സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റ് മൂന്ന് തരത്തിൽ. രണ്ട് ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കിയവർക്ക് പച്ച നിറത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുക. കോവിഡ് ബാധിച്ച് രോഗമുക്തി നേടുകയും ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തവരാണ് രണ്ടാമത്തെ വിഭാഗം. ഇവരുടെ സർട്ടിഫിക്കറ്റിനും പച്ച നിറം തന്നെ. യാത്ര നടത്താനും തിയറ്ററുകൾ, …
സ്വന്തം ലേഖകൻ: ചൈനയുടെ കോവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ ലോകാരോഗ്യസംഘന (ഡബ്ല്യു.എച്ച്.ഒ.) അനുമതി നല്‍കി. ലോകാരോഗ്യസംഘനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്‌സിനാണ് സിനോഫാം. വാക്‌സിന്‍ നയതന്ത്രം അടക്കമുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് ഗുണപ്രദമാകുന്നതാണ് ഡബ്ല്യു.എച്ച്.ഒ.യുടെ അനുമതി. 79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിന് 45 ഓളം രാജ്യങ്ങള്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. …
സ്വന്തം ലേഖകൻ: ഹാർട്ട്പൂൾ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി കൺസേർവേറ്റിവ് പാർട്ടി. മണ്ഡലം രുപീകരിച്ച 1970 മുതലുളള ലേബർ പാർട്ടിയുടെ മണ്ഡലത്തിലെ അപ്രമാദിത്യമാണ് കൺസർവേറ്റിവ് പാർട്ടി അവസാനിപ്പിച്ചത്. കൺസർവേറ്റീവ് സ്ഥാനാർഥി ജിൽ മോർട്ടിമറുടെ വിജയം ലേബർ നേതാവ് സർ കീർ സ്റ്റാർമറിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ലേബർ സ്ഥാനാർത്ഥി ഡോ. പോൾ വില്യംസിനെ 6,940 വോട്ടുകൾക്ക് …
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നു. യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും നടപടിയെ സ്വാഗതം ചെയ്‌തെങ്കില്‍ ജര്‍മനി പേറ്റന്റ് അവകാശം ഉപേക്ഷിക്കുന്നതിനെ അംഗീകരിച്ചിട്ടില്ല. ഭീമന്‍ മരുന്നു കമ്പനികളും അമേരിക്കയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടു വെച്ചിരിക്കുന്ന പേറ്റന്റ് ഉപേക്ഷിക്കുന്ന എന്ന തീരുമാനത്തെ …
സ്വന്തം ലേഖകൻ: യുഎസിൽ വിദ്യാര്‍ഥിനി സഹപഠികള്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ത്തു. വടക്കുപടിഞ്ഞാറന്‍ യുഎസ് സംസ്ഥാനമായ ഐഡഹോയിലെ സ്കൂളിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ട് വിദ്യാര്‍ഥികള്‍ക്കും ഒരു സ്കൂള്‍ ജീവനക്കാരനുമാണ് പരിക്കേറ്റത്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല. അധ്യാപകനാണ് പെണ്‍കുട്ടിയില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങിയത്. റിഗ്ബി മിഡില്‍ സ്കൂളിലാണ് സംഭവം. സ്കൂളിലെ ആറാം …
സ്വന്തം ലേഖകൻ: സൗദിയിലെ പൗരന്മാർക്കും പ്രവാസികൾക്കും കോവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കി സാമൂഹിക മാനവ വിഭവ ശേഷി മന്ത്രാലയം. കുത്തിവയ്പ് എടുക്കാത്തവരെ തൊഴിലിടങ്ങളിലേക്കു പ്രവേശിപ്പിക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരുടെ വാക്സീൻ ഉറപ്പ് വരുത്താൻ സ്വകാര്യ-പൊതു മേഖലയിലെ സ്ഥാപനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. എന്നാൽ വാക്സീൻ നിർബന്ധമാക്കൽ സംബന്ധച്ച നിയമം എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ വ്യാപാര സ്ഥാപനങ്ങളുടെ സമ്പൂർണ അടച്ചിടൽ ശനിയാഴ്ച മുതൽ നിലവിൽ വരും. 15 വരെ നീണ്ടുനിൽക്കുന്ന പെരുന്നാൾകാല ലോക്ഡൗണിൽ ഹോട്ടലുകൾക്ക് ഹോം ഡെലിവറി നൽകുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. 24 മണിക്കൂറും പാർസൽ സേവനത്തിനായി പ്രവർത്തിക്കാൻ ഹോട്ടലുകൾക്ക് കഴിയും. അധികൃതരിൽനിന്ന് പ്രത്യകം അനുമതി വാങ്ങിയ തെരുവ് കച്ചവടക്കാർക്കും തുറന്നുപ്രവർത്തിക്കാമെന്ന് സർക്കാർ കമ്യൂണിക്കേഷൻ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികള്‍ക്ക് വിസ മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറ്റുന്നതിന് അനുമതി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് 375-2021 മാന്‍ പവര്‍ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസയാണ് നല്‍കിയത്. ഇതോടെ മുമ്പ് വിസ മാറ്റത്തിനു മൂന്നു വര്‍ഷം വേണ്ടിയിരുന്നത് ഇപ്പോള്‍ ഒരു വര്‍ഷമായി. ഇതനുസരിച്ചു നിലവിലുള്ള …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ പൗരൻമാരെ ഇന്ത്യയിൽനിന്ന് സ്വദേശത്തേക്ക് കൊണ്ടുപോകാനായി മേയ് 15 മുതൽ വിമാന സർവിസ് പുനരാരംഭിക്കും. ജൂൺ അവസാനത്തോടെ ആയിരത്തോളം ആസ്‌ട്രേലിയക്കാർക്ക് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് കരുതുന്നത്. ദുർബല അവസ്ഥയിലുള്ള പൗരൻമാർക്ക് മുൻഗണന നൽകും. മേയ് 15ന് ആദ്യത്തെ വിമാനം ഇന്ത്യയിൽനിന്ന് ഡാർവിനിലേക്ക് പുറപ്പെടും. മറ്റ് രണ്ട് വിമാനങ്ങൾ ഇന്ത്യയിൽനിന്ന് വടക്കൻ പ്രദേശത്തേക്ക് ഈ മാസം …
സ്വന്തം ലേഖകൻ: കോവിഡിനെ മെരുക്കിയ ബ്രിട്ടനിൽ ഇന്ന് സൂപ്പർ തേഴ്സ്ഡേ 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ തദ്ദേശ തിരഞ്ഞെടുപ്പിൽ ദശലക്ഷക്കണക്കിന് ആളുകൾ വോട്ട് രേഖപ്പെടുത്തും. സ്കോട്ടിഷ് പാർലമെന്റ്, വെൽഷ് സെനെഡ്, ഇംഗ്ലണ്ടിലെ 143 കൗൺസിലുകൾ, 13 മേയർമാർ എന്നിവരെ തിരഞ്ഞെടുക്കാനുള്ള ജനവിധിയാണ് ഇന്ന്. വെസ്റ്റ്മിൻസ്റ്റർ ഉപതിരഞ്ഞെടുപ്പും ഇന്ന് ഹാർട്ട്‌പൂളിൽ നടക്കും. നിരവധി മലയാളികളും …