1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികള്‍ക്ക് വിസ മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറ്റുന്നതിന് അനുമതി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് 375-2021 മാന്‍ പവര്‍ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസയാണ് നല്‍കിയത്. ഇതോടെ മുമ്പ് വിസ മാറ്റത്തിനു മൂന്നു വര്‍ഷം വേണ്ടിയിരുന്നത് ഇപ്പോള്‍ ഒരു വര്‍ഷമായി.

ഇതനുസരിച്ചു നിലവിലുള്ള സ്‌പോണ്‍സറുടെ അനുമതി കൂടാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് വിസ മാറ്റുന്നതിന് അവസരം ഒരുക്കുകയാണ്. പബ്ലിക് അറ്റോറീട്ടിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചു വിസ മാറ്റാവുന്നതാണ് എന്നും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തൊഴിലാളികള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് എന്നും അല്‍ മൂസ വിശദീകരിച്ചു.

ആ​സ്ട്ര​സെ​ന​ക ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്​

കു​വൈ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്​​സി​ൻ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കും വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഓ​ക്‌​സ്‌​ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്​​സി​ന്‍ ഒ​ന്നാം ഡോ​സ് എ​ടു​ത്ത​വ​ര്‍ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം. ആ​സ്ട്ര​സെ​ന​ക ര​ണ്ടാം ഡോ​സ് വൈ​കു​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു ഇ​ള​വി​ന് കാ​ര​ണം. മേ​യ് 21 മു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്കു വി​ദേ​ശ​യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്‌.

അ​തി​നി​ടെ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്‍കു​ന്ന വാ​ക്‌​സി​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വാ​ക്‌​സി​ന്‍ പാ​സ്‌​പോ​ര്‍ട്ടും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നും വാ​ക്​​സി​ൻ പാ​സ്പോ​ർ​ട്​​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ​നി​ന്ന്​ ഇ​തു​വ​രെ നി​ര്‍ദേ​ശ​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ല്‍ അ​സ്സ​ബാ​ഹ് അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.