സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തില്‍ നാളെ ഓഗസ്റ്റ് 29ന് തുടങ്ങുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകളിലേക്ക് തിരികെയെത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് യുഎഇ അധികൃതര്‍. എന്നാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാരും പാലിക്കേണ്ട കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയില്‍ എല്ലാ …
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന് സൗദി അറേബ്യയിൽ അടച്ചിട്ട വിദ്യാലയങ്ങളും കലാലയങ്ങളും 18 മാസത്തെ ഇടവേളക്കുശേഷം ഞായറാഴ്ച തുറക്കും. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. പ്രാഥമിക വിദ്യാലയങ്ങൾ ഇൗ ഘട്ടത്തിൽ തുറക്കില്ല. രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളുടെ ഒരുക്കം വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് വിലയിരുത്തി. റിയാദിലെ ഏതാനും സ്കൂളുകളാണ് …
സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഹസ്സയില്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ടാക്‌സി കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. അഞ്ഞൂറോളം വരുന്ന വനിതാ ഡ്രൈവര്‍മാരാണ് കമ്പനിയിലെ ജീവനക്കാര്‍. അല്‍ഹസ്സയില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയിലെ മറ്റു നഗരങ്ങളിലേക്കും തലസ്ഥാന നഗരമായ റിയാദിലേക്കുമാണ് വനിതാ ടാക്‌സികള്‍ സര്‍വീസ് നടത്തി വരുന്നത്. വനിതാ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ടാക്‌സികള്‍ സൗദിയില്‍ ഇനി അപൂര്‍വ കാഴ്ചയാവില്ല. സൗദിയില്‍ …
സ്വന്തം ലേഖകൻ: കൂടുതൽ വിദേശികൾക്ക് സൗജന്യ വാക്‌സിൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനം പ്രവാസികൾക്ക് ആശ്വാസമായി. വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റിയുടെ വാർത്തസമ്മേളനത്തിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദിയാണ് അറിയിച്ചത്. ഇതിനായി അഞ്ചുലക്ഷം ഡോസ് സിനോവാക് വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വാക്സിനേഷന് കമ്പനികളും സ്പോൺസർമാരും തയ്യാറെടുക്കാത്ത വിദേശികൾക്കായിരിക്കും ഈ വാക്സിനുകൾ …
സ്വന്തം ലേഖകൻ: യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ജന പ്രവാഹം. ദീർഘ കാലത്തെ അടച്ചിടലിന് ശേഷം ഏകദേശം 500,000 ആളുകൾ വിവിധ സംഗീതോത്സവങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി ഇടപഴകുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം ഇനിയും പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ആളുകളുടെ ഈ ഒഴുക്ക് പ്രതിദിന കേസുകളിൽ കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഈ …
സ്വന്തം ലേഖകൻ: താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്‍ ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമായിരിക്കുമെന്ന വാദങ്ങള്‍ക്ക് സ്ഥീരികരണം നല്‍കുന്നതാണ് കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന ഇരട്ടസ്‌ഫോടനം. യുഎസ് സൈനികരും താലിബാനികളും സാധാരണക്കാരുമടക്കം കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്-കെ അല്ലെങ്കില്‍ ഐ.എസ്.ഐ.എസ് ഖൊരാസന്‍ ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന നിരവധി മുന്നറിയിപ്പുകള്‍ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. 2011-ന് ശേഷം അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യത്തിന് …
സ്വന്തം ലേഖകൻ: കാബൂളിൽ ഇന്നലെയുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 110 ആയി. കൊല്ലപ്പെട്ടവരില്‍ പതിമൂന്ന് അമേരിക്കന്‍ സൈനികര്‍ കൂടിയുള്ളതായാണ് റിപ്പോർട്ട്. അതേസമയം ആക്രമണം നടത്തിയ ഐഎസ്-കെയെ വേട്ടയാടി കണക്ക് ചോദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഇക്കാര്യം അറിയുക. ഞങ്ങളിത് മറക്കില്ല. പൊറുക്കില്ല. …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനാവുക സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും റെസിഡന്‍സ് വിസ അഥവാ ഇഖാമ കൈവശം ഉള്ളവര്‍ക്കും മാത്രമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസികളുടെ ഭാഗത്ത് നിന്ന് അന്വേഷണങ്ങള്‍ പ്രവഹിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ട്വിറ്റര്‍ എക്കൗണ്ടിലൂടെ ജവാസാത്ത് …
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ഒമാന്‍. ഒമാന്‍ പരമാധികാര സഭയായ സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഒമാന്‍ പൊലീസ് ആന്റ് കസ്റ്റംസ് ഓപറേഷന്‍സ് അസി. ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹാര്‍ത്തി അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് കുടുംബ സന്ദർശക വിസയിൽ വരുന്ന യാത്രക്കാർക്ക് ആരോഗ്യ ഇൻഷുറൻസും മടക്ക ടിക്കറ്റും നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. സന്ദർശക വിസയിലെത്തുന്നവർക്ക് ഖത്തറിൽ താമസിക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. മടക്കയാത്രക്ക് ടിക്കറ്റും വേണം. ഇതു രണ്ടും ഇല്ലാത്ത സന്ദർഭങ്ങളിൽ അപേക്ഷകൾ തിരസ്കരിക്കാറുണ്ടെന്നും ആഭ്യന്തര മന്ത്രാലയം നടത്തിയ വെബിനാറിൽ പങ്കെടുത്തുകൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് …