സ്വന്തം ലേഖകൻ: അധികാരത്തിലെത്തി ഏഴ് മാസങ്ങള്‍ പിന്നിടുമ്പോള്‍ അഫ്ഗാനിസ്ഥാനിൽ സ്വീകരിച്ച നയങ്ങളുടെ പേരിൽ വിമര്‍ശിക്കപ്പെടുകയാണ് അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡൻ. നിരവധി അമേരിക്കൻ പൗരന്മാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വൈസ് പ്രസിഡന്റായ കമലാ ഹാരിസിനെ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞു. റാസമുസെൻ സര്‍വേ റിപ്പോര്‍ട്ടുകളിലാണ് ഇത്തരത്തിൽ വിവരങ്ങളുള്ളത്. സര്‍വേയിൽ പങ്കെടുത്ത 43 ശതമാനം ആളുകളും കമലാ ഹാരിസ് അമേരിക്ക …
സ്വന്തം ലേഖകൻ: വാക്സിനേഷൻ നടത്തിയവർക്കും സന്ദർശകർക്കും എമിറേറ്റിൽ പ്രവേശിക്കുന്നതിനുള്ള നിയമങ്ങളിൽ ഇളവുവരുത്തി അബുദാബി. അൽഹൊസൻ ആപ്പിൽ പച്ച തെളിഞ്ഞവർ, ആക്ടീവ് ഇ, നക്ഷത്ര മുദ്ര എന്നിവയുള്ളവർക്കും എമിറേറ്റിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് പിസിആർ ടെസ്റ്റ് നടത്തേണ്ടെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി. ഇ അല്ലെങ്കിൽ നക്ഷത്ര മുദ്ര ആപ്പിൽ തെളിയാൻ പിസിആർ …
സ്വന്തം ലേഖകൻ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അയാട്ടയുടെ ട്രാവല്‍ പാസ് അംഗീകരിക്കാനുള്ള തീരുമാനവുമായി സൗദി അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കരാറില്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുമായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും ഒപ്പുവച്ചു. സൗദി അറേബ്യയുടെ …
സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള തീരുമാനവുമായി സൗദി അധികൃതര്‍ മുന്നോട്ട്. ഇതുമായി ബന്ധപ്പെട്ട വിശദമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് അല്‍ ഷെയ്ഖ് പ്രഖ്യാപിച്ചു. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് മന്ത്രി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഇന്റര്‍മീഡിയറ്റ്, സെക്കന്ററി തലത്തിലെ വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും ടെക്കിനിക്കല്‍ …
സ്വന്തം ലേഖകൻ: കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താന്‍ ഒമാന്‍ സുപ്രീംകമ്മിറ്റി തീരുമാനിച്ചത്. രാത്രി പത്തു മുതൽ പുലർച്ചവരെയുള്ള യാത്ര വിലക്കും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും അവസാനിപ്പിക്കാൻ തീരുമാനിച്ചു. കൂടാതെ ശനിയാഴ്ച രാത്രി മുതൽ ഉള്ള യാത്രാ വിലക്കും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും പൂര്‍ണ്ണമായും ഒഴിവാക്കി. സര്‍ക്കാര്‍ ഓഫീസുകളിലും, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും പ്രവേശിക്കണമെങ്കില്‍ …
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് ഒമാനിലേക്ക് വരുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി. സെപ്തംബര്‍ ഒന്ന് മുതലാണ് തീരുമാനം പ്രാബല്ല്യത്തിൽ വരിക. കര, കടൽ, വ്യോമ അതിർത്തി വഴി ഒമാനിലേക്ക് വരുന്നവർക്കെല്ലാം ഇത് ബാധകമായിരിക്കും. ഒമാൻ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ് സെപ്തംബർ ആദ്യം മുതൽ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണമെന്ന് …
സ്വന്തം ലേഖകൻ: യുകെയിൽ 2 ഡോസ് വാക്സിൻ എടുത്തവരും കോവിഡ് പകർത്തിയേക്കുമെന്ന് പഠനം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്താലും ഡെല്‍റ്റ വേരിയന്റ് പിടിപെട്ടാല്‍ രോഗലക്ഷണങ്ങള്‍ രൂപപ്പെടാനും, കോവിഡ് പടര്‍ത്താനും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരെ പോലെ തന്നെ സാധ്യതയുണ്ടെന്നാണ് സുപ്രധാന പഠനം വ്യക്തമാക്കുന്നത്. കൂടാതെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി നടക്കാത്ത കാര്യമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷണത്തില്‍ പറയുന്നു. വൈറസിന്റെ വ്യാപനം …
സ്വന്തം ലേഖകൻ: താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ രക്ഷതേടിയുള്ള കുട്ടപ്പലായനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് കാബൂളില്‍ വിമാനത്തില്‍ തിങ്ങിക്കൂടിയാണ് ആളുകള്‍ രാജ്യം വിട്ടത്. ജനങ്ങളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തില്‍ 640 പേരാണ് ഇടിച്ചുകയറിയത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്നതിന്റേയും വിമാനത്തില്‍ തൂങ്ങി യാത്ര ചെയ്യുന്നവരുടെയും ഭീകരമായ ദൃശ്യങ്ങളും …
സ്വന്തം ലേഖകൻ: അഫ്ഗാനിൽ നിന്ന് 24 മണിക്കൂറിനിടെ 18 വിമാനങ്ങളിലായി രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ വക്താവ് ജോൺ കെർബി അറിയിച്ചു. ഇവരിൽ 325 പേർ യുഎസ് പൗരന്മാരാണ്. ദിവസം 9000 പേരെ വരെ ഒഴിപ്പിക്കുകയാണ് യുഎസ് ലക്ഷ്യം. കാബൂൾ വിമാനത്താവളത്തിലേക്ക് അഫ്ഗാൻകാരുടെ യാത്ര തടയാതിരിക്കാൻ താലിബാനുമായി യുഎസ് സേന നിരന്തരം …
സ്വന്തം ലേഖകൻ: വെള്ളിയാഴ്ച മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കും അൽ ഹുസ്ൻ ആപിൽ പച്ചതെളിഞ്ഞവർക്കും മാത്രം അബൂദബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശനം. കോവിഡ് പകർച്ചവ്യാധിയെ ചെറുക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി. അബൂദബിയിൽ മുൻഗണന വിഭാഗത്തിലെ 93 ശതമാനത്തിലധികം പേരും വാക്‌സിനേഷൻ പൂർത്തിയാക്കിയ ശേഷമാണ് കർശന നിയന്ത്രണം നടപ്പിൽ വരുന്നത്. എമിറേറ്റിൽ …