സ്വന്തം ലേഖകൻ: കിഴക്കൻ യൂറോപ്യൻ രാജ്യമായ യുക്രൈൻ വിമാനം ആയുധധാരികള്‍ റാഞ്ചി. വിമാനം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ വിദേശകാര്യ സഹമന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാബൂളിൽ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ യുക്രൈൻ വിമാനമാണ് തട്ടിയെടുത്തത്. അഫ്ഗാനിൽ കുടുങ്ങിക്കിടന്ന പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനായി ഞായറാഴ്ചയാണ് കാബൂളിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിൽ എത്തിയപ്പോള്‍ തന്നെ ആയുധധാരികളായ ഒരു …
സ്വന്തം ലേഖകൻ: ബ്രിട്ടൻ, യുഎസ്, യൂറോപ്യൻ യൂണിയൻ റസിഡൻസ് പെർമിറ്റുള്ള ഇന്ത്യക്കാർക്ക് യുഎഇ പ്രഖ്യാപിച്ച വിസ ഓൺ അറൈവൽ റദ്ദാക്കി. 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കു വിസ ഓൺ അറൈവൽ ലഭിക്കില്ലെന്ന് ഇത്തിഹാദ് എയർവേയ്സ് വ്യക്തമാക്കി. യുഎസ് സന്ദർശക വിസ, ഗ്രീൻ കാർഡ്, യുകെ വിസ, യൂറോപ്യൻ റസിഡൻസ് വിസ എന്നിവയുള്ളവർക്കു മാത്രമായി രണ്ടാഴ്ച കാലാവധിയുള്ള …
സ്വന്തം ലേഖകൻ: ദുബായിൽ സ്വകാര്യ സ്കൂളുകളിൽ ഘട്ടംഘട്ടമായി കുട്ടികളുടെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ ദുരന്തനിവാരണ ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇതനുസരിച്ച് ഒക്ടോബർ മൂന്നോടെ ദുബായിലെ സ്കൂളുകളിൽ വിദൂരപഠനം അവസാനിക്കുകയും എല്ലാ കുട്ടികളും നേരിട്ട് സ്കൂളിൽ ഹാജരാകൽ നിർബന്ധമാവുകയും ചെയ്യും. ആഗസ്റ്റ് 29 മുതൽ ആരംഭിക്കുന്ന ക്ലാസുകളിൽ കുട്ടികൾക്ക് നേരിട്ടും അല്ലാതെയും പങ്കെടുക്കാം. എന്നാൽ, അഞ്ചാഴ്ച കഴിഞ്ഞാൽ …
സൗദിയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും മത്സരിക്കാന്‍ അവസരം. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് അറിയിച്ചിതാണിത്. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് നിയമത്തില്‍ ഉള്‍പ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. സൗദി ചരിത്രത്തില്‍ ആദ്യമായാണ് വിദേശ നിക്ഷേപകര്‍ക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയരക്ടര്‍ ബോര്‍ഡില്‍ അംഗത്വം നല്‍കുന്നത്. പുതിയ നിയമ …
സ്വന്തം ലേഖകൻ: യുഎഇക്കും കുവൈറ്റിനും പിന്നാലെ ഇന്ത്യ ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ ഒമാന്‍ ഭരണകൂടം തീരുമാനിച്ചു. നാലു മാസം നീണ്ട പ്രവേശന വിലക്കാണ് ഇതോടെ അവസാനിക്കുന്നത്. പരമാധികാര സഭയായ സുപ്രീം കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനിലെത്താമെന്ന് അതോറിറ്റി പുറത്തിറക്കിയ …
സ്വന്തം ലേഖകൻ: കുവൈറ്റിലേക്ക് ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്കുള്ള അനുമതി ഇതിനകം നിലവില്‍ വന്നു കഴിഞ്ഞതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 18ന് ചേര്‍ന്ന മന്ത്രി സഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനം …
സ്വന്തം ലേഖകൻ: അഫ്ഗാനിൽ നിന്നുള്ള യുഎസ് സേനാ പിന്മാറ്റത്തിൽ ബൈഡനോട് വിയോജിപ്പ് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുഎസ് സേനയെ പിൻവലിക്കാനുള്ള സമയപരിധി നീട്ടാണമെന്നും ജോൺസൺ ബൈഡനോട് അഭ്യർഥിച്ചു. ഏകപക്ഷീയമായി സൈന്യത്തെ പിൻവലിക്കാനുള്ള യുഎസിൻ്റെ തീരുമാനം അഫ്ഗാനിസ്ഥാനെ അരാജകത്വത്തിലേക്ക് തള്ളിവിട്ടതായി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള മുതിരന്ന് യുകെ നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് പ്രശ്നത്തിൽ ജോൺസൻ്റെ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31-നകം പൂർത്തിയാക്കണമെന്ന് യു.എസിന് താലിബാന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താലിബാന്‍ വളരെ വേഗത്തില്‍ …
സ്വന്തം ലേഖകൻ: യുഎസ് സൈന്യത്തിൻ്റെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ പൂർണമായും ഏറ്റെടുത്തതോടെ ജനങ്ങൾ പലായനം ചെയ്യുകയാണ്. താലിബാൻ രാജ്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ത്രീകളും പെൺകുട്ടികളുമാണ് ക്രൂര പീഡനങ്ങൾക്ക് ഇരയാകുന്നത്. ഗുരുതരസാഹചര്യം തുടരുന്ന അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വന്തം പൗരന്മാരെ മടക്കിയെത്തിക്കുകയാണ്. ഇവർക്കൊപ്പം എത്തിയ ഒരു യുവതി നടത്തിയ വെളിപ്പെടുത്തൽ വാത്തകളിൽ നിറയുകയാണ്. …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്കൂളുകളിലും കോളജുകളിലും പ്രവേശിക്കുന്നതിന് വിദ്യാർഥികൾ പാലിക്കേണ്ട വാക്സിനേഷൻ, പി.സി.ആർ പരിശോധന മാനദണ്ഡങ്ങൾ പറുത്തിറക്കി. ഇതനുസരിച്ച് അക്കാദമിക വർഷം ആരംഭിച്ച് 30 ദിവസത്തെ ഗ്രേസ് പീരിയഡിന് ശേഷം 12 വയസ്സിന് താഴെയുള്ള വാക്സിനെടുക്കാത്ത കുട്ടികളും മുകളിലുള്ള വാക്സിനെടുത്ത കുട്ടികളും എല്ലാ മാസവും പി.സി.ആർ പരിശോധനക്ക് വിധേയരാകണം. 12 വയസ്സിൽ കൂടുതലുള്ള വാക്സിനെടുക്കാത്ത കുട്ടികൾ …