1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2021

സ്വന്തം ലേഖകൻ: വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള ശമ്പള പരിധി കർശനമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രതിമാസം 600 ദിനാർ ശമ്പളം ഉൾപ്പെടെ വിവിധ നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ മാത്രം ഡ്രൈവിങ് ലൈസൻസ് നൽകിയാൽ മതി എന്നതാണ് നിയമം.

കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ലൈസൻസ് റദ്ദാക്കണം. ഗതാഗത നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരും കൺ‌‌ട്രോൾ റൂമും തമ്മിൽ ഇലക്ട്രോണിക് സംവിധാനത്തിൽ ബന്ധമുണ്ടാകണം. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കൺ‌ട്രോൾ റൂമിൽനിന്ന് നിർദേശം നൽകാൻ അത് പ്രയോജനപ്പെടും. ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ പുനർനിണയിക്കുന്നതിന് നടപടികൾ സ്വീകരിക്കണം.

ഷെയ്ഖ് ജാബർ പാലത്തിലെ സുരക്ഷാ സംവിധാനങ്ങളും ട്രാഫിക് പരിശോധനയും കൂടുതൽ ശക്തമാക്കണം. ടാക്സി ഡ്രൈവർമാർ നിയമം പാലിക്കുന്നുവെന്ന കാര്യം ഉറപ്പാക്കണം. ഗതാഗത നിയമം നടപ്പാക്കുന്ന പൊലീസ് വിഭാഗത്തിന് കൂടുതൽ പരിശീലനം ലഭ്യമാക്കണം. അപകടങ്ങളിൽ‌പ്പെടുന്ന വാഹനങ്ങൾ നിയമ വിധേയമായാണ് അറ്റകുറ്റപ്പണികൾക്കായി എത്തുന്നത് ഉറപ്പുവരുത്താൻ വർക്ക് ഷോപ്പ് ഉടമകൾക്കിടയിൽ ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.