സ്വന്തം ലേഖകൻ: പൊതുസ്ഥലത്ത് ബുർഖ ഉൾപ്പെടെയുള്ള മുഖാവരണങ്ങൾ നിരോധിച്ച് ശ്രീലങ്ക. ദേശീയ സുരക്ഷക്ക് അപകടമെന്നു പറഞ്ഞ് 1,000 ഓളം മദ്രസകൾ അടച്ചുപൂട്ടും. മുസ്ലിം സ്ത്രീകൾ അണിയുന്ന പർദക്കും വിലക്കുവീഴും. ഇതു സംബന്ധിച്ച പുതിയ ഉത്തരവുകൾ മന്ത്രിസഭ അനുമതിക്കായി സമർപിച്ചതായി പൊതുസുരക്ഷ മന്ത്രി ശരത് വീരശേഖര പറഞ്ഞു. പർദ ദേശീയ സുരക്ഷയെ നേരിട്ട് ബന്ധിക്കുന്ന വിഷയമാണെന്ന് ശനിയാഴ്ച …
സ്വന്തം ലേഖകൻ: മെയിൻറനൻസ്, ഓപറേഷൻ, കോൺട്രാക്റ്റിങ് മേഖലകളിലെ ജോലികളിൽ സ്വദേശിവത്കരണ അനുപാതം ഭേദഗതി ചെയ്ത തീരുമാനം നടപ്പാക്കാൻ തുടങ്ങിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലകളിലെ ജോലികളിൽ സ്വദേശിവത്കരണ (നിതാഖാത്ത്) അനുപാതം വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം അടുത്തിടെയാണ് മാനവ വിഭവശേഷി എൻജിനീയർ അഹ്മ്മദ് അൽറാജിഹി പുറപ്പെടുവിച്ചത്. സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ച് നേരത്തെയുണ്ടായിരുന്നതിനേക്കാൾ മൂന്ന് …
സ്വന്തം ലേഖകൻ: കുവൈത്തിൽ തുടരുന്ന ഭാഗിക കർഫ്യു ഈദ് വരെ നീട്ടുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ് അറിയിച്ചു. ഇതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോർട്ടുകളും പ്രചരിച്ചതോടെയാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം ഭാഗിക കർഫ്യൂ മാർച്ച് 7 ന് ആരംഭിക്കുകയും 4 ആഴ്ചകൾ തുടരുന്നതിനുമാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് …
സ്വന്തം ലേഖകൻ: അഞ്ചു പ്രധാന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടെ ദുബായ്ക്കു വൻ വികസന പദ്ധതി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ച ദ് ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൽ ജീവിക്കാനും ജോലി ചെയ്യാനും പറ്റിയ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റാനാണ് …
സ്വന്തം ലേഖകൻ: 2021 ഫെബ്രുവരി പതിനൊന്നിനാണ് കര്‍ണാടക സ്വദേശിയായ രശ്മി സാമന്ത് ഒക്‌സ്‌ഫര്‍ഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷെ അഞ്ച് ദിവസത്തിന് ശേഷം രശ്മി സാമന്തിന് ആ പദവി വിട്ടൊഴിയേണ്ടി വന്നു. മുന്‍കാല സാമൂഹികമാധ്യമ പോസ്റ്റുകളെ അടിസ്ഥാനമാക്കി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു രശ്മിയ്ക്ക് അധ്യക്ഷ സ്ഥാനം വിട്ടൊഴിയേണ്ടി വന്നത്. രശ്മിയുടെ മുന്‍കാല പോസ്റ്റുകള്‍ …
സ്വന്തം ലേഖകൻ: അമേരിക്കൻ ജനത മുഴുവൻ വാക്സിൻ സ്വീകരിച്ചാൽ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിന് കോവിഡിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാകുമെന്നു പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായി രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രായപൂർത്തിയായ എല്ലാവർക്കും മേയ് ഒന്നിനകം വാക്സിൻ നല്കാൻ സംസ്ഥാനങ്ങളോടു നിർദേശിക്കുമെന്നും ബൈഡൻ അറിയിച്ചു. കോവിഡ് ബാധ …
സ്വന്തം ലേഖകൻ: യുഎസിൽ പൊലീസുകാരൻ കഴുത്തിൽ മുട്ടുകാലമർത്തി കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡിൻെറ കുടുംബത്തിന് 27 മില്യൺ ഡോളർ (ഏകദേശം 300 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകും. മിനിയപൊളിസ് ഭരണകൂടം, പൊലീസ് വകുപ്പ് എന്നിവർക്കെതിരെ ജോർജ് ഫ്ലോയിഡിൻെറ കുടുംബം നൽകിയ സിവിൽ കേസ് ഒത്തുതീർപ്പായതോടെയാണ് തുക ലഭിക്കുക. ഇക്കാര്യം അറിയിച്ച് നടന്ന പത്രസമ്മേളനത്തിൽ, കറുത്ത വർഗക്കാരുടെ ജീവനും …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണ നടപടികൾ ഉണ്ടായേക്കാമെന്ന ധാരണയിൽ ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്. എന്നാൽ, ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്നും സാധനങ്ങൾ വാങ്ങിക്കൂേട്ടണ്ട കാര്യമില്ലെന്നും അധികൃതർ ഉറപ്പു നൽകുന്നു. സഹകരണ സംഘങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. അതേസമയം, കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വാണിജ്യ മന്ത്രാലയത്തിെൻറ നിരീക്ഷണമുണ്ട്. കർഫ്യൂ ആരംഭിച്ചതിനുശേഷം …
സ്വന്തം ലേഖകൻ: നോവല്‍ കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ശാസ്ത്രജ്ഞര്‍. മറിച്ച് ചൈനയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന വന്യജീവി വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ധരാണ് വൈറസ് ചൈനീസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന് …
സ്വന്തം ലേഖകൻ: വെയിൽസിൽ “സ്റ്റേ അറ്റ് ഹോം“ നിയന്ത്രണത്തിൽ ശനിയാഴ്ച മുതൽ ഇളവ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായാണ് “സ്റ്റേ ലോക്കൽ“ എന്ന പുതിയ മാറ്റം. ചെറിയ ഗ്രൂപ്പുകളായി ഔട്ട്ഡോറിൽ ഒരുമിച്ച് കൂടാൻ ഈ വാരാന്ത്യം മുതൽ ആളുകളെ അനുവദിക്കും. ശനിയാഴ്ച മുതൽ, രണ്ട് വീടുകളിൽ നിന്നുള്ള നാല് ആളുകൾക്ക് ഉദ്യാനങ്ങൾ ഉൾപ്പെടെ സാമൂഹിക …