സ്വന്തം ലേഖകൻ: ഇസ്രയേൽ – പലസ്തീൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഗാസ മുനമ്പിൽ നിന്ന് 600 ലധികം മിസൈലുകൾ രാജ്യത്തേക്ക് വിക്ഷേപിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇരുന്നൂറോളം മിസൈലുകൾ മുകളിൽ വച്ച് തന്നെ തകർത്തെന്നും ഇസ്രയേൽ സേന അവകാശപ്പെട്ടു. ഇസ്രയേൽ ഗാസയ്‌ക്കെതിരെയും …
സ്വന്തം ലേഖകൻ: പെരുന്നാൾ ആഘോഷത്തിനും മറ്റുമായി 10 പേരിൽ കൂടുതൽ അബുദാബിയിൽ ഒത്തുചേർന്നാൽ വൻതുക പിഴ. ഒത്തുചേരാൻ ആഹ്വാനം ചെയ്യുന്നവർ 10,000 ദിർഹമും (2 ലക്ഷം രൂപ) പങ്കെടുക്കുന്നവർ 5000 ദിർഹമും (1 ലക്ഷം രൂപ) പിഴ അടയ്ക്കണം. ഏറ്റവും ഒടുവിലത്തെ നിബന്ധന പ്രകാരം നിബന്ധനകളോടെ പരമാവധി 7 മുതൽ 10 വരെ ആളുകൾക്കു മാത്രമേ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പുവെച്ചതോടെയാണ് ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലായത്. മൂന്നരവർഷത്തെ ഖത്തർ ഉപരോധത്തിനാണ് അന്ന് അന്ത്യമായത്. ചൊവ്വാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തി. അമീ റിനെ വരവും സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തലം …
സ്വന്തം ലേഖകൻ: കോവിഡ് പ്രോട്ടോകോളിെൻറ ഭാഗമായി യാത്രാനിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്ന് സൗദിയിലെത്തുന്നവർക്ക് ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കി.സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മേയ് 20 മുതല്‍ സൗദിയിലെത്തുന്നവര്‍ക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയത്. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമാണ് പുതിയ തീരുമാനം. എന്നാൽ, ഈ നിബന്ധനയിൽ സ്വദേശികൾക്കടക്കം കുറച്ചുപേർക്ക് ഇളവുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിവഴി …
സ്വന്തം ലേഖകൻ: സൗദിയിൽ ഇന്ന് ശവ്വാൽ മാസപ്പിറവി കാണാൻ കഴിയാത്തതിനാൽ നാളെ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്ർ. മാസപ്പിറവി സമിതികൾ തുമൈർ, ശഖ്റ, ഹോത്ത സുദൈർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ എവിടെയും മാസപ്പിറവി ദർശിക്കാത്തതിനാലാണ് തീരുമാനം. ഈദുല്‍ ഫിത്തര്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതിയും റോയല്‍ കോര്‍ട്ടും അറിയിച്ചു. …
സ്വന്തം ലേഖകൻ: ചിട്ടയായ പ്രവർത്തനത്തിലൂടെ കോവിഡിനെ മെരുക്കിയ ബ്രിട്ടനിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അടുത്തയാഴ്ച മുതൽ ഒട്ടേറെ ഇളവുകൾ. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണം അഞ്ചിൽ താഴെ നിൽക്കുമ്പോഴാണു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. ഞായറാഴ്ച രണ്ടും, ഇന്നലെ നാലുപേരും മാത്രമാണു ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. രണ്ടുമാസം മുൻപു പ്രതിദിനം 2000 പേർ മരിച്ചിരുന്ന …
സ്വന്തം ലേഖകൻ: യാത്രാ നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്ന് ഈ മാസം 20 മുതല്‍ സൗദി അറേബ്യയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമാണ് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കുന്നത്. എന്നാല്‍ ചില യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. അന്താരാഷ്ട്ര അതിര്‍ത്തി വഴി സൗദിയില്‍ എത്തുന്ന സൗദി പൗരന്മാര്‍, അവരുടെ …
സ്വന്തം ലേഖകൻ: ഈദുൽ ഫിത്ർ അവധിയ്ക്ക് വിസാ സേവനങ്ങൾക്കു ജിഡിആർഎഫ്എ ദുബായുടെ(ദുബായ് എമിഗ്രേഷൻ) സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി ഉപയോക്താക്കളോട് പറഞ്ഞു. വെബ്‌സൈറ്റ്, വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ അവധി ദിനങ്ങൾക്കിടയിലും സേവനങ്ങൾക്കായി അപേക്ഷിക്കാം. നിലവിൽ വകുപ്പിന്റെ ഒട്ടുമിക്ക എല്ലാം വിസാ സേവനങ്ങളും സ്മാർട് ചാനലിൽ ലഭ്യമാണെന്നും …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് വർക്ക് ഫ്രം ഹോം അനുവദിച്ച യു.എ.ഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും പെരുന്നാൾ അവധിക്കു ശേഷം മേയ് 16 മുതൽ ജോലിക്ക് ഹാജരാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. എന്നാൽ, വിവിധ എമിറേറ്റുകളിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെയും …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിലവിലുള്ള ഭാഗിക കർഫ്യൂ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പെരുന്നാൾ ദിനത്തിൽ തീരുമാനം പ്രാബല്യത്തിൽ വരും. വാണിജ്യസ്ഥാപനങ്ങൾ രാത്രി 8മുതൽ രാവിലെ 5 വരെ അടച്ചിടണം. റസ്റ്ററൻറുകളിലും കഫേകളിലും ടേക് എവേ മാത്രം. ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഔട്ട്‌ലറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, മരുന്ന് ഷോപ്പുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം. സിനിമാശാലകളും പെരുന്നാൾ …