സ്വന്തം ലേഖകൻ: യുകെയിൽ ഗ്രീൻ, ആംബർ ലിസ്റ്റ് അവലോകനം അടുത്തയാഴ്ച; ഉറ്റുനോക്കി ഇന്ത്യക്കാർ. അതേസമയം ഒരു പുതിയ ആംബർ വാച്ച്ലിസ്റ്റിനുള്ള സാധ്യത വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തള്ളിക്കളഞ്ഞു. എന്നാൽ ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ മുന്നോട്ട് പോകുന്നതിന് കൂടുതൽ രാജ്യങ്ങളിലേക്ക് യാത്രാ സംവിധാനങ്ങൾ തുറക്കണമെന്ന നിലപാടിലാണ് ചാൻസലർ ഋഷി സുനക്. ഇതാണ് ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നതും. മെയ് …
സ്വന്തം ലേഖകൻ: ചൈനീസ് നഗരമായ വുഹാനിലെ മുഴുവന്‍പേരെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതര്‍. ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തയിടമായിരുന്നു വുഹാന്‍. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ, ഒരുവര്‍ഷത്തിലധികം കാലം പുതിയ കേസുകള്‍ ഒന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഈയടുത്ത് പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് നഗരത്തിലെ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കാന്‍ അധികൃതര്‍ …
സ്വന്തം ലേഖകൻ: സെൽഫിയിലൂടെ മുഖം സ്കാൻ ചെയ്ത് അക്കൗണ്ട് തുറന്ന് ഇടപാട് നടത്താനുളള സൗകര്യം ഒരുക്കുകയാണ് അബുദാബി ഇസ്ലാമിക് ബാങ്ക് (എഡിഐബി). അക്കൗണ്ട് തുറക്കാൻ ബാങ്കിന്റെ ശാഖയിൽ പോകേണ്ടതില്ല. ബാങ്കിന്റെ ആപ്പ് വഴി വിരൽത്തുമ്പിൽ ലഭിക്കും. രേഖകൾ സ്കാൻ ചെയ്ത ശേഷം സെൽഫിയെടുക്കുന്നതോടെ 5 മിനിറ്റിനകം നടപടികൾ പൂർണം. ബാലൻസ് അറിയാനും ഇടപാട് നടത്താനും മുഖം …
സ്വന്തം ലേഖകൻ: താമസ വിസക്കാർക്ക് യാത്രാ വിലക്കില്‍ ഇളവുമായി യുഎഇ. ഇതോടെ രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസക്കാര്‍ക്ക് രാജ്യത്ത് തിരിച്ചെത്താം. ഓഗസ്റ്റ് അഞ്ച് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് വരുന്നവർ കര, കടൽ, വ്യോമ മാർഗങ്ങളിലെ കവാടങ്ങളിൽ ഇമിഗ്രേഷൻ നടപടികൾക്കൊപ്പം മുമ്പ് സന്ദർശിച്ച രാജ്യങ്ങൾ വെളിപ്പെടുത്തണം. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങൾ സന്ദർശിക്കുന്നവർ സൗദിയിലേക്ക് വരുേമ്പാൾ ആ വിവരം കൃത്യമായി വെളിപ്പെടുത്തിയിരിക്കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രാജ്യാന്തര വിമാന സർവിസുകളിൽ രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്കും തുറമുഖങ്ങളിലൂടെയും മറ്റ് പ്രവേശന കവാടങ്ങളിലൂടെയും …
സ്വന്തം ലേഖകൻ: സൗദിയിലെ കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ ഇനി മുതല്‍ സൗദികള്‍ക്ക് മാത്രം. ഇതുമായി ബന്ധപ്പെട്ട് നേരത്തേ എടുത്ത തീരുമാനം ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വന്നതായി സൗദി മനുഷ്യവിഭവ സമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയതോടെയാണിത്. ഇതുപ്രകാരം സൗദിക്ക് അകത്തും പുറത്തുമുള്ള എല്ലാ കസ്റ്റമര്‍ സര്‍വീസ് ജോലികളും സൗദികള്‍ക്ക് മാത്രമാവും. രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന സൗദി …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് തിരികെ വരുന്ന അധ്യാപകരെയും അവരുടെ കുടുംബാംഗങ്ങളെയും നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന് വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. ഓഗസ്റ്റ് രണ്ട് തിങ്കളാഴ്ച മുതല്‍ ഈ തീരുമാനം നിലവില്‍ വന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒമാന്‍ സുപ്രിം കമ്മിറ്റി കൈക്കൊണ്ട തീരുമാനത്തെ തുടര്‍ന്നാണ് നടപടി. അതേസമയം, രാജ്യത്ത് തിരികെ എത്തുന്ന …
സ്വന്തം ലേഖകൻ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കോവിഡ്-19 റെഡ് ലിസ്റ്റിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി. ചില രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽനിന്നും യെല്ലോ ലിസ്റ്റിൽനിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തോത് കണക്കാക്കി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ ലിസ്റ്റിൽ 21 രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റിലുള്ളത്. 32 രാജ്യങ്ങളെ യെല്ലോ ലിസ്റ്റിലും 152 രാജ്യങ്ങളെ റെഡ് …
സ്വന്തം ലേഖകൻ: യുകെയിൽ ആംബർ ലിസ്റ്റ് രാജ്യങ്ങൾക്കുള്ള ക്വാറൻ്റീൻ ഇളവുകൾ പ്രാബല്യത്തിൽ. ഇതോടെ യൂറോപ്യൻ യൂണിയനിലോ യുഎസിലോ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള ആളുകൾ ഒരു ആംബർ ലിസ്റ്റ് രാജ്യത്ത് നിന്ന് യുകെയിൽ എത്തുമ്പോൾ സെൽഫ് ഐസോലേഷൻ ഒഴിവാക്കി. തിങ്കളാഴ്ച പുലർച്ചെ നാല് മണിമുതൽ ഇളവുകൾ പ്രാബല്യത്തിലായി. എയർലൈൻ മേധാവികൾ ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും …
സ്വന്തം ലേഖകൻ: കോവിഡ് ഡെൽറ്റ വകഭേദത്തെ നേരിടാൻ കടുത്ത നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങൾ. ക്വീൻസ്ലാൻഡിലെ ബ്രിസ്ബേനിൽ കോവിഡ് ലോക്ക് ഡൗൺ നീട്ടി. ഡിഡ്നിയിൽ സൈന്യം പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. എല്ലാവരും വീട്ടിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് നഗരത്തിൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ഡെൽറ്റ വകഭേദം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് പ്രധാന …