സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന എമിറേറ്റ്സും ഒഴിവാക്കി. എയർലൈന്‍റെ വെബ്സൈറ്റിലെ പുതിയ സർക്കുലറിലാണ് വാക്സിനേഷൻ നിബന്ധന ഒഴിവാക്കിയത്. ഇതോടെ, ദുബായ് വിസയുള്ളവർക്ക് വാക്സിനേഷനില്ലാതെ മടങ്ങാൻ കഴിയും. അതേസമയം, അബൂദബി, ഷാർജ ഉൾപെടെയുള്ള എമിറേറ്റുകളിൽ വിസയുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമാണ്. വാക്സിനേഷൻ വേണെമന്ന നിബന്ധന എയർ ഇന്ത്യയും വിസ്താര എയർലെൻസും നേരത്തെ …
സ്വന്തം ലേഖകൻ: സൗദിയിൽ ഇതിനോടകം 87.30 ശതമാനം യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികൾ കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള കണക്കാണിത്. ഇവരിൽ 41.49 ശതമാനം പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കി. ഇതുവരെ വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്ത യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ എണ്ണം 12.69 ശതമാനമാണ്. യൂനിവേഴ്‌സിറ്റികളിലെ അധ്യാപക-അനധ്യാപക തസ്തികകളിൽ …
സ്വന്തം ലേഖകൻ: കുട്ടികൾക്ക് നിശ്ചിതസമയത്ത് വാക്സിൻ നൽകുന്നതിൽ അശ്രദ്ധരാകുന്നവർക്കെതിരെ നിയമാനുസൃതമായ നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിട്ടുള്ള തീയതികൾക്കനുസരിച്ച് രോഗപ്രതിരോധ കുത്തിവെപ്പ് കുട്ടികൾക്ക് നൽകേണ്ടതിെൻറ പ്രാധാന്യം പബ്ലിക് പ്രോസിക്യൂഷൻ ഉൗന്നിപ്പറഞ്ഞു. നിശ്ചിത സമയങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് നൽകാതിരിക്കൽ അശ്രദ്ധമായി കണക്കാക്കും. അപ്പോൾ നിയമപരമായ നടപടികളിലേക്ക് നീങ്ങേണ്ടിവരും. കുട്ടികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 18 വയസ്സിന് …
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ടൂറിസം മന്ത്രാലയമാണ് വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചത്. കോവിഡ് ചികില്‍സ ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് അനുവദിക്കുക. പഴയതും പുതിയതുമായ ടൂറിസ്റ്റ് വിസകളില്‍ സൗദിയിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക അടച്ച് പോളിസി എടുക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. …
സ്വന്തം ലേഖകൻ: സ്കോട്ട്ലൻഡിൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ. എന്നാൽ ആളുകൾ പൊതുഗതാഗതത്തിലും പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണം. രാജ്യം ഇന്ന് മുതൽ ലെവൽ 0 ലേക്ക് നീങ്ങിയതോടെ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഇല്ലാതാകും. ആരോഗ്യ പരിപാലന രംഗത്തെ ക്രമീകരണങ്ങൾ ഒഴികെയുള്ള ഒത്തുചേരലുകൾക്കും നിയന്ത്രണങ്ങളില്ല. ഇതോടെ നൈറ്റ്ക്ലബുകൾ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ രണ്ടു പ്രവിശ്യാ തലസ്ഥാന നഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായി. ഇറാൻ അതിർത്തിയിലെ നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാഞ്ജ് പിടിച്ചതിനു പിന്നാലെ തന്ത്രപ്രധാനമായ വടക്കൻ കിഴക്കൻ പ്രവിശ്യയായ കുൻഡൂസിന്റെയും വടക്കൻ പ്രവിശ്യയായ സരേ പുലിന്റെയും തലസ്ഥാനനഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായത്. സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷമാണ് കുൻഡൂസ് താലിബാന്‍ കീഴടക്കിയത്. നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ …
സ്വന്തം ലേഖകൻ: ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.പ്രതിരോധ നടപടികളും സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷിയും സംബന്ധിച്ച പുതുക്കിയ നിയമങ്ങളാണ് ഞായറാഴ്ച പുറത്തുവിട്ടിരിക്കുന്നത്. മാളുകളിലും ഹോട്ടലുകളിലും കൂടുതൽ പേർക്ക് പ്രവേശിപ്പിക്കാം എന്നതടക്കം ഘട്ടംഘട്ടമായി രാജ്യത്തെ സാധാരണനിലയിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായ ഇളവുകളാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്ത ദിവസമാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച റസിഡൻസ് വീസക്കാർക്കും യുഎഇയിൽ പ്രവേശിക്കാൻ അനുമതി. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കാണ് അനുമതി. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി വിമാനകമ്പനികൾ അറിയിച്ചു. നിലവിൽ ദുബായ് വീസക്കാർക്ക് മാത്രമാണ് അനുമതി നൽകുന്നത്. യാത്രക്കാർ ജിഡിആർഎഫ്എ അനുമതി നേടണം. 48 മണിക്കൂറിനുള്ളിൽ ലഭിച്ച …
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. സ്വദേശികളുും പ്രവാസികളുമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കാണ് അഞ്ച് ലക്ഷം സൗദി റിയാല്‍ ധനസഹായം ലഭിക്കുക. ഇതിന്റെ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ തമ്മില്‍ സഹായ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷൻ വിഷയത്തിൽ ഒമാൻ നിലപാട് കടുപ്പിക്കുന്നു. വാക്സിൻ സ്വീകരിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന വ്യക്തികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് സർക്കാർ പ്രതിനിധിയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. നടപടി എന്താകണമെന്ന വിഷയത്തിൽ വൈകാതെ തീരുമാനമെടുക്കും. കൃത്യമായ മെഡിക്കൽ കാരണങ്ങൾ ഉള്ളവർക്ക് മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കുകയുള്ളൂ. വിട്ടുനിൽക്കുന്നതിെൻറ മാനദണ്ഡങ്ങളും പിന്നാലെ അറിയിക്കും. …