1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ ഇന്ത്യക്കാര്‍ക്ക് വീണ്ടും ക്വാറന്റീന്‍ ; വാക്സിൻ എടുത്തവർക്കും ബാധകം
ഖത്തറിൽ ഇന്ത്യക്കാര്‍ക്ക് വീണ്ടും ക്വാറന്റീന്‍ ; വാക്സിൻ എടുത്തവർക്കും ബാധകം
സ്വന്തം ലേഖകൻ: ഓഗസറ്റ് രണ്ടു മുതല്‍ ഖത്തറിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ക്ക് വീണ്ടും ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഖത്തറിന്റെ ക്വാറന്റീന്‍ നയങ്ങളില്‍ സമഗ്ര മാറ്റം. വാക്‌സീന്‍ എടുത്തവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. പുതിയ വ്യവസ്ഥകള്‍ ഓഗസറ്റ് രണ്ടിന് ദോഹ സമയം ഉച്ചയ്ക്ക് 12.00 മുതല്‍ പ്രാബല്യത്തിലാകുമെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് അറിയിച്ചത്. പുതിയ വ്യവസ്ഥകള്‍ പ്രകാരം ഖത്തര്‍ ഐഡിയുള്ളവര്‍ ഇന്ത്യയില്‍ …
ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ ഓഗസ്റ്റ് 10 വരെ ഉണ്ടാകില്ലെന്ന് ജസീറ എയർലൈൻസ്
ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ ഓഗസ്റ്റ് 10 വരെ ഉണ്ടാകില്ലെന്ന് ജസീറ എയർലൈൻസ്
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള ജസീറ എയർവേസ് വിമാന സർവീസുകൾ ഓഗസ്റ്റ് 10 വരെ റദ്ദാക്കി. കുവൈത്ത് ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദേശമനുസരിച്ച് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുകളും കണക്ഷൻ വിമാന സർവീസുകളുമാണ് താത്കാലികമായി റദ്ദാക്കിയത്. ഓഗസ്റ്റ് 10 വരെ എല്ലാ …
യുകെയിൽ വാക്സിനെടുത്തവർക്കുള്ള സെൽഫ് ഐസോലേഷൻ ഇളവ് നേരത്തെയാക്കണമെന്ന് ആവശ്യം; “ജാബ്സ് ഫോർ ജോബ്സ്“ നിയമപരമായി നിർബന്ധമാക്കില്ലെന്ന് സർക്കാർ
യുകെയിൽ വാക്സിനെടുത്തവർക്കുള്ള സെൽഫ് ഐസോലേഷൻ ഇളവ് നേരത്തെയാക്കണമെന്ന് ആവശ്യം; “ജാബ്സ് ഫോർ ജോബ്സ്“ നിയമപരമായി നിർബന്ധമാക്കില്ലെന്ന് സർക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ വാക്സിനെടുത്തവർക്കുള്ള സെൽഫ് ഐസോലേഷൻ ഇളവ് നേരത്തെയാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കോവിഡ് പോസിറ്റീവ് ആകുന്ന ആളുമായി സമ്പർക്കമുണ്ടായാൽ 2 ഡോസും വാക്സിൻ എടുത്തവർക്ക് ഓഗസ്റ്റ് 16 മുതൽ സെൽഫ് ഐസോലേഷൻ ഒഴിവാക്കാനാണ് നിലവിൽ തീരുമാനം. ഈ തിയ്യതി നേരത്തെയാക്കണമെന്ന ആവശ്യവുമായി ലേബർ ഉൾപ്പെടെ രംഗത്തുണ്ട്. സെൽഫ് ഐസോലേഷൻ പിങ് ലഭിക്കുന്നവരിൽ 2 ഡോസ് …
അത് കൈയ്യബദ്ധമല്ല! ഡാനിഷ് സിദ്ദിഖിയെ തിരഞ്ഞുപിടിച്ച് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തി
അത് കൈയ്യബദ്ധമല്ല! ഡാനിഷ് സിദ്ദിഖിയെ തിരഞ്ഞുപിടിച്ച് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തി
സ്വന്തം ലേഖകൻ: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെപ്പിലല്ല ഡാനിഷ് മരിച്ചതെന്നും താലിബാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊന്നതാണെന്നും അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്‌സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. റോയിട്ടേഴ്‌സിനു വേണ്ടിയായിരുന്നു 38-കാരനായ ഡാനിഷ് …
കുഞ്ഞുങ്ങളുടെ കണ്ണിൽ സാനിറ്റൈസർ വീണാൽ? അബുദാബിയിലെ 4 വയസുകാരിയുടെ അനുഭവം
കുഞ്ഞുങ്ങളുടെ കണ്ണിൽ സാനിറ്റൈസർ വീണാൽ? അബുദാബിയിലെ 4 വയസുകാരിയുടെ അനുഭവം
സ്വന്തം ലേഖകൻ: അബൂദാബിയില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഡിസ്പെന്‍സറില്‍ നിന്ന് ഹാന്‍ഡ് സാനിറ്റൈസര്‍ തെറിച്ച് നാല് വയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ഒരു വ്യാപാര കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിക്കവേ കാല് കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്‍സറില്‍ നിന്നാണ് അപകടമുണ്ടായത്. മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടി മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കണ്ട് പെട്ടെന്ന് കുതറിയോടി ഡിസ്പെന്‍സറിന്റെ പെഡല്‍ ചവിട്ടുകയായിരുന്നു. സാനിറ്റൈസര്‍ …
യുഎഇയിലേക്ക് 72 മണിക്കൂറിനകം മടങ്ങിവരുന്ന യാത്രക്കാർക്ക് പിസിആർ ഒഴിവാക്കി
യുഎഇയിലേക്ക് 72 മണിക്കൂറിനകം മടങ്ങിവരുന്ന യാത്രക്കാർക്ക് പിസിആർ ഒഴിവാക്കി
സ്വന്തം ലേഖകൻ: 72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പ്രത്യേക പിസിആർ ടെസ്റ്റ് എടുക്കേണ്ടതില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. ഹ്രസ്വകാല യാത്ര ചെയ്യുന്നവർക്കു നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അബുദാബിയിൽനിന്ന് പുറപ്പെടുമ്പോൾ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നു മാത്രം. ജീവനക്കാരെല്ലാം വാക്സീൻ എടുത്ത ആദ്യ എയർലൈനാണ് ഇത്തിഹാദ്. അതിനിടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് …
വാക്സീനെടുത്ത വിനോദ സഞ്ചാരികൾക്ക് സൗദിയിലേക്ക് വരാം; ക്വാ റൻ്റീനില്ലാതെ പ്രവേശനം ഓഗസ്റ്റ് 1 മുതൽ
വാക്സീനെടുത്ത വിനോദ സഞ്ചാരികൾക്ക് സൗദിയിലേക്ക് വരാം; ക്വാ റൻ്റീനില്ലാതെ പ്രവേശനം ഓഗസ്റ്റ് 1 മുതൽ
സ്വന്തം ലേഖകൻ: രണ്ടു ഡോസ് കോവിഡ് വാക്‌സീൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ സൗദിയിൽ ക്വാറന്റീൻ കൂടാതെ നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് ടൂറിസ്റ്റ് മന്ത്രാലയം അറിയിച്ചു. അംഗീകൃത വാക്‌സിനേഷൻ സർട്ടിഫിക്കറ്റും രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത പിസിആർ ടെസ്റ്റിന്റെ നെഗറ്റീവ് ഫലവും ഹാജരാക്കണം. വാക്സിനേഷൻ വിവരങ്ങൾ സർക്കാർ ഇലക്ട്രോണിക് പോർട്ടൽ …
ഒമാനിലേക്കും വരാനും പോകാനും കോവിഡ് വാക്സിൻ നിർബന്ധമാക്കാൻ നീക്കം
ഒമാനിലേക്കും വരാനും പോകാനും കോവിഡ് വാക്സിൻ നിർബന്ധമാക്കാൻ നീക്കം
സ്വന്തം ലേഖകൻ: ഒമാനിലേക്ക് യാത്ര ചെയ്യുന്നതിനും രാജ്യത്തെ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനും വാക്സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും ആലോചനകളും നടന്നുവരികയാണെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്റെ തോത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര …
ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ പ്രബേഷൻ ഇനി 9​ മാസം; നിയമ ഭേദഗതി വരുന്നു
ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ പ്രബേഷൻ ഇനി 9​ മാസം; നിയമ ഭേദഗതി വരുന്നു
സ്വന്തം ലേഖകൻ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതികള്‍ പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. ഖത്തറിലേക്ക് വീട്ടുവേലക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, ഗാര്‍ഡനര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമം കര്‍ശനമാക്കുന്നതാണ് പുതിയ നിയമഭേദഗതി. പുതിയ നിയമ ഭേദഗതികള്‍ നിലവില്‍ വന്നു കഴിഞ്ഞതായി ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.ഗാര്‍ഹിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് …
ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഞായറാഴ്ച മുതൽ യെല്ലോ ലെവലിലേക്ക്
ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഞായറാഴ്ച മുതൽ യെല്ലോ ലെവലിലേക്ക്
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ യെല്ലോ അലേർട്ട് ഘട്ടത്തിലേക്ക് മാറും. നാൽപത് വയസിനും അതിനുമുകളിലും പ്രായമുള്ള 80 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതുവരെ യെല്ലോ ലെവൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവൽ പിന്തുടരുന്ന ബഹ്‌റൈൻ വിവിധ രാജ്യങ്ങളിൽ കോവിഡ് …