽ ഗൗരവമായ ആലോചനകൾ നടക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകളോടു പ്രതികരിക്കവേ ജസ്റ്റിസ് …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ താലിബാനു മുന്‍പില്‍ കീഴടങ്ങാത്ത ഏകപ്രവിശ്യയായ പഞ്ച്ശീറിൽ രണ്ടു ദിവസമായി കനത്ത പോരാട്ടം തുടരുകയാണ്. പഞ്ച്ശീർ താഴ്‍വര താലിബാൻ വളഞ്ഞു കഴിഞ്ഞു. താഴ്‍വരയിലേക്കുളള വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ താലിബാൻ വിച്ഛേദിച്ചുതായി റിപ്പോർട്ടുണ്ട്. എന്നാൽ 350 ലധികം താലിബാൻ സേനാംഗങ്ങളെ വധിച്ചെന്ന് പഞ്ച്ശീർ പ്രതിരോധ സേന അവകാശപ്പെട്ടു. പഞ്ച്ശീറിൽ നിന്നും തജികിസ്ഥാനിലേക്ക് ഒളിച്ചോടി എന്ന …
സ്വന്തം ലേഖകൻ: ന്യൂസിലൻഡിലെ സൂപ്പർമാർക്കറ്റിൽ കത്തി ഉപയോഗിച്ച് ആറ് പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ശ്രീലങ്കൻ വംശജനായ ഒരാളാണ് ആക്രമണം നടത്തിയത്. ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പിന്തുണയ്ക്കുന്ന വ്യക്തിയാണ്. നിന്ദ്യവും വിദ്വോഷകരവുമായ സംഭവമാണ് നടന്നതെന്നും അവർ വ്യക്തമാക്കി. ആക്രമണം നടത്തിയ പ്രതി മുൻപ് ഒരു കേസിലും ഉൾപ്പെട്ടിരുന്നില്ല. ഐഎസിനോട് അനുഭാവം …
സ്വന്തം ലേഖകൻ: എമിറേറ്റിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ഫീസ് 1000 ദിർഹമായി അബൂദബി സർക്കാർ കുറച്ചതായി അബൂദബി സാമ്പത്തിക വികസന വകുപ്പ് (എ.ഡി.ഡി.ഇ.ഡി) അറിയിച്ചു. വാണിജ്യ കമ്പനി സ്ഥാപിക്കുന്നതിനും ഇതു സംബന്ധിച്ച കരാറുകളുടെ രേഖകൾ ശരിയാക്കുന്നതിനുമുള്ള ഫീസുകളും കുറച്ചിട്ടുണ്ട്. സാമ്പത്തിക വാടക കരാറുകളുടെ ആധികാരികതക്കും രജിസ്ട്രേഷനും ആവശ്യമായ മുനിസിപ്പൽ ഫീസ്, മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പിനുള്ള സേവന ഫീസ് എന്നിവ …
സ്വന്തം ലേഖകൻ: ഒമാനിൽനിന്ന് ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ശനിയാഴ്ച മുതൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന ഉണ്ടാവില്ല. എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഒമാനടക്കം മൂന്ന് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് ഇളവ്. ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്കും ദുബൈ വിമാനത്താവളത്തിലെ പരിശോധന ആവശ്യമില്ല. നേരത്തെ, ഒമാൻ-യു.എ.ഇ അതിർത്തി തുറന്നിരുന്നു. പുതിയ നിർദേശവും വന്നതോടെ ഇരുരാജ്യങ്ങളിലേക്കും യാത്രക്കാർക്ക് പഴയ രീതിയിൽതന്നെ …