സ്വന്തം ലേഖകൻ: കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് അമേരിക്ക നടത്തുന്ന രക്ഷാദൗത്യം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കാബൂൾ വിമാനത്താവളത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഒരുക്കത്തിൽ താലിബാൻ. വിമാനത്താവളത്തിൻ്റെ ഗേറ്റുകളിൽ താലിബാൻ സാന്നിധ്യം വർധിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ആളുകൾ വിമാനത്താവള പരിസരത്ത് നിന്നും ഒഴിഞ്ഞ് നിൽക്കുന്നതും താലിബാന് നേട്ടമായി. സ്ഫോടനത്തിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ രക്ഷാദൗത്യത്തിൽ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 30 മുതൽ ടൂറിസ്റ്റ് വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ െഎഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (െഎസിഎ), ദേശീയ ദുരന്ത നിവാരണ സമിതി എന്നിവ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക. യുഎഇ യാത്രാവിലക്ക് …
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികളെയും ജീവനക്കാരെയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ഷെയ്ഖ് വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇതിന് തെളിവായി മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ഇത് പരിശോധിച്ച ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ സ്‌കൂള്‍ കോംപൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ അറിയാൻ എംബസിയുടെ വെബ്സൈറ്റ്, സമൂഹ മാധ്യമ അക്കൗണ്ട് എന്നിവയെ ആശ്രയിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ. അവ കൃത്യതയോടെ അപ്ഡേറ്റ് ചെയ്ത് വിവരങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും ഓപ്പൺ ഹൗസിൽ അദ്ദേഹം പറഞ്ഞു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ 12 ഗാർഹിക തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ എംബസിക്ക് സാധിച്ചിട്ടുണ്ട്. ഐസിആർഎഫിന്റെ …
സ്വന്തം ലേഖകൻ: ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ഇന്ന് ആരംഭിച്ചിരിക്കെ, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനവും നേരിട്ടുള്ള ക്ലാസ്സുകളും സംയോജിപ്പിച്ചുള്ള പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ട് ആഴ്ച്ചകള്‍ക്കിടയില്‍ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരാവുന്ന സ്ഥിതി ഉണ്ടാവണമെന്നും വിദ്യാഭ്യാസകാര്യ അണ്ടര്‍ സെക്രട്ടറി ഫൗസിയ അബ്ദുല്‍ അസീസ് അല്‍ ഖാത്തര്‍ പറഞ്ഞു. …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന വേതന സംരക്ഷണ സംവിധാനത്തിെൻറ രണ്ടാം ഘട്ടം സെപ്റ്റംബർ ഒന്നിന് നടപ്പിൽ വരും. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ജമാൽ അബ്ദുൽ അസീസ് അൽ അലാവിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിെൻറ ഭാഗമാകാനുള്ള തൊഴിലുടമകളുടെ സന്നദ്ധതയെ അദ്ദേഹം …
സ്വന്തം ലേഖകൻ: വിദേശ പൗരന്മാരും സൈനികരും ഈ മാസം 31നകം നാടുവിടണമെന്ന താലിബാൻ ഭരണകൂടത്തിന്റെ അന്ത്യശാസനം നിലനിൽക്കെ കാബൂളിൽനിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ. ഇതുവരെ 13,146 പേരെയാണ് പ്രത്യേക വിമാനങ്ങളിൽ ബ്രിട്ടൻ ഒഴിപ്പിച്ചു നാട്ടിലെത്തിച്ചത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ അവശേഷിക്കുന്ന ഏതാനും പേരെക്കൂടി നാട്ടിലെത്തിച്ച് ‘’ഓപ്പറേഷൻ പിറ്റിങ്’’ എന്ന ദൗത്യം അവസാനിപ്പിക്കുകയാണ് ബ്രിട്ടൻ. കാബൂൾ വിമാനത്താളത്തിന്റെ …
സ്വന്തം ലേഖകൻ: യുകെയിൽ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ് 100 പൗണ്ടായി ഉയർത്തുന്നു. പേയ്മെന്റ് പരിധി ഉയർത്തുമെന്ന് കഴിഞ്ഞ ബജറ്റിൽ ചാൻസിലർ ഋഷി സുനാക് പ്രഖ്യാപിച്ച തീരുമാനമാണ് ഒക്ടോബർ 15 മുതൽ പ്രാബല്യത്തിലാകുന്നത്. നിലവിൽ 45 പൗണ്ടാണ് ക്രഡിറ്റ്- ഡെബിറ്റ് കാർഡുകളുടെ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ്. പേയ്മെന്റ് ലിമിറ്റ് ഉയർത്തുന്നത് ഇടപാടുകൾ എളുപ്പമാക്കുമെങ്കിലും ഇത് കാർഡ് മോഷണവും …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ ഇനി മൂന്നു ദിവസം മാത്രം. ഓഗസ്റ്റ് 31നകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനുള്ള തീവ്രയത്നത്തിലാണ് വിവിധ രാജ്യങ്ങൾ. അതിനിടെ താലിബാൻ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.അഫ്ഗാനിസ്ഥാനിൽ നിന്ന് അവസാന നിമിഷം വരെ ഒഴിപ്പിക്കൽ നടപടി തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യായിരത്തിലധികം അമേരിക്കൻ പൗരന്മാരാണ് ഇനിയും കാബൂളിൽ …
സ്വന്തം ലേഖകൻ: വിമാനത്താവള കവാടത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു; ഇതിൽ 18 യുഎസ് സൈനികരുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ്, ചാവേറായ ഭീകരന്റെ പേരും പുറത്തുവിട്ടു. 2011 ഓഗസ്റ്റിനുശേഷം യുഎസ് …