സ്വന്തം ലേഖകൻ: യുഎസ് വ്യോമസേനയുടെ പിന്തുണയോടെ അഫ്ഗാൻ സൈന്യം തിരിച്ചടി തുടരുമ്പോഴും രാജ്യത്തിൻ്ളെ പല മേഖലകളിലും പിടിമുറുക്കി താലിബാൻ. ഗ്രാമീണമേഖലകളിൽ ആദ്യഘട്ടത്തി്ൽ തന്നെ നിയന്ത്രണം ഉറപ്പാക്കിയ താലിബാൻ അഫ്ഗാനിസ്ഥാനലെ എട്ട് പ്രവിശ്യാകേന്ദ്രങ്ങളും പിടിച്ചടക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ അഫ്ഗാനിസ്ഥാൻ്റെ 65 ശതമാനം ഭൂപ്രദേശവും താലിബാൻ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, രാജ്യത്തിൻ്റെ നിയന്ത്രണം കൈവിട്ടു പോകാതിരിക്കാൻ …
സ്വന്തം ലേഖകൻ: ദുബായില്‍ വിസയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും അബുദാബിയില്‍ വിമാനമിറങ്ങാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. അബുദാബിയില്‍ വിസയുള്ളവര്‍ക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ എന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഇത്തിഹാദ് എയര്‍വെയ്‌സ് രംഗത്തെത്തിയത്. മറ്റ് എമിറേറ്റ്‌സില്‍ വിസയുള്ളവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും …
സ്വന്തം ലേഖകൻ: യാത്രാ വിലക്കിനെ തുടർന്ന് വിദേശത്ത് കുടങ്ങിപ്പോയവരുടെ താമസ വീസ കാലാവധി യുഎഇ നീട്ടി. നവംബർ 9 വരെയാണ് കാലാവധി നീട്ടിയത്. താമസ വീസയുള്ളവർക്ക് ഐസിഎ , ജിഡിആർഎഫ്എ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാം. തുടർന്ന് ഡിസംബർ 9-നകം വീസ പുതുക്കാനുള്ള സാവകാശവുമുണ്ട്. പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് ആശ്വാസമാണ് യുഎഇയുടെ തീരുമാനം. അതേസമയം, മെയ് …
സ്വന്തം ലേഖകൻ: കൃത്രിമ മഴ വഴി ജല സുരക്ഷ ഉറപ്പാക്കാൻ പദ്ധതികളുമായി യുഎഇയും സൗദിയും. ടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ യുഎഇയുടെ ക്ലൗഡ് സീഡിങ് പദ്ധതിയുടെ പുതിയ പരീക്ഷണങ്ങൾ വൻവിജയമായാണ് കണക്കാക്കപ്പെടുന്നത്. വടക്കൻ, കിഴക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആലിപ്പഴ വർഷത്തോടെയാണ് മഴ പെയ്തത്. വരും ദിവസങ്ങളിലും മഴപെയ്യിക്കാൻ ശ്രമം തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് രോഗമുക്തിനിരക്ക് 96 ശതമാനമായി. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് രോഗമുക്തിനിരക്ക് 96 ശതമാനമാകുന്നത്. 607 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ രോഗം ഭേദമായത്. 285664 പേരാണ് ഇതുവരെ രോഗമുക്തരായത്. 236 പേർ പുതുതായി രോഗബാധിതരായി. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 298942 ആയി. 12 പേർ കൂടി മരിച്ചു. 3948 …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള ഹോട്ടൽ ക്വാറന്റീന് തിരക്കേറുന്നു. മുറി ലഭ്യത കുറവ് പ്രവാസികളുടെ മടങ്ങിവരവും പ്രതിസന്ധിയിലാക്കും. മധ്യവേനൽ അവധിക്ക് ശേഷം വരും ആഴ്ചകളിലായി ദോഹയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി കുടുംബങ്ങളുടെ തിരക്കു വർധിക്കുന്നതാണ് ഹോട്ടൽ ക്വാറന്റീൻ മുറി ലഭ്യത കുറയാൻ കാരണം. ഇന്ത്യക്കാർക്കുള്ള പുതുക്കിയ ക്വാറന്റീൻ നയം അനുസരിച്ച് ഖത്തറിൽ കോവിഡ് വാക്‌സീൻ എടുത്തവരും കോവിഡ് …
സ്വന്തം ലേഖകൻ: യുകെയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് ഒരു ലക്ഷത്തിലേറെ. ഞായറാഴ്ച പുലർച്ചെ മുതൽ ആംബർ ലിസ്റ്റിലായ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചും പറക്കാൻ കാത്തിരുന്നവരെ പിഴിയുകയാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഇന്ത്യയിലേക്ക് നേരിട്ടുള്ള എല്ലാ വിമാനത്തിലും ഒരുലക്ഷത്തിനു മുകളിലാണു ടിക്കറ്റ് നിരക്ക്. ഏ റെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ …
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഡെൽറ്റ വകദേദം പടർന്ന് പിടിക്കുന്നതും വാക്സിനേഷൻ കുറഞ്ഞതുമാണ് ഇതിന് കാരണം. രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലക്ഷത്തിനടുത്ത് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലൂസിയാന, ഫ്ലോറിഡ, അർകാൻസസ് എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷമായത്. മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കുന്ന …
സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യത്തിൻ്റെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ കൂടുതൽ കരുത്താർജ്ജിക്കുന്നു. തന്ത്രപ്രധാന പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കിയ ഭീകരൻ ഗ്രാമങ്ങൾ താവളങ്ങളാക്കി. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ ആളുകൾ പുറത്തിറങ്ങാത്ത സാഹചര്യമാണുള്ളതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സർക്കാരും താലിബാനും നേർക്കുനേർ എത്തിയതോടെയാണ് സ്ഥിതിഗതികൾ ഗുരുതരമായത്. ഇതിനിടെ ഭീകരർ വ്യാപകമായ രീതിയിൽ സ്ത്രീകളെ ലക്ഷ്യം …
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ ആഫ്രിക്കയെ ഭീതിയിലാഴ്ത്തി എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് സ്ഥീരികരിച്ചു. ഗിനിയയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തെക്കന്‍ ഗ്വാക്കൊഡോ പ്രവിശ്യയില്‍ ഓഗസ്റ്റ് രണ്ടിന് മരണപ്പെട്ട രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. റൗസെറ്റസ് വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലോ …