സ്വന്തം ലേഖകൻ: രീബിയൻ രാജ്യമായ ഹെയ്തിയിൽ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. റിക്ടര്‍ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 304 പേർ മരിച്ചതായാണ് ഇതുവരെ പുറത്തുവരുന്ന വിവരം. രണ്ടായിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. നിരവധിയാളുകലെ കാണാതായിട്ടുണ്ട്. ഇതോടെ മരണനിരക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹെയ്തി ഭരണകൂടം ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി …
സ്വന്തം ലേഖകൻ: വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസെടുക്കൽ അബൂദബിയിൽ നിർബന്ധം. ഇല്ലെങ്കിൽ അൽഹുസ്ൻ ആപിൽ ‘പച്ച’ തെളിയില്ല. അടുത്ത വെള്ളിയാഴ്ച മുതൽ എമിറേറ്റിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻപാസ് നിലവിൽ വരാനിരിക്കെയാണ് അബൂദബി ദുരന്തനിവാരണ സമിതി ബൂസ്റ്റർ ഡോസെടുക്കാൻ നിർദേശിച്ചത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്ക് ബൂസ്റ്റർ സ്വീകരിക്കാൻ 30 …
സ്വന്തം ലേഖകൻ: ദുബായിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫെകൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടക്കുന്ന ഹാൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. കഴിഞ്ഞദിവസം മുതൽ ഇതു നിലവിൽ വന്നു. ഹോട്ടലുകളിൽ പൂർണതോതിൽ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. റസ്റ്ററന്റുകളിലും കഫെകളിലും …
സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് ഗ്രീൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള കോവിഡ് ചട്ടങ്ങളിൽ മാറ്റം. വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനെടുക്കാത്തവരുടെ ഹോംക്വാറന്റീൻ 12 ദിവസത്തിൽ നിന്ന് 10 ദിവസമാക്കിക്കുറച്ചു. ഞായറാഴ്ച മുതൽ ഇത് നിലവിൽ വരുമെന്ന് അത്യാഹിത ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. ക്വാറന്റീൻ കാലയളവിൽ ബാൻഡ് ധരിക്കുകയും ഒമ്പതാം ദിവസം പി.സി.ആർ. പരിശോധന നടത്തുകയും വേണം. ഫലം …
സ്വന്തം ലേഖകൻ: ഒമാനിൽ വാക്‌സിനേഷന്‍ ക്യാംപയിന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളിലെ പ്രവാസി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മസീറയില്‍ നടന്ന വാക്‌സിനേഷന്‍ ക്യാംപയിനില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു. മസീറ ദ്വീപില്‍ മാത്രം പ്രവാസി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായി ആറായിരത്തിലേറെ പേര്‍ ഉണ്ടെന്നാണ് കണക്ക്. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ കുടുതല്‍ പ്രവിശ്യകള്‍ അധീനതയിലാക്കിയ താലിബാന്‍ തലസ്ഥാനമായ കാബൂളിനോടടുക്കവെ ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങള്‍. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ദോഹയിലെ താലിബാന്‍ കാര്യാലയത്തിലെത്തി രാഷ്ട്രീയ കാര്യ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. താലിബാന്‍ രാഷ്ട്രീയ കാര്യ തലവന്‍ മുല്ലാ ഗനി ബറദാറുള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. എത്രയും പെട്ടെന്ന് …
സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ശക്തി പ്രാപിച്ച് വരികയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് രാജ്യത്തെ 34 പ്രവശ്യകളില്‍ 18 പ്രവശ്യകളും ഇപ്പോള്‍ താലിബാൻ നിയന്ത്രണത്തിലായി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാന നഗരങ്ങളായ കാണ്ഡഹാറും ഹേറത്തും താലിബാൻ പിടിച്ചെടുത്തിരുന്നു. രാജ്യത്തെ സാമ്പത്തിക തലസ്ഥാനം എന്നാണ് കാണ്ഡഹാര്‍ അറിയപ്പെടുന്നത്. വൈകാതെ തന്നെ രാജ്യ തലസ്ഥാനമായ …
സ്വന്തം ലേഖകൻ: റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പടാനുള്ള കാരണം വെളിപ്പെടുത്തി താലിബാൻ. തങ്ങളുമായി സഹകരിക്കാതിരുന്നതാണ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിന് കാരണമായതെന്ന് താലിബാൻ വക്താവ് മുഹമ്മദ് സൊഹൈൽ ഷഹീനാണ് വ്യക്തമാക്കിയത്. അഫ്ഗാൻ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഡാനിഷിനു വെടിയേൽക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ ഡാനിഷ് സിദ്ദിഖിയുടെ ഐഡി കാര്‍ഡ് …
സ്വന്തം ലേഖകൻ: അബുദാബിയിൽ സ്വകാര്യ സ്‌കൂളുകളിൽ വേനലവധിക്കു ശേഷം സ്‌കൂൾ തുറക്കുമ്പോൾ 12 വയസ്സും അതിനു മുകളിലും പ്രായമുള്ള എല്ലാ വിദ്യാർഥികളും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ഫലം ഹാജരാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അറിയിച്ചു. അഡെക് സ്‌കൂളുകൾക്ക് നൽകിയ പുതിയ പാരൻറിങ് മാർഗനിർദേശത്തിലാണ് പി.സി.ആർ പരിശോധന സംബന്ധിച്ച നിർദേശങ്ങൾ. വിദ്യാർഥികളെ …
സ്വന്തം ലേഖകൻ: ഈ വർഷം ആദ്യപാദം യുഎഇയിൽ ചില്ലറ വിൽപന മേഖലയിൽ ഉണർവ്. കഴിഞ്ഞ വർഷത്തെക്കാൾ ഉപഭോക്താക്കൾ പണം ചെലവാക്കുന്നതിൽ 4% വർധന രേഖപ്പെടുത്തിയെന്നാണ് മാജിദ് അൽ ഫുത്തൈം റിപ്പോർട്ട്. 2019ൽ മൂന്നു ശതമാനമായിരുന്നു വർധന. ശക്തമായ കുതിപ്പല്ലെങ്കിലും ഉപഭോക്താക്കൾക്കിടയിൽ ശുഭാപ്തി വിശ്വാസം കൂടിയത് അവരുടെ വ്യയ ശീലത്തിലും പ്രതിഫലിക്കുന്നതായി ഡേറ്റ സൂചിപ്പിക്കുന്നു. വാക്സിനേഷൻ വ്യാപകമാക്കിയതിന്റെയും …