1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2021

സ്വന്തം ലേഖകൻ: യു​എ​സി​ൽ വി​ദ്യാ​ര്‍​ഥി​നി സ​ഹ​പ​ഠി​ക​ള്‍​ക്കും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്കും നേ​രെ വെ​ടി​യു​തി​ര്‍​ത്തു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ യു​എ​സ് സം​സ്ഥാ​ന​മാ​യ ഐ​ഡ​ഹോ​യി​ലെ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഒ​രു സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ല്‍ ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

അ​ധ്യാ​പ​ക​നാ​ണ് പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി​യ​ത്. റി​ഗ്ബി മി​ഡി​ല്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കു‌​ട്ടി​ക്ക് 11 അ​ല്ലെ​ങ്കി​ൽ 12 വ​യ​സു​ണ്ടെ​ന്ന് ക​രു​തു​ന്നു. ബാ​ഗി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചാ​ണ് പെ​ൺ​കു​ട്ടി തോ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

പോ​ലീ​സ് എ​ത്തി വി​ദ്യാ​ര്‍​ഥി​നി​യെ ക​സ്റ്റ​ഡി​ല്‍ എ​ടു​ത്തു. സംഭവത്തില്‍ എഫ്ബിഐയും പ്രദേശിക പോലീസും അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അടുത്തകാലത്ത് അമേരിക്കയില്‍ പലയിടത്തും വെടിവയ്പ് നടന്നിരുന്നു. ഇന്ത്യാനാപൊലിസ്, കാലിഫോര്‍ണിയ, കൊളറാഡോ, അറ്റ്ലാന്റ എന്നിവിടങ്ങളില്‍ നടന്ന വെടിവയ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.