സ്വന്തം ലേഖകൻ: ഖത്തറിൽ ഇനിയും കോവിഡ് വാക്സിൻ എടുക്കാത്ത പ്രായമായവർ എത്രയും പെട്ടെന്നു റജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം. ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. വയോധികർക്ക് കോവിഡ് ബാധിച്ചാൽ സങ്കീർണമാകാൻ സാധ്യതയേറെയാണെന്നും ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഏറെയും വാക്സിേനഷൻ പൂർത്തിയാക്കാത്തവരാണ്. വാക്സിനേഷന് റജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 40277077, 44390111. മൂന്ന് …
സ്വന്തം ലേഖകൻ: ഞായറാഴ്ച പുലർച്ചെ മുതൽ ഇന്ത്യ യുകെയുടെ ആംബർ ലിസ്റ്റിലായതോടെ ഇനി ഹോട്ടൽ ക്വാറൻ്റീനില്ലാതെ യാത്ര ചെയ്യാം. 2 ഡോസ് കോവിഡ് വാക്സിനും എടുത്ത ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇനി മുതൽ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വേണ്ടെന്നു യുകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ആശ്വാസത്തിലും ആശങ്കയായി വിമാന ടിക്കറ്റ് നിരക്ക് മാറുമെന്നാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് താലിബാൻ ആക്രമണങ്ങൾക്ക് പാകിസ്താന്‍ നൽകുന്ന പിന്തുണ ഐക്യരാഷ്ട്ര സഭയിൽ തുറന്നു കാട്ടി അഫ്ഗാനിസ്താന്‍. ഐക്യരാഷ്ട്ര സഭയിൽ അഫ്ഗാനിസ്താന്‍ പ്രതിനിധി ഗുലാം എം. ഇസാക്സൈ ആണ് പാകിസ്താനെതിരെ രംഗത്തെത്തിയത്. താലിബാന്റെ സുരക്ഷിത താവളമായി പാകിസ്താന്‍ തുടരുകയാണെന്നും ആവശ്യമായ യുദ്ധ സാമഗ്രികൾ പാകിസ്താനിൽ നിന്ന് താലിബാന് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ …
സ്വന്തം ലേഖകൻ: ദുബൈ, ഷാർജ വിമാനത്താവളങ്ങൾക്ക് പിന്നാലെ അബൂദബിയിലേക്കും ഇന്ത്യൻ യാത്രികർ എത്തി തുടങ്ങി. ആദ്യ ദിനം ആറു വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നെത്തിയത്. ഇതിൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ഉൾപ്പെടുന്നു. ആഗസ്റ്റ് അഞ്ച് മുതൽ ദുബൈയിലേക്കും ഷാർജയിലേക്കും വിമാനങ്ങൾ എത്തിയിരുന്നെങ്കിലും അബൂദബിയിലേക്ക് സർവിസ് തുടങ്ങിയിരുന്നില്ല. നിലവിൽ കേരളത്തിൽ നിന്ന് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണ് …
സ്വന്തം ലേഖകൻ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കെതിരേ വധഭീഷണി മുഴക്കിയ പ്രവാസി യുവാവിനെ നാടുകടത്താന്‍ ദുബായ് കോടതി വിധി. ദുബായ് അല്‍ ബര്‍ഷയിലെ നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്തിരുന്ന 23കാരനെയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നാടുകടത്താന്‍ ശിക്ഷിക്കപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന പ്രവാസി വനിതയുടെ പരാതിയിലാണ് കോടതി വിധി. യുവതിയെ ഇഷ്ടമാണെന്നും …
സ്വന്തം ലേഖകൻ: നിലവിലെ യാത്രപ്രശ്നങ്ങൾ കണക്കിലെടുത്ത് നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള (നീറ്റ്) കേന്ദ്രം സൗദിയിലും അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ആലപ്പുഴ എം.പി എ.എം. ആരിഫ് നൽകിയ നിവേദനത്തിനു മറുപടിയായാണ് സെൻറർ അനുവദിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി വാക്കു നൽകിയത്. സൗദിയിലെ നിരവധി സംഘടനകളും വ്യക്തികളും ഇതുമായി ബന്ധപ്പെട്ട് അംബാസഡർക്കും ചീഫ് …
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റുകൾ എടുക്കുന്ന സമയത്ത് കാൻസലേഷൻ, റീഫണ്ട് നയങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ട്രാവൽ, ടൂറിസം ഓഫിസുകൾ ഉപഭോക്താക്കളെ അറിയിക്കണമെന്ന് പൈതൃക ടൂറിസം മന്ത്രാലയം നിർദേശിച്ചു. അല്ലാത്തപക്ഷം ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് മന്ത്രാലയത്തിെൻറ അറിയിപ്പിൽ പറയുന്നു. ചില ട്രാവൽ ആൻഡ് ടൂറിസം ഓഫിസുകൾ യാത്ര കാൻസൽ ചെയ്യേണ്ടി വന്നാൽ റീഫണ്ട്, കാൻസലേഷൻ, …
സ്വന്തം ലേഖകൻ: ഒമാനിൽ ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 100 റിയാൽ (20,000 രൂപയോളം) പിഴ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അതത് മേഖലകളിൽ നിക്ഷേപിക്കണം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതിനിടെ ഒമാനില്‍ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പുറത്തുവിട്ടു. 11,312 കേസുകൾ ആണ് ഈ കാലയളവില്‍ ഒമാനില്‍ …
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളില്‍ വെച്ച് സ്‌കൂള്‍ ഫീസ് ഏറ്റവും കൂടുതല്‍ ഖത്തറിലെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ ഓരോ വര്‍ഷവും ഫീസ് ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണെന്നും ഇത് തങ്ങള്‍ക്ക് താങ്ങാനാവുന്നില്ലെന്നും സ്വദേശി രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫീസ് താങ്ങാനാവാതെ ഓരോ വര്‍ഷവും …
സ്വന്തം ലേഖകൻ: കൊച്ചി – ലണ്ടൻ നേരിട്ടുള്ള എയർ ഇന്ത്യ സർവീസ് ഓഗസ്റ്റ് 18 മുതൽ എല്ലാ ബുധനാഴ്ചയും ഉ റപ്പായതോടെ യുകെ മലയാളികൾക്ക് ഓണ സമ്മാനം ലഭിച്ച പ്രതീതി. ഓഗസ്റ്റ് 18-ന് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രതിവാര സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനം പറക്കുന്നത്. യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ …