സ്വന്തം ലേഖകൻ: അഫ്ഗാൻ അഭയാർഥി പ്രതിസന്ധി കൈകാര്യം ചെയ്തതിൻ്റെ പേരിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിന് വിമർശനം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ താലിബാൻ കീഴടക്കുന്ന സമയത്ത് റാബ് വേനൽക്കാല അവധി ആഘോഷിക്കാൻ പോയതാണ് വിമർശകർ ആയുധമാക്കുന്നത്. കാബൂളിൽ ജനങ്ങൾ യുഎസ് വിമാനത്തിൽ തൂങ്ങി വീണ് മരിക്കുമ്പോൾ റാബ് ക്രീറ്റിലെ ബീച്ചിൽ സമയം ചെലവഴിക്കുകയായിരുന്നു എന്നാണ് …
സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൻ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഒരു അമേരിക്കൻ പൗരൻ പോലും അഫ്ഗാനിസ്ഥാനിൽ ഇല്ലെന്ന് ഉറപ്പ് വരുത്തും. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിലെ കാബൂൾ നഗരത്തിൽ നിന്നുള്ള രക്ഷാദൗത്യം ദുഷ്കരവും അപകടം നിറഞ്ഞതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാബൂൾ വിമാനത്താവളം സമ്പൂർണമായി അമേരിക്കൻ സൈന്യത്തിൻ്റെ …
സ്വന്തം ലേഖകൻ: കാബൂള്‍ കീഴടക്കുകയും അഫ്ഗാനിസ്ഥാൻ പൂര്‍ണമായി നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെടുകയും ചെയ്ത താലിബാന് അപ്രതീക്ഷിത തിരിച്ചടി. താലിബാന് ഇനിയും വഴങ്ങാത്ത ചുരുക്കം ചില മേഖലകളിലാണ് താലിബാന് നിയന്ത്രണം കൈവിട്ടത്. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നിങ്ങനെ മൂന്ന് ജില്ലകളാണ് താലിബാൻ്റെ കൈയ്യിൽ നിന്ന് തിരിച്ചു പിടിച്ചതായി പ്രതിരോധ സേന വ്യക്തമാക്കുന്നത്. ഖൈര്‍ മുഹമ്മദ് …
സ്വന്തം ലേഖകൻ: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാന്‍ ട്രക്കുകളില്‍ പുറത്തേക്ക് കൊണ്ടുപോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത …
സ്വന്തം ലേഖകൻ: കോവിഡ്-19 പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ പൊതു ഇടങ്ങളില്‍ പ്രവേശനം ലഭിക്കൂ എന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ അബൂദാബിയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ നീണ്ട നിരയാണ് അബൂദാബിയിലെയും ദുബായിലെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ കാണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഹുസ്ന്‍ ആപ്പില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് ദുബായ്യിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി. ഈ മാസം അവസാനത്തോടെ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്. വിസാ കാലാവധി തീർന്നവരുടെ കാര്യത്തിൽ ഉദാരസമീപനം സ്വീകരിക്കുമെന്നും അദ്ദേഹം അജ്മാനിൽ പറഞ്ഞു. ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാൻ യു.എ.ഇ സർക്കാറുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിലെ …
സ്വന്തം ലേഖകൻ: ഇൗമാസം 29ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനിരിക്കെ സ്കൂളുകളിലും കോളജുകളിലും കോവിഡ് തടയാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഹമദ് ആലുശൈഖ് പറഞ്ഞു. കോവിഡ് പ്രതിരോധ വാക്സിൻ രണ്ടു ഡോസ് എടുത്തവരെ മാത്രമേ സർവകലാശാലകളിലും സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൻറർമീഡിയറ്റ്, സെക്കൻഡറി സ്കൂളുകളിലും പ്രവേശിപ്പിക്കൂ. 12 മുതൽ മുകളിലോട്ട് പ്രായമുള്ള …
സ്വന്തം ലേഖകൻ: ഒമാനില്‍ പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ 12 മുതല്‍ ആരംഭിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം. 2021-2022 അധ്യയന വര്‍ഷത്തിലെ അവസാനത്തെ പ്രവര്‍ത്തി ദിനം 2022 ജൂലൈ ഏഴ് ആയിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍, സൂപ്പര്‍വൈസര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ 2021 സെപ്റ്റംബര്‍ 12 മുതല്‍ …
സ്വന്തം ലേഖകൻ: ദിവസങ്ങൾക്ക് മുൻപ് ബ്രിട്ടനിലെത്തിയതെന്ന് കരുതപ്പെടുന്ന അഞ്ച് വയസ്സുള്ള അഫ്ഗാൻ അഭയാർത്ഥി ഷെഫീൽഡിലെ ഹോട്ടൽ ജനാലയിൽ നിന്ന് 70 അടി താഴേക്ക് വീണു മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ബ്ളോങ്ക് സ്ട്രീറ്റിലെ ഷെഫീൽഡ് ഒയോ മെട്രോപൊളിറ്റൻ ഹോട്ടലിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ മരണത്തെ തുടർന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് അന്വേഷണം ആരംഭിച്ചു. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ വീടുകള്‍ കയറിയിറങ്ങി തിരച്ചില്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നേരത്തെ യു.എസ്, നാറ്റോ സേനയെ സഹായിച്ചവരെ ലക്ഷ്യമിട്ടാണ് താലിബാന്റെ പരിശോധനയെന്ന് യു.എന്നിന് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നവരെയും താലിബാന്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ടാണ് നിലവില്‍ താലിബാന്‍ പരിശോധന നടത്തുന്നത്. …