1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ 34 രാജ്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരാൻ തീരുമാനം
കുവൈത്തിൽ 34 രാജ്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരാൻ തീരുമാനം
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും. വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല. പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ്‌ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ ക്യാബിനറ്റ് യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. അതേസമയം പ്രധാനമന്ത്രി കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് …
യുഎഇ – ഒമാൻ അതിർത്തി നാളെ തുറക്കും; വിദേശികൾക്ക് ഐസിഎ അനുമതി നിർബന്ധം
യുഎഇ – ഒമാൻ അതിർത്തി നാളെ തുറക്കും; വിദേശികൾക്ക് ഐസിഎ അനുമതി നിർബന്ധം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച യുഎഇ–ഒമാൻ കര അതിർത്തി നാളെ തുറക്കും. ഒമാൻ സ്വദേശികൾക്കു യുഎഇയിൽ പ്രവേശിക്കുന്നതിനു പ്രത്യേക അനുമതി വേണ്ട. എന്നാൽ വിദേശികൾ ഐസിഎ അനുമതി എടുക്കണം. കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ നടപടി പൂർത്തിയാക്കാൻ അതിർത്തിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി, ഫെഡറൽ അതോറിറ്റി ഫോർ …
ഇന്ത്യയില്ലാതെ ഏറ്റവും വലിയ വ്യാപാര കരാറുമായി ചൈന; 14 ആസിയാൻ രാജ്യങ്ങൾ പങ്കാളികൾ
ഇന്ത്യയില്ലാതെ ഏറ്റവും വലിയ വ്യാപാര കരാറുമായി ചൈന; 14 ആസിയാൻ രാജ്യങ്ങൾ പങ്കാളികൾ
സ്വന്തം ലേഖകൻ: ചൈനയുൾപ്പെടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ (ആര്‍.സി.ഇ.പി) ഒപ്പിട്ടു. പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങളാണ് പരിസമാപ്തിയിലേക്കെത്തിയത്. 2012-ല്‍ നിര്‍ദ്ദേശിക്കപ്പെട്ട കരാര്‍ വിയറ്റ്‌നാം അതിഥേയത്വം വഹിക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഒപ്പുവെച്ചത്. ഇന്ത്യ കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. ‘എട്ടുവര്‍ഷത്തെ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കാനായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു’ …
യുകെ കെയർ ഹോമുകളിൽ ക്രിസ്മസിന് കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവരെ കാണാം
യുകെ കെയർ ഹോമുകളിൽ ക്രിസ്മസിന് കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവരെ കാണാം
സ്വന്തം ലേഖകൻ: ക്രിസ്മസ് ദിനത്തിൽ കുടുംബാംഗങ്ങൾക്ക് കെയർ ഹോമുകളിൽ പ്രിയപ്പെട്ടവരെ കാണാൻ അവസരം നൽകുന്ന ഒരു പൈലറ്റ് ടെസ്റ്റിന് യുകെ സർക്കാർ ഒരുങ്ങുന്നു. ക്രിസ്മസ് ഉത്സവകാലത്തിനു മുമ്പ് ഈ പൈലറ്റ് ടെസ്റ്റ് കൂടുതൽ വ്യാപകമായി നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നവംബർ 16 മുതൽ ഹാം‌ഷെയർ, കോൺ‌വാൾ, ഡെവോൺ എന്നിവിടങ്ങളിലെ നിരവധി കെയർ ഹോമുകളിൽ ഈ പദ്ധതി …
അല്‍ ഖ്വയ്ദ രണ്ടാം കമാൻഡർ ഇറാനില്‍ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേൽ ചാര സംഘടന
അല്‍ ഖ്വയ്ദ രണ്ടാം കമാൻഡർ ഇറാനില്‍ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേൽ ചാര സംഘടന
സ്വന്തം ലേഖകൻ: അല്‍ ഖ്വയ്ദയുടെ രണ്ടാമത്തെ കമാന്‍ഡര്‍ അബ്ദുള്ള അഹമ്മദ് അബ്ദുള്ളയെ ഇറാനില്‍ വെച്ച് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ വകവരുത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് മാസത്തില്‍ അല്‍ഖ്വയ്ദ നേതാവിനെ വധിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1998 ല്‍ ആഫ്രിക്കയിലെ രണ്ട് യു.എസ് എംബസികളിലേക്ക് നടത്തിയ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളിലൊരാളാണ് കൊല്ലപ്പെട്ട …
​പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ഇനി ജ്വ​ലി​ക്കു​ന്ന ഓർമ; പാർലമെന്റിന്റെ അന്ത്യാഞ്ജലി
​പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ഇനി ജ്വ​ലി​ക്കു​ന്ന ഓർമ; പാർലമെന്റിന്റെ അന്ത്യാഞ്ജലി
സ്വന്തം ലേഖകൻ: അ​ന്ത​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​ക്ക്​ പാ​ർ​ല​മെൻറ്​​ അം​ഗ​ങ്ങ​ൾ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ചു. സു​വ്യ​ക്ത​മാ​യ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക കാ​ഴ്​​ച​പ്പാ​ടു​ക​ളു​ള്ള രാ​ജ്യ​ത​ന്ത്ര​ജ്​​ഞ​നെ​യാ​ണ്​ ന​ഷ്​​ട​മാ​യ​തെ​ന്ന്​ അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​യ അ​ദ്ദേ​ഹ​ത്തി​െൻറ നേ​ട്ട​ങ്ങ​ളും പാ​ര​മ്പ​ര്യ​വും ബ​ഹ്​​റൈ​െൻറ ച​രി​ത്ര​ത്തി​ൽ എ​ക്കാ​ല​വും അ​നു​സ്​​മ​രി​ക്ക​പ്പെ​ടു​മെ​ന്ന്​ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. എ​ല്ലാ ബ​ഹ്​​റൈ​നി​ക​ൾ​ക്കും അ​​ദ്ദേ​ഹം പി​തൃ​തു​ല്യ​നാ​യി​രു​ന്നു​വെ​ന്ന്​ അ​ലി …
അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇനി കൊവിഡ് പരിശോധനാ ഫ​ലം 30 മി​നി​റ്റി​ന​കം
അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇനി കൊവിഡ് പരിശോധനാ ഫ​ലം  30 മി​നി​റ്റി​ന​കം
സ്വന്തം ലേഖകൻ: അബുദാബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് 30 മി​നി​റ്റി​ന​കം പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ഫ​ലം ല​ഭ്യ​മാ​ക്കു​ന്ന സൗ​ക​ര്യം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച്, യാ​ത്ര​ക്കാ​ർ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബാ​ഗേ​ജ് ശേ​ഖ​രി​ക്കു​മ്പോ​ഴേ​ക്കും പ​രി​ശോ​ധ​ന​ഫ​ലം ല​ഭ്യ​മാ​ക്കും. കോ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ൾ ക​ണ്ടെ​ത്ത​ൽ, അ​ണു​ബാ​ധ​യു​ടെ വ്യാ​പ​നം ത​ട​യ​ൽ, എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​തെ​ന്ന് പേ​ഷ്യ​ൻ​റ് മാ​നേ​ജ്‌​മെൻറ് …
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്; വടക്കൻ ഒമാനിലും പെരുമഴ പെയ്തേക്കും
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്; വടക്കൻ ഒമാനിലും പെരുമഴ പെയ്തേക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ ശനിയാഴ്ച കനത്ത മഴയ്ക്കു സാധ്യത. വടക്കൻ എമിറേറ്റുകളിൽ മഴ ശക്തമാകും. അന്തരീക്ഷം മൂടിക്കെട്ടും. മലയോര മേഖലകളിൽ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.തീരദേശങ്ങളിലും പർവതമേഖലകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കടലിൽ നിരീക്ഷണത്തിനു ജെറ്റ് സ്കീകൾ, സ്പീഡ് ബോട്ടുകൾ എന്നിവയുണ്ടാകും. പർവതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ക്വാഡ് ബൈക്കുകളടക്കം പ്രത്യേക വാഹനങ്ങൾ സജ്ജമാക്കി. െഹലികോപ്റ്റർ …
യുകെയിൽ പ്രതിദിന കൊവിഡ് കേസുകൾ റെക്കോർഡ് നിലയിൽ; കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു; വ. അയർലൻഡിൽ സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൌൺ നീട്ടി
യുകെയിൽ പ്രതിദിന കൊവിഡ് കേസുകൾ റെക്കോർഡ് നിലയിൽ; കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു; വ. അയർലൻഡിൽ സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൌൺ നീട്ടി
സ്വന്തം ലേഖകൻ: യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,470 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ യുകെയിലെ മൊത്തം കേസുകളുടെ എണ്ണം 1,290,195 ആയി. ബുധനാഴ്ച 22,950 പേർ കൊവിഡ് പോസിറ്റീവായപ്പോൾ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 50,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ വൈറസ് …
യുഎസിൽ കൊവിഡ് വ്യാപനം രൂക്ഷം; ആശുപത്രികൾ നിറയുന്നു; ഷിക്കാഗോയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ്
യുഎസിൽ കൊവിഡ് വ്യാപനം രൂക്ഷം; ആശുപത്രികൾ നിറയുന്നു; ഷിക്കാഗോയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ്
സ്വന്തം ലേഖകൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഒന്നര ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മരണങ്ങളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1,45,000 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തതോടെ അമേരിക്കയിലെ ആകെ കേസുകള്‍ 10,238,243 ആയി …