സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴില്‍ രംഗങ്ങളില്‍ കൂടുതല്‍ പിടിമുറുക്കാനൊരുങ്ങി സൗദി. ഇതിന്റെ ഭാഗമായി 16 മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. സൗദി മുന്‍സിപ്പല്‍-റൂറല്‍ അഫയേഴ്‌സ് മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് നടപ്പിലാക്കി തുടങ്ങുമെന്ന് ഡെപ്യൂട്ടി മന്ത്രി ഡോ. അഹ്ദമദ് ഖത്താന്‍ അറിയിച്ചു. എയര്‍ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടിയതായി സൗദി അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും സപ്തംബര്‍ 30 വരെയാണ് …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാൻ. ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നു വരുന്ന ഒമാൻ സ്വദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാക്കി. ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും അനുവദിച്ച ഇളവ് തുടരും. ഇന്ത്യയ്ക്കു പുറമേ യുകെ, സുഡാൻ, ബ്രസീൽ, നൈജീരിയ, ടാൻസനിയ, സിയറ ലിയോൺ, …
സ്വന്തം ലേഖകൻ: ഖത്തറിലെ നാല് പ്രധാന ബാങ്കുകളില്‍ വിദേശികള്‍ക്ക് 100 ശതമാനം നിക്ഷേപ ഉടമസ്ഥതക്ക് അനുമതി നല്‍കി ഖത്തര്‍ ഭരണകൂടം. ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക്, …
സ്വന്തം ലേഖകൻ: അഫ്ഗാൻ അഭയാർഥികളുമായി ആദ്യ വിമാനം ബ്രിട്ടനിലെത്തി. കാബൂളിൽ നിന്നുള്ള ആർ എ എഫിന്റെ രക്ഷാ ദൗത്യ വിമാനം ഓക്സ്ഫോർഡിലെ ബ്രൈസ് നോർട്ടണിലാണ് ഇറങ്ങിയത്. വിമാനത്തിൽ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാൻ കുടിയേറ്റക്കാരും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇനിയും ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടുന്ന നിരവധി പേരാണ് കാബൂളിൽ കുടുങ്ങിക്കിടക്കുന്നത്. താലിബാൻ അഫ്ഗാനിസ്ഥാൻ പൂർണമായും പിടിച്ചടക്കിയതോടെ ബ്രിട്ടീഷ് പൗരന്മാരുൾപ്പെടെ …
സ്വന്തം ലേഖകൻ: അഫ്ഗാൻ മണ്ണിൽ മറ്റ് രാഷ്ട്രങ്ങൾക്കെതിരായ പ്രവർത്തനം അനുവദിക്കില്ലെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിൽ നിന്നും ലോകത്ത് ഒരു രാഷ്ട്രത്തിനും ഭീഷണിയുണ്ടാകില്ലെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറയുന്നു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള സർക്കാരിനാകും രൂപം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ ആരോടും ശത്രുത പുലർത്തുന്നില്ല. രാജ്യത്തിനകത്തും പുറത്തും ശത്രുക്കളെ ആവശ്യമില്ല. തങ്ങളുടെ നേതാവിന്റെ ഉത്തരവ് എല്ലാവരോടും …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയും പെട്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാൻ സെല്ലിലാണ് വിവരം അറിയിക്കേണ്ടത്. നൂറിലേറെ മലയാളികൾ വിവിധ കമ്പനികളുടെ പ്രോജക്ടുകൾക്കായി അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അഫ്ഗാനിലെ ഇന്ത്യൻ എംബസിയിലുള്ളവരെയും മറ്റും രണ്ടു ഘട്ടമായി ഇന്ത്യയിലെത്തിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലെ കമ്പനികളിൽ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. അവരുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തതയില്ല. അഫ്ഗാനിലെ മറ്റു നേതാക്കള്‍ രാജ്യം വിട്ടപ്പോഴും ബല്‍ക്ക് പ്രവിശ്യ വീഴുന്നതു വരെ സലീമ ചെറുത്തുനിന്നിരുന്നു. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് സലീമയെ താലിബാന്‍ പിടികൂടിയതെന്നാണു റിപ്പോര്‍ട്ട്. അഫ്ഗാനിലെ മൂന്നു വനിതാ …
സ്വന്തം ലേഖകൻ: ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബൂദാബിയിലേക്ക് യാത്രാനുമതി നല്‍കിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് മറ്റ് വിസക്കാരെ പോലെ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ഇവര്‍ക്ക് അബൂദാബി വിമാനത്താവളത്തിലെ ഇമ്മിഗ്രേഷനില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഓണ്‍ …
സ്വന്തം ലേഖകൻ: ഇന്ത്യ അടക്കം ആറ് രാജ്യങ്ങളിൽനിന്ന് വരുന്നവർ യാത്രക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ പരിശോധന ഫലം ഹാജരാക്കണമെന്ന നിബന്ധനയിൽ മാറ്റം. ആറ് മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം മതിയെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ നിർദേശത്തിൽ പറയുന്നു. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു. ഇന്ത്യക്ക് പുറമെ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, …