1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡയാനയുടെ ശാപം ബ്രിട്ടീഷ് രാജകുടുംബത്തെ വേട്ടയാടുന്നോ? മേഗന്റെ വെളിപ്പെടുത്തലിൽ മൗനം വെടിഞ്ഞ് എലിസബത്ത് രാജ്ഞി
ഡയാനയുടെ ശാപം ബ്രിട്ടീഷ് രാജകുടുംബത്തെ വേട്ടയാടുന്നോ? മേഗന്റെ വെളിപ്പെടുത്തലിൽ മൗനം വെടിഞ്ഞ് എലിസബത്ത് രാജ്ഞി
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തെയും ജനങ്ങളെയും ഒരുപോലെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകളാണു ഹാരിയും മേഗനും കഴിഞ്ഞ ദിവസം നടത്തിയത്. ഡ്യൂക് ഓഫ് സക്സസ് ഹാരിയും ഡച്ചസ് ഓഫ് സസക്സ് മേഗൻ മാർക്കിളും ഓപ്ര വിൻഫ്രിയോടു പറഞ്ഞ കാര്യങ്ങൾ മുഴുവൻ ചെന്ന് തറച്ചത് രാജകുടുംബത്തിൻ്റെ നെഞ്ചിലാണ്. രാജകുടുംബത്തിലെ ജീവിതം കഠിനമായിരുന്നെന്നും മാനസിക പീഡനത്തെത്തുടർന്ന് പലപ്പോഴും ജീവനൊടുക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നുവെന്നും …
കർഷക സമരം ചർച്ചയ്ക്കെടുത്ത് ബ്രിട്ടീഷ് പാർലമെൻ്റ്; മോദി സർക്കാരിനെ കടന്നാക്രമിച്ച് കോർബിൻ; മറുപടിയായി ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ
കർഷക സമരം ചർച്ചയ്ക്കെടുത്ത് ബ്രിട്ടീഷ് പാർലമെൻ്റ്; മോദി സർക്കാരിനെ കടന്നാക്രമിച്ച് കോർബിൻ; മറുപടിയായി ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ജേര്‍മി കോര്‍ബിന്‍. ബ്രിട്ടീഷ് പാര്‍ലമെന്റിലായിരുന്നു ജേര്‍മി കോര്‍ബിന്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കി ‘ഇന്ത്യന്‍ കര്‍ഷകരുടെ …
യുഎസിൽ അഭയാര്‍ത്ഥി സു നാമി യാഥാർഥ്യമാകുന്നു; കൂടു തലും കുട്ടികൾ! കൊള്ളാനും തള്ളാനുമാകാതെ ബൈഡൻ
യുഎസിൽ അഭയാര്‍ത്ഥി സു നാമി യാഥാർഥ്യമാകുന്നു; കൂടു തലും കുട്ടികൾ! കൊള്ളാനും തള്ളാനുമാകാതെ ബൈഡൻ
സ്വന്തം ലേഖകൻ: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി സുനാമി യാഥാർഥ്യമാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ഇവിടെ നുഴഞ്ഞു കയറ്റത്തിനിടെ പിടിയിലായി. ഇവരിലേറെയും കുട്ടികളാണെന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തടങ്കലിലുള്ളത് ആയിരക്കണക്കിന് അഭയാർഥികളായ കുട്ടികളാണ്. അഭയാർഥികളുടെ കാര്യത്തില്‍ അനുതാപ പരിഗണന സ്വീകരിക്കുമെന്ന പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനത്തോടെ ആയിരങ്ങളാണ് അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തുന്നത്. …
ഹൂതി ആക്രമണ ഭീതിയിൽ എണ്ണ വില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു; 20 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ!
ഹൂതി ആക്രമണ ഭീതിയിൽ എണ്ണ വില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു; 20 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ!
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം 20 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അസംസ്കൃത എണ്ണവില ഉയരാൻ നിമിത്തമായതായി റിപ്പോർട്ട്. സൗദിയുടെ എണ്ണപ്പാടങ്ങൾക്കോ സംഭരണ കേന്ദ്രങ്ങൾക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യസമയത്തു തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, ആക്രമണം കൊണ്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങളാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില …
കുവൈത്തിൽ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കാൻ പാർലമെൻ്റിൽ പുതിയ ബിൽ
കുവൈത്തിൽ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കാൻ പാർലമെൻ്റിൽ പുതിയ ബിൽ
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കണമെന്നും പകരം സ്വദേശികളെ നിയമിക്കണമെന്നും ആവശ്യപ്പെടുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വിദേശികളെയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണമെന്നും, അത്യാവശ്യത്തിനു വേണ്ടി സഹായികളായി മാത്രം വേണ്ടി വന്നാല്‍ നില നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന കരട് ബില്ല് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബേദര്‍ അല്‍ …
തീര്‍ത്ഥാടന മേഖലകളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ ഇഖാമ പുതുക്കൽ, ലെവി ഫീസുകളിൽ ഇളവുമായി സൗദി
തീര്‍ത്ഥാടന മേഖലകളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ ഇഖാമ പുതുക്കൽ, ലെവി ഫീസുകളിൽ ഇളവുമായി സൗദി
സ്വന്തം ലേഖകൻ: ഹജ്ജ്, ഉംറ തീര്‍ത്ഥാടന മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കി സൗദി അറേബ്യ. ഇഖാമ പുതുക്കാനും, ലെവി അടക്കാനും ആറ് മാസത്തെ ഇളവ് ഉള്‍പ്പെടെ കോവിഡ് കാലത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായകമാകുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ താല്‍പര്യപ്രകാരമുള്ള പുതിയ തീരുമാനം വിദേശതൊഴിലാളികള്‍ക്ക് ഏറെ …
ഒമാനിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പാ​ലി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ വി​ദേ​ശി ​തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ​ പെ​ർ​മി​റ്റ്​ ഫീ​സി​ൽ ഇളവ്
ഒമാനിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പാ​ലി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ വി​ദേ​ശി ​തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ​ പെ​ർ​മി​റ്റ്​ ഫീ​സി​ൽ ഇളവ്
സ്വന്തം ലേഖകൻ: സ്വ​ദേ​ശി​വ​ത്​​ക​ര​ണം പാ​ലി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ പെ​ർ​മി​റ്റ്​ ഫീ​സി​ൽ കു​റ​വു​​വ​രു​ത്താ​നും സു​ൽ​ത്താ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജി​ൽ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്, ടെ​ക്​​നി​ക​ൽ, സ്​​പെ​ഷ​ലൈ​സ്​​ഡ്​ ത​സ്​​തി​ക​ക​ളി​ലെ പു​തി​യ വി​സ​ക്കും നി​ല​വി​ലു​ള്ള​വ പു​തു​ക്കു​ന്ന​തി​നും ഇൗ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. സർക്കാർ നി​ഷ്കർഷിച്ചിട്ടുള്ള സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ പൂ​ർ​ത്തീ​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​ന​വും സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ …
സൗദിയിലെ പുതിയ തൊഴിൽ പരിഷ്​കരണ പദ്ധതി ഞായറാഴ്​ച മുതൽ പ്രാബല്യത്തിൽ; അറിയേണ്ടതെല്ലാം…
സൗദിയിലെ പുതിയ തൊഴിൽ പരിഷ്​കരണ പദ്ധതി ഞായറാഴ്​ച മുതൽ പ്രാബല്യത്തിൽ; അറിയേണ്ടതെല്ലാം…
സ്വന്തം ലേഖകൻ: സൗദിയിലെ പുതിയ തൊഴിൽ പരിഷ്​കരണ പദ്ധതി ഞായറാഴ്​ച മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം ​മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തൊഴിൽ പരിഷ്​ക്കരണ പദ്ധതി കഴിഞ്ഞ നവംബർ നാലിനാണ്​ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്​. 2021 മാർച്ച്​ 14 ഞായറാഴ്​ച മുതൽ പദ്ധതി പ്രാബല്യത്തിൽ …
മേഗൻ-ഹാരി വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം; വിവാദ അഭിമുഖത്തിൻ്റെ “വില“ 51 കോടി! ഇതുവരെ കണ്ടത് 17.1 മില്യൺ പേർ!
മേഗൻ-ഹാരി വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം; വിവാദ അഭിമുഖത്തിൻ്റെ “വില“ 51 കോടി! ഇതുവരെ കണ്ടത് 17.1 മില്യൺ പേർ!
സ്വന്തം ലേഖകൻ: വംശവെറിയുടെ വിളനിലമാണ്​ ബക്കിങ്​ഹാം കൊട്ടാരമെന്ന്​​​​ ഞായറാഴ്ച അമേരിക്കൻ ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ മുൻ രാജകുടുംബാംഗങ്ങളായ ഹാരി രാജകുമാരനും മേഗനും നടത്തിയ ​വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം. വിഷയം ചർ​ച്ച ചെയ്​ത്​ അടിയന്തര യോഗങ്ങൾ കൊട്ടാരത്തിനകത്ത്​ പുരോഗമിക്കുകയാണ്​. മേഗന്‍റെയും ഹാരിയുടെയും ആരോപണങ്ങൾ ലോകമൊട്ടുക്കും ഏറ്റെടുത്ത സാഹചര്യത്തിൽ മറുപടി നൽകണമെന്നാണ് കൊട്ടാരത്തിലെ പൊതു വികാരം. എന്നാൽ, തിരക്കിട്ട്​ …
യുഎസിൽ വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം; നിയന്ത്രണങ്ങളില്‍ ഇളവില്ല
യുഎസിൽ വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം; നിയന്ത്രണങ്ങളില്‍ ഇളവില്ല
സ്വന്തം ലേഖകൻ: പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറു സംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും തുടരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കി. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ …