സ്വന്തം ലേഖകൻ: മന്ത്രിമാർക്കെതിരെയും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും പരാതി നൽകാനും അന്വേഷണം നടത്താനും അവസരം നൽകുന്ന പുതിയ നിയമം യുഎഇ അവതരിപ്പിച്ചു. യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ നിയമത്തിന് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. …
സ്വന്തം ലേഖകൻ: ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോവിഡ്‌നിയന്ത്രണങ്ങളില്‍ ഇളവ്. പുതിയ മാനദണ്ഡം അനുസരിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. സ്‌കൂള്‍, യൂനിവേഴ്‌സിറ്റി, നഴ്‌സറി, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയവക്ക് ഇളവ് ബാധകമായിരിക്കും. പുതിയ നിര്‍ദേശം അനുസരിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. ആദ്യം രണ്ട് മീറ്ററും പിന്നീട് …
സ്വന്തം ലേഖകൻ: വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് വരുന്നത് വിലക്കിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. സൗദി പ്രസ്സ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളുടെ മൊബൈലില്‍ നിന്ന് നേരിട്ട് ഗ്രീന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് പകരം തവക്കല്‍നാ വെബ് വഴി പരിശോധിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ക്ക് …
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഇന്ന് സെപ്തംബര്‍ ഒന്നു മുതല്‍ ഒമാനിലേക്ക് യാത്രാനുമതി. ഇന്ന് ഉച്ചക്ക് 12 മണിയോടെ ആണ് നാല് മാസമായി തുടരുന്ന പ്രവേശന വിലക്ക് നീങ്ങുക. ഒമാനില്‍ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുകയെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം. …
സ്വന്തം ലേഖകൻ: ഖത്തറില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 55 ശതമാനത്തിലേറെ രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കി. രാജ്യത്ത് മെയ് 16 മുതലാണ് കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ചത്. ഫൈസര്‍ ബയോണ്‍ടെക് വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളുടെ വാക്‌സിനേഷന്റെ കാര്യത്തില്‍ വലിയ നേട്ടമാണ് മൂന്ന് മാസത്തിനിടയില്‍ കൈവരിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇതുകൊണ്ട് മാത്രമായില്ല. ഈ പ്രായത്തിലെ …
സ്വന്തം ലേഖകൻ: ഏഴു പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തി യുകെയിൽ ഗ്രീൻ ലിസ്റ്റ് പുതുക്കി. കാനഡയും ഡെന്മാർക്കും പുതിയ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇതോടെ ഇനി മുതൽ കാനഡയിൽ നിന്നും ഡെൻമാർക്കിൽ നിന്നും യുകെയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് സെൽഫ് ഐസോലേഷൻ ആവശ്യമില്ല. ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, അസോറാസ് ബീച്ചുകൾ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ എന്നിവയാണ് ഗ്രീൻ ലിസ്റ്റിൽ കയറിയ …
സ്വന്തം ലേഖകൻ: കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച പറന്നുയര്‍ന്ന വിമാനത്തില്‍ മേജര്‍ ജനറല്‍ ക്രിസ് ഡൊണാഹുവും കയറി. അത് കാബൂളില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെടുന്ന അവസാനത്തെ വിമാനമായിരുന്നു. മേജര്‍ ക്രിസ് അഫ്ഗാനിസ്ഥാന്‍ വിടുന്ന അവസാനത്തെ അമേരിക്കക്കാരനുമായിരുന്നു. മേജര്‍ ക്രിസ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പറന്നുയര്‍ന്ന അവസാനത്തെ വിമാനത്തിലേക്ക് ചുവടുവയ്ക്കുന്ന ചിത്രം പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ …
സ്വന്തം ലേഖകൻ: യുഎഇയിൽ എല്ലാ എമിറേറ്റിലും കോവിഡ്19 പിസിആർ പരിശോധനാ നിരക്ക് 50 ദിർഹമാക്കി നിജപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിൽ പങ്കുവയ്ക്കുമെന്നും വ്യക്തമാക്കി. നാളെ (31) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിൽ 60 മുതൽ 150 ദിർഹം വരെയാണ് പരിശോധനയ്ക്കു വിവിധ സ്ഥാപനങ്ങൾ …
സ്വന്തം ലേഖകൻ: തൊഴില്‍, വിസ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായ 380 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ സൗദി അറേബ്യ നാടുകടത്തി. ഇതില്‍ മുപ്പത് പേര്‍ മലയാളികളാണ്. താമസ രേഖയില്ലാത്തതിനും ഇഖാമയില്‍ രേഖപ്പെടുത്താത്ത ജോലി ചെയ്തതിനും മറ്റു നിയമ ലംഘനങ്ങള്‍ക്കും പിടിയിലായവരാണ് നാടുകടത്തപ്പെട്ടത്. ഇതോടെ ഈ മാസം സൗദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും ഇന്ത്യയിലെത്തിയവരുടെ എണ്ണം 763 …
സ്വന്തം ലേഖകൻ: ഒമാനില്‍ പ്രവാസികള്‍ക്ക് പിഴ കൂടാതെ മടങ്ങുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ അവസാനം വരെ ദീര്‍ഘിപ്പിച്ചു. ഏഴാം തവണയാണു കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. തൊഴില്‍, താമസ രേകഖളുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കും. 70,000 ഓളം പേര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 50,000 ഓളം പേര്‍ നാടണഞ്ഞതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ 30ന് മുമ്പ് …