1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2021

സ്വന്തം ലേഖകൻ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് ആയിരങ്ങൾ എഴുതും. ദുബായ് ഊദ് മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളിലാണ് പരീക്ഷ. യുഎഇയിൽ ആദ്യമായി പരീക്ഷാ കേന്ദ്രം ലഭിച്ചതിൻ്റെ ആശ്വാസത്തിലാണ് പരീക്ഷാർഥികളും രക്ഷിതാക്കളും. പരീക്ഷ എഴുതാൻ പോകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിക്കുന്നു.

യുഎഇയിൽ ഇംഗ്ലിഷിൽ മാത്രമാണ് പരീക്ഷ. ഇന്ന് ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് എഴുത്തു പരീക്ഷ. ഇന്ത്യൻ ഹൈസ്കൂളിലെ 4, 5, 6 കവാടങ്ങളിലൂടെയാണ് പ്രവേശിക്കേണ്ടത്. ഉൗദ് മേത്ത റോഡിലെ സെന്റ് മേരീസ് ക്രിസ്ത്യൻ പള്ളിക്ക് എതിർവശമാണ് ഇൗ ഗെയ്റ്റുകൾ. യുഎഇ സമയം രാവിലെ 9.30മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവേശനം അനുവദിക്കും.

അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയ സമയമനുസരിച്ചാണ് പരീക്ഷാർഥികൾ പ്രവേശിക്കേണ്ടത്. പരീക്ഷാ കേന്ദ്രത്തിൽ പാർക്കിങ് സൗകര്യം കുറവായതിനാൽ പരീക്ഷാർഥികളെ കൊണ്ടുവന്ന് ഇറക്കി, പരീക്ഷയ്ക്ക് ശേഷം കൂട്ടിപ്പോകാവുന്ന സംവിധാനം രക്ഷിതാക്കൾ ഒരുക്കണമെന്ന് കോൺസുലേറ്റ് നിർദേശിച്ചു.

മറ്റ് നിബന്ധനകൾ

പാസ്പോർട് സൈസ് ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്. എൻടിഎ വെബ് സൈറ്റിൽ (https://neet.nta.nic.in) നിന്ന് ഡൗൺലോഡ് ചെയ്യാം.

പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അറ്റൻഡൻസ് ഷീറ്റ് ഒറിജിനൽ െഎഡന്റിറ്റി പ്രൂഫ് (പിഡബ്ല്യുഡി സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ).

പോസ്റ്റ് കാർഡ് സൈസ് (4”X6”) കളർ ഫോട്ടോ (വെള്ള പശ്ചാത്തലത്തിൽ) അഡ്മിറ്റ് കാർഡിനോടൊപ്പം ഡൗൺലോ‍ഡ് ചെയ്യുന്ന പ്രഫോമയിൽ പതിച്ച് പരീക്ഷാ കേന്ദ്രത്തിലെ ഇൻവിജിലേറ്ററിന് നൽകണം.ഇതില്ലാതെ ആരെയും പരീക്ഷ എഴുതാൻ അനുവദിക്കില്ല. അയോഗ്യരാക്കുകയും ചെയ്യും.

പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ആവശ്യപ്പെട്ടാൽ അഡ്മിറ്റ് കാർഡ് കാണിക്കണം. ഇതില്ലാതെ ആരെയും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുകയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.