സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവർക്ക് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ന് മുതൽ പ്രവേശനം വിലക്കിയ സാഹചര്യത്തിൽ ജോലിയുടെ ആവശ്യകതയനുസരിച്ച് അവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ പൂർണമായും ശമ്പളത്തോടെ ഇത്തരത്തിൽ ‘വർക്ക് അറ്റ് ഹോം’ എന്ന സംവിധാനത്തിൽ ജോലി ചെയ്യാനുള്ള അവസരം ഈ മാസം ഒമ്പത് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നിലവില്‍ വന്നു. ഓഗസ്ത് ഒന്നു മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ വ്യവസ്ഥ നിലവില്‍ വന്നതോടെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങിയിട്ട് കാര്യമില്ലെന്ന സ്ഥിതിയാണ്. കാരണം തൊഴിലിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്‌റ്റൊറന്റുകള്‍, മാര്‍ക്കറ്റുകള്‍, പൊതു ഗതാഗത …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക അനുമതിയോടെ വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഇന്ത്യയും ഖത്തറും തമ്മിലുണ്ടാക്കിയ എയര്‍ ബബ്ള്‍ കരാര്‍ വീണ്ടും പുതുക്കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവിലെ കരാര്‍ ജൂലൈ 31ന് അവസാനിച്ചതിനെ തുടര്‍ന്നാണ് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്‌സീൻ എടുത്തവർക്കും തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി കൊണ്ടുള്ള പുതിയ വ്യവസ്ഥ പ്രവാസി കുടുംബങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കും. കോവിഡ് വാക്‌സീൻ എടുത്ത ഖത്തർ പ്രവാസികൾക്ക് മടങ്ങിയെത്തുമ്പോൾ ദോഹയിൽ ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി കൊണ്ടുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ജൂലൈ എട്ടിലെ പ്രഖ്യാപനം നൽകിയ ആശ്വാസത്തിലാണ് ക്വാറന്റീൻ …
സ്വന്തം ലേഖകൻ: അറബിക്കടലിൽ ഒമാൻ തീരത്ത് വ്യാഴാഴ്ച ചരക്കു കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഇറാനെന്ന് ഇസ്രായേൽ. ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സർവീസ് നടത്തിയ എം.വി മെർസർ സ്ട്രീറ്റാണ് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫറിന്‍റെതാണ് സോഡിയാക് മാരിടൈം. രണ്ട് നാവികർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. ലൈബീരിയൻ പതാകയുള്ള ജപ്പാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിനു …
സ്വന്തം ലേഖകൻ: ഇറ്റലിയിൽ ചെറിയൊരു ഇടവേളയ്ക്കുശേഷം കോവിഡ് വൈറസ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ അധികൃതർ. ഓഗസ്റ്റ് 6 മുതൽ ഗ്രീൻ പാസ് നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറ്റലിയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ പുതിയ ഉത്തരവനുസരിച്ച് ഓഗസ്റ്റ് ആറിനുശേഷം റസ്റ്ററന്റുകൾ, മ്യൂസിയങ്ങൾ, …
സ്വന്തം ലേഖകൻ: 88 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പൂര്‍ണമായി ഒഴിവാക്കുകയോ ഭാഗികമായി കുറയ്ക്കുകയോ ചെയ്ത് ദുബായ് ഭരണകൂടം. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും നിക്ഷേപകരെയും പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അംഗീകാരം നല്‍കി. ദുബായ് മാരിടൈം സിറ്റി അതോറിറ്റിയാണ് ഫീസുകളില്‍ …
സ്വന്തം ലേഖകൻ: എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർക്ക് ഇനി ടിക്കറ്റിനൊപ്പം ദുബായ് എക്സ്പോ 2020 മേള കാണാനുള്ള പാസും ലഭിക്കും. എക്സ്പോ നടക്കുന്ന സമയത്ത് യാത്ര ചെയ്യുന്നവർക്ക് ഒരു ദിവസം മേള ആസ്വദിക്കാനുള്ള പാസാണ് ലഭിക്കുക. ഒക്ടോബർ ഒന്നുമുതൽ അടുത്തവർഷം മാർച്ച് 31വരെ എമിേററ്റ്സിൽ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം. ആറുമണിക്കൂർ ഇടവേളയുണ്ടെങ്കിൽ ദുബായ് വഴി കണക്ഷൻ വിമാനത്തിൽ …
സ്വന്തം ലേഖകൻ: പൂർണ വാക്സിനേഷൻ നേടിയ വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ ക്വാറന്റീൻ നിബന്ധനകൾ കൂടാതെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അധികൃതർ അനുമതി നൽകുമ്പോഴും ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങൾ പട്ടികയ്ക്ക് പുറത്ത്. നിലവിൽ യാത്ര വിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇന്ത്യ, പാകിസ്ഥാൻ, …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഓഗസ്ത് ഒന്ന് ഞായറാഴ്ച മുതല്‍ രാജ്യത്തെ സ്വകാര്യ-പൊതു സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാക്കി സൗദി ഭരണകൂടം. ഇതുപ്രകാരം പൂര്‍ണമായി കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പൂര്‍ണമായി വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് രാജ്യത്ത് പുറത്തിറങ്ങാനാവില്ല …