1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയാൽ യുഎഇയിൽ ചുരുങ്ങിയത് 6 മാസം തടവ്
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയാൽ യുഎഇയിൽ ചുരുങ്ങിയത് 6 മാസം തടവ്
സ്വന്തം ലേഖകൻ: പൊതുസ്ഥലത്തും സമൂഹമാധ്യമങ്ങളിലും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ പ്രതികരിക്കുകയോ ചെയ്യുന്നവർക്ക് ചുരുങ്ങിയത് 6 മാസം തടവുശിക്ഷ നടപ്പാക്കാനൊരുങ്ങി യുഎഇ. വനിതകൾ, 15 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അപമാനിക്കുന്നവർക്ക് ഒരു വർഷത്തെ തടവും 10,000 ദിർഹവുമാണ് (ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യൻ രൂപ) ശിക്ഷ. സമൂഹമാധ്യമങ്ങളിലെ മാന്യമല്ലാത്ത പ്രതികരണങ്ങൾ, ചേഷ്ടകൾ, മറ്റു സൂചനകൾ തുടങ്ങിയവയും …
ഒമാനിൽ സ്വദേശിവത്​കരണ നയം പ്രവാസികളുടെ കൊഴിഞ്ഞു പോക്കിന് കാരണമായതായി കണക്കുകൾ
ഒമാനിൽ സ്വദേശിവത്​കരണ നയം പ്രവാസികളുടെ കൊഴിഞ്ഞു പോക്കിന് കാരണമായതായി കണക്കുകൾ
സ്വന്തം ലേഖകൻ: ഒമാനിൽ പ്രവാസി ജനസംഖ്യ കുറഞ്ഞു വരുന്നതായി കണക്കുകൾ​. നാഷനൽ സ്​റ്റാറ്റിസ്​റ്റിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ വകുപ്പ്​ പുറത്തുവിട്ട കണക്കുപ്രകാരം ആകെ ജനസംഖ്യയുടെ 38 ശതമാനമാണ്​ നിലവിൽ പ്രവാസികൾ. 45 ലക്ഷമാണ്​ ആകെ ജനസംഖ്യ. ഇതിൽ 27 ലക്ഷം സ്വദേശികളും 17 ലക്ഷം വിദേശികളുമാണ്​. ഒമാനികളുടെ ജനസംഖ്യ 61 ശതമാനമായിട്ടുണ്ട്​. 2019ലെ കണക്കുകൾ പ്രകാരം 40 …
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബായ്; വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്ക്​ അനുമതി
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബായ്; വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്ക്​ അനുമതി
സ്വന്തം ലേഖകൻ: കോവിഡ്​ ​രോഗ ബാധിതരുടെ എണ്ണം ദിവസവും കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബായ്. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ്​ ദുബായ് ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്​. റസ്​റ്റാറൻറുകളിലെയും കഫെകളിലെയും ഷോപ്പിങ്​ സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികൾ എന്നിവക്ക്​ ഒരു മാസത്തേക്ക്​ അനുമതി നൽകി. പരീക്ഷണാടിസ്​ഥാനത്തിലാണ്​ ഒരു മാസം നൽകിയിരിക്കുന്നത്​. എന്നാൽ, …
സൗദി അന്താരാഷ്ട്ര യാത്രാവിലക്ക് പിൻവലിച്ചു; നിബന്ധനകളോടെ മാത്രം പ്രവേശനം
സൗദി അന്താരാഷ്ട്ര യാത്രാവിലക്ക് പിൻവലിച്ചു; നിബന്ധനകളോടെ മാത്രം പ്രവേശനം
സ്വന്തം ലേഖകൻ: ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറന്നു. കോവിഡ് വാക്സീന്റെ രണ്ടു ഡോസും എടുത്തവർക്കും യാത്രയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും ഒരു ഡോസ് വാക്സീന്‍ എടുത്തവർക്കും, ആറു മാസത്തിനുള്ളിൽ കോവിഡ് മുക്തരായവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇൻഷുറൻസുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്ര …
വാക്സിൻ എടുക്കാത്തവർക്കി ടയിൽ ഇന്ത്യൻ വകഭേദം കാട്ടു തീയായി പടർന്നേക്കും; രണ്ടാം ഡോസ് വേഗത്തിലാക്കി ബ്രിട്ടൻ
വാക്സിൻ എടുക്കാത്തവർക്കി ടയിൽ ഇന്ത്യൻ വകഭേദം കാട്ടു തീയായി പടർന്നേക്കും; രണ്ടാം ഡോസ് വേഗത്തിലാക്കി ബ്രിട്ടൻ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വാക്സിൻ എടുക്കാത്തവർക്കിടയിൽ ഇന്ത്യൻ വകഭേദം കാട്ടുതീ പോലെ പടർന്നേക്കുമെന്ന് ആശങ്ക. കോവിഡിൻ്റെ ഇന്ത്യൻ വകഭേദത്തിൽ നിന്ന് വാക്സിനുകൾ സംരക്ഷണം നൽകുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിലും ഒരു ഡോസ് പോലും എടുക്കാത്തവർക്കിടയിൽ വൈറസ് കാട്ടുതീ പോലെ പടരുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു. ഇന്ത്യൻ കോവിഡ് വകഭേദത്തിൻ്റെ പ്രത്യാഘാതങ്ങൾ അതിരൂക്ഷമാകാൻ …
ഒമാനിൽ രാത്രി 8 വരെ കടകൾ തുറക്കാം; സൂഖുകളും വ്യാപാര കേന്ദ്രങ്ങളും വീണ്ടും സജീവം; ബസ്​ സർവിസ് ഇന്ന് മുതൽ
ഒമാനിൽ രാത്രി 8 വരെ കടകൾ തുറക്കാം; സൂഖുകളും വ്യാപാര കേന്ദ്രങ്ങളും വീണ്ടും സജീവം; ബസ്​ സർവിസ് ഇന്ന് മുതൽ
സ്വന്തം ലേഖകൻ: പകൽ സമയത്തെ വ്യാപാര വിലക്ക്​ ​നീക്കിയ സാഹചര്യത്തിൽ രാത്രി എട്ടുമണി വരെ കടകളിൽ ഉപഭോക്​താക്ക​ളെ പ്രവേശിപ്പിക്കാമെന്ന്​ മസ്​കത്ത്​ മുനിസിപ്പാലിറ്റി അറിയിച്ചു.അതേസമയം 12 വയസ്സുവരെയുള്ള കുട്ടികളെ വാണിജ്യ സ്​ഥാപനങ്ങളിലും മറ്റും പ്രവേശിപ്പിക്കുന്നതിനുള്ള നിരോധനം തുടരും. ശനിയാഴ്​ച മുതലാണ്​ പെരുന്നാൾകാല ലോക്​ഡൗൺ അവസാനിപ്പിച്ച്​ വ്യാപാര സ്​ഥാപനങ്ങൾക്ക്​ പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചത്​. എന്നാൽ, രാത്രി എട്ടുമണി മുതൽ …
വാക്സിൻ: ഖത്തറിൽ 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം
വാക്സിൻ: ഖത്തറിൽ 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം
സ്വന്തം ലേഖകൻ: 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇന്നു മുതൽ ഫൈസർ വാക്സീൻ ലഭിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (www.moph.gov.qa) റജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അധികൃതർ റജിസ്ട്രേഷൻ നടത്തിയവരെ ബന്ധപ്പെടും. സെപ്റ്റംബറിൽ അധ്യായന വർഷം തുടങ്ങുമ്പോൾ സാധാരണ നിലയിലേക്ക് വിദ്യാഭ്യാസ രംഗം മാറാൻ ഇത് അനിവാര്യമാണെന്നും …
ഫാമിലി വിസ വിരൽത്തുമ്പിൽ; ദുബായ് നൗ ആപ്പിൽ കൂടുതൽ വിസാ സേവനങ്ങൾ
ഫാമിലി വിസ വിരൽത്തുമ്പിൽ; ദുബായ് നൗ ആപ്പിൽ കൂടുതൽ വിസാ സേവനങ്ങൾ
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന്​ മൊബൈൽ ഫോൺ വഴി ഫാമിലി വിസ ലഭ്യമാക്കുന്ന ‘ദുബായ് നൗ’ മൊബൈൽ ആപിൽ കൂടുതൽ സൗകര്യങ്ങൾ. മാതാപിതാക്കൾ, അവരുടെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവർക്ക്​ വിസയെടുക്കാനുള്ള സൗകര്യമാണ്​ ആപിൽ ഏർപ്പെടുത്തിയത്​. നവജാതശിശുക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കായുള്ള റെസിഡൻസി സേവനങ്ങളായിരുന്നു മുമ്പ്​ ഉണ്ടായിരുന്നത്. ഉപയോക്താകൾക്ക് നിരവധി റെസിഡൻസി സേവനങ്ങളാണ് ആപിലൂടെ നൽകിവരുന്നതെന്ന്​ ജനറൽ ഡയറക്ടറേറ്റ് …
ചരിത്രം കുറിച്ച് ചൈന; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി
ചരിത്രം കുറിച്ച് ചൈന; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി
സ്വന്തം ലേഖകൻ: ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പര്യവേഷണ ദൗത്യം വിജയകരം. ശനിയാഴ്ച പുലർച്ചെയോടെ സുറോങ് റോവർ സുരക്ഷിതമായി ചൊവ്വയിൽ ഇറങ്ങി. മൂന്ന് മാസത്തോളം ചൊവ്വയെ വലംവെച്ച ശേഷമാണ് ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ നിന്ന് സുറോങ് റോവറിനെ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രഷൻ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കിയത്. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് …
യുകെയിൽ 2 വാക്സിൻ ഡോ സുകൾക്കിടയിലെ ഇടവേള 8 ആഴ്ചയായി കുറച്ചു; വിദേശ യാത്രകൾക്ക് ട്രാഫിക് ലൈറ്റ്
യുകെയിൽ 2 വാക്സിൻ ഡോ സുകൾക്കിടയിലെ ഇടവേള 8 ആഴ്ചയായി കുറച്ചു; വിദേശ യാത്രകൾക്ക് ട്രാഫിക് ലൈറ്റ്
സ്വന്തം ലേഖകൻ: യുകെയിൽ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കോവിഡ് വാക്‌സിന്റെ ഇരു ഡോസുകള്‍ക്കുമിടയിലുള്ള ഇടവേള കുറയ്ക്കുമെന്നും വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച അറിയിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണമെന്നാണ് പുതിയ നിർദേശം. രണ്ട് വാക്‌സിന്‍ ഡോസുകള്‍ക്കുമിടയിലുള്ള ഇടവേള 12 ആഴ്ചകളായി വര്‍ധിപ്പിക്കാമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്നെങ്കിലും …