സ്വന്തം ലേഖകൻ: ജപ്പാനിലെ പാസഞ്ചർ ട്രെയിനിൽ കത്തി ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ 9 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ 36കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. ടോക്കിയോ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള സതേഗയാ എന്ന സ്ഥലത്ത് വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. …
സ്വന്തം ലേഖകൻ: ദുബായ് താമസ വീസയുള്ള ഇന്ത്യക്കാർക്ക് ദുബായ് രാജ്യാന്തര വിമാനത്താവളം വഴിയും അബുദാബി വീസയുള്ളവർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളം വഴിയും മാത്രമേ യുഎഇയിൽ പ്രവേശിക്കാനാകൂ എന്ന് അധികൃതർ. മറ്റു എമിറേറ്റുകളിലെ താമസ വീസക്കാർ ദുബായ്, അബുദാബി അല്ലാത്ത വിമാനത്താവളങ്ങളിലേയ്ക്ക് ആയിരിക്കണം വരേണ്ടതെന്ന് നിർദേശം ലഭിച്ചതായി എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ …
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് പ്രവേശനാനുമതി നല്‍കിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇത്തിഹാദ് എയര്‍വെയ്‌സും എയര്‍ ഇന്ത്യയും ഫ്‌ളൈ ദുബായ്യും തീരുമാനിച്ചു. ഇന്ന് ഓഗസ്റ്റ് ഏഴു മുതല്‍ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി എന്നീ അഞ്ചു നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്കാണ് എത്തിഹാദ് എയര്‍വെയ്‌സ് സര്‍വീസുകള്‍ പുനരാരംഭിക്കുക. നേരത്തെ ഓഗസ്റ്റ് …
സ്വന്തം ലേഖകൻ: കൊറോണയുടെ ഡെല്‍റ്റവകഭേദത്തെ കുറിച്ച് സൗദിയിലും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ വ്യാപനം രൂക്ഷമായാല്‍ മരണസാധ്യതയും ഗുരുതരാവസ്ഥയും വന്‍ തോതില്‍ വര്‍ധിക്കും. മുഴുവന്‍ ആളുകളും വേഗത്തില്‍ രണ്ട് ഡോസ് കുത്തിവെപ്പുകളുമെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകളില്‍ ഏറ്റവും അപകടകാരിയാണ് ഡെല്‍റ്റ. ലോകത്ത് 135 രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഡെല്‍റ്റയുടെ സാന്നിദ്ധ്യം …
സ്വന്തം ലേഖകൻ: സിനോഫാം വാക്സിന്‍ കൂടി കോവിഡ് -19 പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാന്‍ സൗദി അറേബ്യ അനുമതി നല്‍കി. ഇതോടെ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പിനായി സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയ വാക്സിനുകളുടെ എണ്ണം ആറായി. ഫൈസര്‍-ബയോഎന്‍ടെക്, ഓക്സ്ഫോര്‍ഡ് – ആസ്ട്രസെനെക്ക (കൊവീഷില്‍ഡ്), മോഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോവാക് എന്നിവയാണ് നേരത്തെ കോവിഡ് …
സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടികാഴ്ച നടത്തി. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം തുടർന്ന് പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഡോ. …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ 3 വർഷം വരെ തടവും പരമാവധി 2 ലക്ഷം റിയാൽ പിഴയും ശിക്ഷ. ചില കേസുകളിൽ ഇവയിൽ ഏതെങ്കിലും ഒന്നു മതിയാകും. നിയമലംഘനത്തിന്റെ സ്വഭാവം കണക്കിലെടുത്താണു ശിക്ഷ തീരുമാനിക്കുകയെന്നു പൊലീസ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, മൊബൈൽ ഫോണിൽ ഇഹ്തെറാസ് ആപ് ഡൗൺലോഡ് …
സ്വന്തം ലേഖകൻ: ഇന്ത്യ ആംബർ ലിസ്റ്റിലെത്തുമ്പോൾ ഗൾഫ് വഴിയുള്ള യുകെ യാത്ര ഇനി സുഗമമാകും. യുകെയുടെ കോവിഡ് യാത്രാ വിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽനിന്നും യാത്രാനുമതിയുള്ള ആംബർ ലിസ്റ്റിലേക്ക് കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം നൽകിയത്. ഇതോടെ ക്വാറന്റീനിൽ ഉൾപ്പെടെ ഒട്ടേറെ ഇളവുകളാണ് ഇന്ത്യൻ യാത്രക്കാർക്ക് ലഭിക്കുക. ഈ മാസം എട്ടാം തിയതി ഞായറാഴ്ച …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിക്കാതെ ഓഫിസിെലത്തിയ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കൻ ടെലിവിഷൻ നെറ്റ്വർക്കായ സി.എൻ.എൻ. വാക്സിൻ സ്വീകരിക്കാതെ ഓഫിസിലെത്തിയ മൂന്നുപേർക്ക് മെമോ നൽകിയതായി സി.എൻ.എൻ മേധാവി ജെഫ് സക്കർ അറിയിച്ചു. വാക്സിൻ സ്വീകരിക്കുന്നതിൽ യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും സക്കർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച സി.എൻ.എന്നിന്‍റെ മുതിർന്ന മീഡിയ റിപ്പോർട്ടറായ ഒലിവർ ഡാർസി സക്കറിനെ ഉദ്ധരിച്ച് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് അബുദാബി, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധമായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നിവയ്ക്ക് ലഭിച്ചു. എന്നാൽ ഇൗ മാസം 10 വരെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഇന്ത്യയിൽ നിന്ന് യാത്രക്കാരെ കൊണ്ടുവരരുതെന്നും …