സ്വന്തം ലേഖകൻ: ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍ഒസി നിയമത്തില്‍ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം. മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. തൊഴില്‍ മാറുന്നതിനുള്ള എന്‍ഒസിയുടെ കാര്യത്തില്‍ കൃത്യത വരുത്തിയതാണ് പുതുക്കിയ സര്‍ക്കുലര്‍. 2021 ജൂലൈ 29നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് കാരണങ്ങള്‍ കൊണ്ട് വിദേശികള്‍ക്ക് തൊഴിലുടമയുടെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്കൂളുകൾ അടുത്ത മാസം മുതൽ. സെപ്റ്റംബറിൽ സ്കൂൾ അധ്യയനവർഷം ആരംഭിക്കുക 2 ഷിഫ്റ്റായാണ്. കോവിഡ് ആരംഭിച്ച 2020 മാർച്ചിൽ അടച്ചിട്ട സ്കൂളുകളിലാണ് സെപ്റ്റംബറിൽ റഗുലർ ക്ലാസ് ആരംഭിക്കുന്നത്. എന്നാൽ ആരോഗ്യ സുരക്ഷ മുൻനിർത്തി സ്കൂൾ പ്രവർത്തനം 2 ഷിഫ്റ്റാക്കാനാണ് തീരുമാനം. ആദ്യ ഷിഫ്റ്റ് രാവിലെ 7ന് ആരംഭിച്ച് 11ന് അവസാനിക്കും. 11.10ന് …
സ്വന്തം ലേഖകൻ: 16, 17 വയസുകാർക്കും വാക്സിൻ നൽകാൻ യുകെ. രാജ്യത്തെ വാക്സിൻ റോൾഔട്ടിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന തീരുമാനം ഏകദേശം 1.4 ദശലക്ഷം വരുന്ന കൗമാരക്കാരിലേക്കും കോവിഡ് വാക്സിൻ എത്താൻ വഴിയൊരുക്കും. 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ കൂടുതൽ അപകട സാധ്യതയുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിൻ ഇതിനകം ലഭ്യമാണ്. അതുകൂടാതെയാണ് പതിനാറും പതിനേഴും …
സ്വന്തം ലേഖകൻ: കോവിഡിന് പിന്നാലെ അമേരിക്കയിൽ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് പടർന്നു പിടിക്കുന്നു. കുട്ടികളിലും പ്രായമായവരിലുമാണ് ആർ.എസ്.വി (Respiratory syncytial virus) കൂടുതൽ ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂൺ ആദ്യം ആർ. എസ്. വി റിപ്പോർട്ട് ചെയ്തെങ്കിലും കഴിഞ്ഞ മാസമാണ് കേസുകൾ വർധിച്ചത്. പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ആർ.എസ്.വി ബാധിതരല്‍ കാണുന്നത്. മൂക്കൊലിപ്പ്, ചുമ, തുമ്മൽ, …
സ്വന്തം ലേഖകൻ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നു. പൊതുപരിപാടിയില്‍ പങ്കെടുത്ത ഉന്നിന്റെ തലയിലെ ബാന്‍ഡേജാണ് പുതിയ ചര്‍ച്ചാവിഷയം. കറുത്ത പാടുകൾ മറച്ചു കൊണ്ടാണ് ബാൻഡേജ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളടക്കമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ നടന്ന പല പരിപാടികളിലും കിം ജോങ് ഉൻ …
സ്വന്തം ലേഖകൻ: വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരുന്നവർക്ക് ജനറൽ ഡയറക്ടറേറ്റ് ഒാഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിെൻറ (ജി.ഡി.ആർ.എഫ്.എ) അനുമതി നിർബന്ധമാണെന്ന് ദുബായ് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റിലേക്ക് വരുന്നവർ ഫെഡറൽ അതോറിറ്റിയുടെ (െഎ.സി.എ അനുമതിയാണ് തേടേണ്ടത്.) ദുബായ് യാത്രക്കാർ https://smart.gdrfad.gov.ae/homepage.aspx എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. …
സ്വന്തം ലേഖകൻ: വിമാന യാത്രികരുടെ വീട്ടിലെത്തി ചെക് ഇൻ നടപടികൾ പൂർത്തിയാക്കുന്ന എമിറേറ്റ്സിെൻറ സംവിധാനം ജൂലൈയിൽ ഉപയോഗിച്ചത് 2500ലേറെ പേർ. വേനൽക്കാല അവധിയിൽ കൂടുതൽ യാത്രക്കാർ എത്തിയതോടെയാണ് നിരവധി പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. ദുബായ്യിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർക്കാണ് എമിറേറ്റ്സ് ഈ സേവനം നൽകുന്നത്. പെരുന്നാൾ അവധി ദിനങ്ങളിലെ വാരാന്ത്യത്തിൽ 130 വീടുകളിൽ വരെ …
സ്വന്തം ലേഖകൻ: 12നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് വാക്സിന്റെ ആദ്യ ഡോസിനായി രജിസ്റ്റര്‍ ച്യെയണമെന്ന് സൗദി ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശം. പുതിയ അക്കാദമിക വര്‍ഷത്തിലെ ആദ്യ ടേമില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകളിലേക്ക് തിരികെയെത്താന്‍ സാധിക്കണമെങ്കില്‍ ഓഗസ്റ്റ് …
സ്വന്തം ലേഖകൻ: കോവിഡിനെതിരെ സൗദി അറേബ്യ ആദ്യമായി വികസിപ്പിച്ച വാക്സിൻ ആദ്യ ഘട്ടങ്ങൾ വിജയകരമായി പൂർത്തീകരിച്ചതായി റിപ്പോർട്ട്. ഫാർമസ്യൂട്ടിക്കൽ ജേണലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. പ്രാഥമിക പരീക്ഷണഘട്ടങ്ങളും പരിശോധനയും കടന്ന് വിവിധതലങ്ങളിൽ അംഗീകാരവും നേടിയശേഷം ക്ലിനിക്കൽ പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവിൽ വിദേശ വാക്സിനുകളാണ് സൗദിയിൽ നൽകുന്നത്. കോവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന …
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം ഉന്നത പ്രതിനിധി അറിയിച്ചു. എന്നാല്‍ കാര്യക്ഷമമായ പ്രതിരോധ സംവിധാനം വഴി രോഗപ്പകര്‍ച്ച തടയാന്‍ സാധിക്കുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയം ആകുകയാണെങ്കില്‍ നാലാം ഘട്ട ഇളവുകള്‍ സെപ്തംബറില്‍ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയം പ്രതിനിധി അറിയിച്ചു. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ …