1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ “പിംഗ്ഡെമിക്“ കണക്ക് കുത്തനെ കുറയുന്നു; ജിസിഎസ്ഇ പരീക്ഷാ ഫലത്തിനായി പ്രതീക്ഷയോടെ വിദ്യാർഥികൾ
യുകെയിൽ “പിംഗ്ഡെമിക്“ കണക്ക് കുത്തനെ കുറയുന്നു; ജിസിഎസ്ഇ പരീക്ഷാ ഫലത്തിനായി പ്രതീക്ഷയോടെ വിദ്യാർഥികൾ
സ്വന്തം ലേഖകൻ: യുകെയിൽ “പിങ്ഡെമിക്“ കണക്കുകൾ കുത്തനെ കുറയുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും എൻ എച്ച് എസ് കോവിഡ് ആപ്പിന്റെ ഉപയോക്താക്കൾക്ക് അയച്ച അലേർട്ടുകളുടെ (പിംഗ്) എണ്ണം 20% കുറഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കോവിഡ് പോസിറ്റീവ് ആകുന്ന ഒരാളുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് 317,132 അലേർട്ടുകളാണ് ഓഗസ്റ്റ് 4 വരെയുള്ള ആഴ്ചയിൽ ആപ്പ് ഉപയോക്താക്കൾക്ക് അയച്ചത്. …
ഇന്ത്യ അഫ്ഗാനിസ്ഥാനു സമ്മാനിച്ച സൈനിക ഹെലികോപ്റ്റർ കൈക്കലാക്കി താലിബാൻ മുന്നേറ്റം
ഇന്ത്യ അഫ്ഗാനിസ്ഥാനു സമ്മാനിച്ച സൈനിക ഹെലികോപ്റ്റർ കൈക്കലാക്കി താലിബാൻ മുന്നേറ്റം
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ്റെ വിവിധ പ്രദേശങ്ങള്‍ താലിബാൻ അധീനതയിലാകുന്നതിനിടെ ഇന്ത്യ അഫ്ഗാനിസ്ഥാന് സമ്മാനമായി നൽകിയ സൈനിക ഹെലികോപ്റ്ററും ഭീകരസംഘടനയുടെ നിയന്ത്രണത്തിലായെന്ന് റിപ്പോർട്ട്. എംഐ 24 യുദ്ധ ഹെലികോപ്റ്റര്‍ കൈക്കലാക്കിയ വിവരം താലിബാൻ തന്നെയാണ് പുറത്തു വിട്ടത്. ഹെലികോപ്റ്ററിനൊപ്പം താലിബാൻ ഭീകരര്‍ നിൽക്കുന്നതിൻ്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സൈനിക ഗവേഷകനായ ജോസഫ് ഡെംസിയാണ് ചിത്രങ്ങളും വിവരങ്ങളും ട്വീറ്റ് …
ലോംഗ് മാർച്ചിന് വിരാമം! ചൈനയിലെ ആനക്കൂട്ടം തറവാട്ടിലേക്ക് മടങ്ങുന്നു
ലോംഗ് മാർച്ചിന് വിരാമം! ചൈനയിലെ ആനക്കൂട്ടം തറവാട്ടിലേക്ക് മടങ്ങുന്നു
സ്വന്തം ലേഖകൻ: കൃഷിയിടങ്ങളും തോട്ടങ്ങളും നശിപ്പിച്ച് ഒരു വർഷത്തോളമായി തുടരുന്ന യാത്ര അവസാനിപ്പിച്ച് ചൈനയിലെ ആനക്കൂട്ടം യാത്ര തുടങ്ങിയ സിഷ്വങ്ബന്ന വന്യജീവി സങ്കേതത്തിലേക്കു മടങ്ങുന്നു. വ്യവസായ, വിനോദ സഞ്ചാര മേഖലയായ കുൻമിങ്ങിനു സമീപം വരെ എത്തിയ ശേഷമാണു മടക്കം. ഞായറാഴ്ച രാത്രിയോടെ യുവാൻജാങ് നദി കടന്ന ആനകൾ, യാത്ര തുടങ്ങിയ പ്രദേശത്തു നിന്നു 200 കിലോമീറ്റർ …
യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എത്തണമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍ക്കുന്ന മുന്നറിയിപ്പ്. വിമാനത്തില്‍ കയറുന്നതിന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധന ഫലം യാത്രക്ക് മുമ്പ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താനുള്ള കൗണ്ടറുകള്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തുറക്കും. …
അബുദാബിയിൽ പൊതു ഇടങ്ങളില്‍ ഓഗസ്റ്റ് 20 മുതല്‍ വാക്‌സിൻ എടുക്കാത്തവര്‍ക്ക് പ്രവേശനമില്ല
അബുദാബിയിൽ പൊതു ഇടങ്ങളില്‍ ഓഗസ്റ്റ് 20 മുതല്‍ വാക്‌സിൻ എടുക്കാത്തവര്‍ക്ക് പ്രവേശനമില്ല
സ്വന്തം ലേഖകൻ: ഈ ​മാ​സം 20 മു​ത​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് സ്വീ​ക​രി​ച്ച​വ​ർ​ക്കു മാ​ത്രം അ​ബൂ​ദ​ബി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​നം. ഇ​തു​സം​ബ​ന്ധി​ച്ച് അ​ബൂ​ദ​ബി അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്ക് അ​റി​യി​പ്പ്​ ന​ൽ​കി. കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി ചെ​റു​ക്കാ​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നു​മു​ള്ള പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. അ​ബൂ​ദ​ബി​യി​ൽ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 93 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും വാ​ക്‌​സി​നേ​ഷ​ൻ …
സൗദിയിൽ ജ്വല്ലറികളിലെ സെയില്‍സ് ജോലികൾക്ക് ഇനി സൗദികൾ മാത്രം; ഉത്തരവ് ഇറങ്ങി
സൗദിയിൽ ജ്വല്ലറികളിലെ സെയില്‍സ് ജോലികൾക്ക് ഇനി സൗദികൾ മാത്രം; ഉത്തരവ് ഇറങ്ങി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ജ്വല്ലറി ജോലികളും പ്രവാസികള്‍ക്ക് അന്യമാവുന്നു. ജ്വല്ലറി സ്ഥാപനങ്ങളിലെ സെയില്‍സ് ജോലികള്‍ക്ക് സ്വദേശികള്‍ക്ക് മാത്രമാക്കിക്കൊണ്ട് സൗദി മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ആറു മാസത്തിനകം ഉത്തരവ് നടപ്പില്‍ വരുത്താനാണ് സ്ഥാപന ഉടമകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആറു മാസത്തിനിടയില്‍ നിലവിലെ പ്രവാസി ജോലിക്കാരെ ഒഴിവാക്കി പകരം സൗദി പൗരന്‍മാരെ നിയമിക്കണം. …
സൗദിയിൽ കുട്ടികള്‍ വാക്‌സിൻ എടുത്തില്ലെങ്കിൽ ഉത്തരവാദി കൾ രക്ഷിതാക്കളെന്ന് സർക്കാർ മുന്നറിയിപ്പ്
സൗദിയിൽ കുട്ടികള്‍ വാക്‌സിൻ എടുത്തില്ലെങ്കിൽ ഉത്തരവാദി കൾ രക്ഷിതാക്കളെന്ന് സർക്കാർ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കുട്ടികള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാതിരുന്നാല്‍ അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കായിരിക്കുമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളോട് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള അവഗണനയായിട്ടാണ് ഇത് കണക്കാക്കപ്പെടുക. ഇത്തരം കേസുകളില്‍ രക്ഷിതാക്കള്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 18 വയസ്സിന് താഴെ പ്രായമുള്ളവരെയാണ് കുട്ടികളായി പരിഗണിക്കപ്പെടുക. കുട്ടികളോടുള്ള അവഗണനയെന്ന വിഭാഗത്തില്‍ അവരുടെ …
സൗദിയിൽ താമസ വിസയുള്ള പ്രവാസികൾക്ക് സ്വന്തമായി ഭൂമി വാങ്ങാൻ അനുമതി
സൗദിയിൽ താമസ വിസയുള്ള പ്രവാസികൾക്ക് സ്വന്തമായി ഭൂമി വാങ്ങാൻ അനുമതി
സ്വന്തം ലേഖകൻ: സൗദിയിൽ താമസ വിസയിലുള്ള വിദേശികൾക്ക് സ്വന്തമായി ഭൂസ്വത്ത് വാങ്ങാൻ അനുമതി. ഒരാൾക്ക് സൗദിയിൽ ഒരു ഭൂസ്വത്ത് മാത്രമേ സ്വന്തമാക്കാനാകൂ. അബ്ഷീർ പോർട്ടൽ മുഖേനയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. സൗദിയിൽ പൗരന്മാരല്ലാത്തവർക്കും ഭൂസ്വത്ത് വാങ്ങുന്നതിന് അനുമതി നൽകിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ഭൂസ്വത്ത് മാത്രമേ വിദേശികൾക്ക് വാങ്ങാനാകൂ. ആഭ്യന്തര …
യുകെയിലെ മുതിർന്നവരിൽ 75% ത്തിലധികം പേർക്കും വാക്സിൻ; ഇത് അഭിമാന നേട്ടമെന്ന് ബോറിസ് ജോൺസൺ
യുകെയിലെ മുതിർന്നവരിൽ 75% ത്തിലധികം പേർക്കും വാക്സിൻ; ഇത് അഭിമാന നേട്ടമെന്ന് ബോറിസ് ജോൺസൺ
സ്വന്തം ലേഖകൻ: യുകെയിലെ മുതിർന്നവരിൽ 75% ത്തിലധികം പേർക്കും വാക്സിൻ നൽകിയതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെ 86,780,455പേർക്ക് വാക്സിനേഷൻ നൽകിയതായി ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് (DHSC) അറിയിച്ചു. ഇതിൽ 89% ആളുകൾക്ക് ആദ്യ ഡോസും 75% പേർക്ക് രണ്ട് ഡോസും ലഭിച്ചതായും കണക്കുകൾ കാണിക്കുന്നു. “നമ്മുടെ അവിശ്വസനീയമായ വാക്സിൻ റോൾഔട്ട് ഇപ്പോൾ യുകെയിലെ …
ലൈംഗികാതിക്രമം: ന്യൂയോർക്ക് ഗവർണർ ആഡ്രു കുമൊ പടിയിറങ്ങി; വനിതാ ഗവർണർക്ക് സാധ്യത
ലൈംഗികാതിക്രമം: ന്യൂയോർക്ക് ഗവർണർ ആഡ്രു കുമൊ പടിയിറങ്ങി; വനിതാ ഗവർണർക്ക് സാധ്യത
സ്വന്തം ലേഖകൻ: 11 സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച കേസിൽ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോ രാജിവച്ചു. പ്രസിഡന്റ് ജോ ബൈഡൻ അടക്കം കൈവിട്ടതോടെയാണ് രാജി. യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്നു വരെ കരുതപ്പെട്ടിരുന്ന കരുത്തനായ ഡമോക്രാറ്റ് നേതാവാണ് കുമോ. 2011 മുതൽ ന്യൂയോർക്ക് ഗവർണറായിരുന്നു. 5 മാസത്തെ അന്വേഷണത്തിലൊടുവിലാണ് കേസിൽ ആൻഡ്രൂ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ15 വർഷത്തിനിടെ …