സ്വന്തം ലേഖകൻ: ദുബായ്, ഷാർജ എന്നിവക്ക് പുറമെ അബൂദബി വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ശനിയാഴ്ച മുതൽ ഭാഗികമായി പുനരാരംഭിക്കും. യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിൻവലിച്ചെങ്കിലും അബൂദബിയിലേക്ക് സർവീസ് തുടങ്ങിയിരുന്നില്ല.ഓഗസ്റ്റ് പത്ത് മുതൽ തുടങ്ങുമെന്നായിരുന്നു എയർഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്. എന്നാൽ, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡൽഹി എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് ശനിയാഴ്ചക്കും …
സ്വന്തം ലേഖകൻ: ആശയകുഴപ്പം പരിഹരിച്ചതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്ളൈ ദുബായ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയില്‍ എത്തിക്കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്ന് രാവിലെ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു. ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് വെള്ളിയാഴ്ച രാവിലെ കമ്പനി അറിയിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ അധ്യാപകർ സൗദിയിലേക്ക് നേരിട്ട് വന്നുതുടങ്ങി. ഇടത്താവളങ്ങളിൽ തങ്ങാതെ മലയാളികളായ നൂറോളം അധ്യാപകർ കഴിഞ്ഞ ദിവസം സൗദിയിലെത്തിയിട്ടുണ്ട്. അധ്യാപകർക്ക് പിന്നാലെ വിദ്യാർഥികൾക്കും വരാനാകുമെന്ന പ്രതീക്ഷിയിലാണ് പ്രവാസികൾ. ഇന്ത്യയുൾപ്പെടെ പ്രത്യേക യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും ആരോഗ്യ പ്രവർത്തകരും, നയതന്ത്ര പ്രതിനിധികളും മാത്രമായിരുന്നു സൗദിയിലേക്ക് ഇതുവരെ നേരിട്ട് വന്ന് കൊണ്ടിരുന്നത്. എന്നാൽ …
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. ജി.സി.സി രാജ്യങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഖത്തറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആണവായുധ പദ്ധതികളില്‍ നിന്നും പിന്‍മാറുന്ന പക്ഷം ഇറാനുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്നും ആസ്പെന്‍ സുരക്ഷാ ഫോറം വെര്‍ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കവെ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഖത്തറുമായി നിലവില്‍ …
സ്വന്തം ലേഖകൻ: വിമാനത്തിന്റെ ബോഡി അസാധാരണമാം ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍ബസ് എ350 എയര്‍ബസ് വിമാനങ്ങള്‍ നിലത്തിറക്കി. പെയിന്റിന് താഴെ വിമാനത്തിന്റെ ബോഡി ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 13 എയര്‍ബസ്സുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിമാനനിര്‍മാതാക്കളായ എയര്‍ബസ് കമ്പനിയുമായി ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് കമ്പനിയുടെ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തുന്നതായി ഖത്തര്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ ഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ യുകെയിലെത്തിയാല്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം …
സ്വന്തം ലേഖകൻ: അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്തു. 193 ജില്ലാ കേന്ദ്രങ്ങളും 19 അതിർത്തി ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് അഫ്ഗാൻ വിദേശ മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാനമായ അതിർത്തി പ്രവിശ്യകളായ താഖർ, കുൻഡുസ്, ബദഖ്സ്ഥാൻ, ഹീരത്, ഫറാഖ് എന്നിവയും താലിബാന്റെ നിയന്ത്രണത്തിലായി. കഴിഞ്ഞ ശനിയാഴ്ചയ്ക്കുശേഷം വിവിധ പ്രവിശ്യകളിൽ …
സ്വന്തം ലേഖകൻ: പ്രത്യേക അനുമതിയില്ലാതെ അണുനശീകരണ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. രാത്രി 12 മണി മുതൽ രാവിലെ അഞ്ചുവരെയാണ് അണുനശീകരണം നടക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നതിന് ജനങ്ങൾക്ക് വിലക്കുണ്ട്. അത്യാവശ്യമെങ്കിൽ മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനല്ലാതെ ഈ സമയത്ത് പുറത്തിറങ്ങരുത്. അബുദാബി പോലീസ് വെബ്‌സൈറ്റിലോ www.adpolice.gov.ae മൊബൈൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്ത, താമസവീസയുള്ള ഇന്ത്യക്കാർക്ക് ഇന്ന് മുതൽ പ്രവേശനം. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി. ഇവരും വാക്സീൻ എടുക്കാതെ യാത്ര അനുവദിക്കുന്ന വിഭാഗത്തിൽപെട്ടവരും നിശ്ചിത പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുമതി തേടണമെന്ന് നിർബന്ധമാണ്. ദുബായ് വീസക്കാരെല്ലാം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് …
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മാളുകളിലെ ജോലികള്‍ മുഴുവന്‍ സൗദികള്‍ക്കു മാത്രമാക്കാനുള്ള തീരുമാനം നിലവില്‍ വന്നു. ആഗസ്ത് നാല് ബുധനാഴ്ചയോടെയാണ് നേരത്തേ പ്രഖ്യാപിച്ച മാളുകളിലെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലായതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കോള്‍ സെന്ററുകള്‍ അടക്കം കസ്റ്റമര്‍ കെയര്‍ സെന്ററുകളിലെ എല്ലാ ജോലികളും സൗദികള്‍ക്കു മാത്രമാക്കിയ നിയമം …