സ്വന്തം ലേഖകൻ: ഡോണൾഡ് ട്രംപിന്റെ പിൻഗാമിയായി ജോ ബൈഡൻ എത്തിയതോടെ യു.എസ്- റഷ്യ ബന്ധം കൂടുതൽ ഉഷ്മളമാകുമെന്ന് പ്രവചിച്ചവർക്ക് തെറ്റി. ബുധനാഴ്ച റഷ്യൻ പ്രസിഡന്റിനെതിരെ ബൈഡൻ നടത്തിയ പ്രസ്താവനയോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ കൊമ്പു കോർക്കൽ വീണ്ടും പഴയ കാലത്തോളം ശക്തമായി. കൊലയാളി പുടിൻ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെ കുറിച്ച് …
സ്വന്തം ലേഖകൻ: അമേരിക്കയിലെ അറ്റ്ലാന്റയിൽ മൂന്ന് മസാജ് പാര്‍ലറുകളിലായി നടന്ന വെടിവയ്പ്പിൽ എട്ട് പേരെ വെടിവച്ചു കൊന്നു. കുറ്റകൃത്യങ്ങള്‍ ഏഷ്യന്‍ വംശജരെ ലക്ഷ്യമിട്ടേക്കാമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ആറ് പേര് ഏഷ്യക്കാരും രണ്ട് പേര് വെള്ളക്കാരും ആണെന്ന് നിയമപാലകര്‍ പറഞ്ഞു. ഒരാള്‍ ഒഴികെ എല്ലാവരും സ്ത്രീകളായിരുന്നു. അക്രമം നടത്തിയ ഇരുപത്തിയൊന്നുകാരനായ ജോർജിയൻ സ്വദേശി റോബർട്ട് ആരോൺ …
സ്വന്തം ലേഖകൻ: സൗദി അറേബ്യ നേരിടുന്ന ഭീഷണികൾക്കെതിരെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രിയും സഹകരണ കൗൺസിൽ നിലവിലെ അധ്യക്ഷനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാദി പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ 147ാമത് വിദേശകാര്യ മന്ത്രിതല യോഗത്തിെൻറ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗൾഫ് സഹകരണ കൗൺസിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി ഭാഗിക കർഫ്യൂ ഉൾപ്പെടെ കടുത്ത നടപടികൾ സ്വീകരിച്ച ഘട്ടത്തിലും കർഫ്യൂ ഇല്ലാത്ത സമയങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നു പരാതി. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ നിലവിലുള്ളത്. ഇൗ സമയത്ത് പൊതുഇടങ്ങൾ ഏതാണ്ട് ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ, പകൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ നിരത്തുകളിൽ തിരക്ക് കൂടി. …
സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ തുടരാൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തേ മാർച്ച് നാലു മുതൽ 20 വരെയാണ് രാത്രി അടച്ചിടൽ തീരുമാനിച്ചിരുന്നത്. ഇത് ഏപ്രിൽ മൂന്നു വരെയാണ് നീട്ടിയത്. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചു വരെയാണ് സ്ഥാപനങ്ങൾ അടച്ചിടേണ്ടത്. ഇന്ധന സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, …
സ്വന്തം ലേഖകൻ: സൗദിയിൽ അനധികൃത താമസക്കാരെ സഹായിക്കുന്നവർക്കു 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴും ശിക്ഷ. ജോലി, താമസം, യാത്രാ എന്നിവ ഒരുക്കുന്നവർക്കുള്ള ശിക്ഷയാണ് പരിഷ്കരിച്ചത്. ഇതിനുപയോഗിക്കുന്ന കെട്ടിടം, വാഹനം എന്നിവ കണ്ടുകെട്ടും. വാഹനവും കെട്ടിടവും മറ്റുള്ളവരുടെതാണെങ്കിൽ 10 ലക്ഷം റിയാലായിരിക്കും പിഴ. നിയമലംഘകർക്കു അഭയം നൽകുന്ന വിദേശികളെ നാടുകടത്തും. …
സ്വന്തം ലേഖകൻ: രാജ്യത്തെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) അംഗീകാരം നൽകി. മൃതദേഹങ്ങൾ വഹിച്ചുകൊണ്ടു പോകൽ, കുളിപ്പിക്കൽ, സംസ്കരിക്കൽ എന്നിവ ഉൾപ്പെടെ ശ്മശാനങ്ങളും ശ്മശാന നടപടികളും നിയന്ത്രിക്കുകയാണ് പുതിയ കരട് നിയമം ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്നവർക്കുള്ള പിഴകളും ശ്മശാനങ്ങളുടെ നിരീക്ഷണം, പരിശോധന, കാവൽ …
സ്വന്തം ലേഖകൻ: വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്സിന് വിതരണം തൽക്കാലം നിർത്തിവച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഫ്രാൻസും ജർമ്മനിയും. നേരത്തെ, വാക്സിന് സ്വീകരിച്ച ചിലരില്‍ അപകടകരമായ രീതിയില്‍ രക്തം കട്ടപിടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. അതേസമയം വാക്സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റേഴ്സും പ്രതികരിച്ചു. …
സ്വന്തം ലേഖകൻ: മെക്സിക്കോയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്യുന്നയാളുകളുടെ എണ്ണം കൂടിയതിന് പിന്നാലെ മുന്‍നിലപാടുകള്‍ തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. നിരവധിപേര്‍ അഭയാര്‍ത്ഥികളായി അമേരിക്കയില്‍ എത്തുന്നതില്‍ രാജ്യത്തിനകത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ധൃതിപ്പെട്ട് അമേരിക്കയിലേക്ക് വരേണ്ടതില്ലെന്ന് ബൈഡന് പറഞ്ഞത്. “ഞാന്‍ കൃത്യമായി പറയുകയാണ് നിങ്ങള്‍ ചാടിക്കയറി ഇങ്ങോട്ടേക്ക് വരേണ്ടതില്ല. …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഏപ്രില്‍ അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കും. ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ബോറിസ് ജോണ്സണ് നടത്തുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര സന്ദര്‍ശനമാണ് ഇത്. ഇന്ത്യയുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബ്രിട്ടന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് സന്ദര്‍ശനമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. നേരത്തെ ജനുവരിയില്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി …