സ്വന്തം ലേഖകൻ: മാർച്ച് 19 മുതൽ ഖത്തറിൽനിന്നുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടൻ വിലക്കി. കോവിഡ് സാഹചര്യത്തിൽ യാത്രവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ബ്രിട്ടൻ ഖത്തറിനെയും ഉൾെപ്പടുത്തിയതോടെയാണിത്. വെള്ളിയാഴ്ച അതിരാവിലെ മുതൽ ഖത്തറിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കുമാണ് വിലക്കേർെപ്പടുത്തിയിരിക്കുന്നത്. ബ്രിട്ടെൻറ ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ, ഇത്യോപ്യ, ഒമാൻ, സോമാലിയ രാജ്യങ്ങളെയാണ് ബ്രിട്ടൻ പുതുതായി റെഡ്ലിസ്റ്റിൽ ഉൾെപ്പടുത്തിയിരിക്കുന്നത്. എന്നാൽ …
സ്വന്തം ലേഖകൻ: ചൈന നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ ഇന്ത്യാക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് വിസ അനുവദിക്കു. ജോലിക്കും, പഠനത്തിനുമായി ചൈനയിലേക്ക് പോകുന്നവര്‍ ഇനി ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റ് രാജ്യങ്ങളുടെ വാക്‌സിനുകളൊന്നും ചൈന അംഗികരിക്കുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ വിദേശികള്‍ക്ക് ചൈന വീസ …
സ്വന്തം ലേഖകൻ: ഒരു മാസത്തെ ചികിൽസയ്ക്ക് ശേഷം ഫിലിപ്പ് രാജകുമാരൻ ആശുപത്രി വിട്ടു. തൻ്റെ ഏറ്റവും നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് ഫിലിപ്പ് രാജകുമാരൻ കിംഗ് എഡ്വേർഡ് ആശുപത്രിയിൽ നിന്ന് മടങ്ങുന്നത്. ഫെബ്രുവരി 16 നാണ് ഫിലിപ്പ് രാജകുമാരനെ സെൻട്രൽ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ ചികിൽസക്കായായിരുന്നു അത്. തുടർന്ന് രണ്ടാഴ്ചയ്ക്ക് ശേഷം …
സ്വന്തം ലേഖകൻ: ർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മൂന്ന് രാജ്യങ്ങൾകൂടി ആസ്ട്രസെനക വാക്സിൻ നിർത്തിവെച്ചു. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ട പിടിക്കുന്ന എന്ന റിപ്പോർട്ടിനെ തുടർന്ന് ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആസ്ട്രസെനക വാക്സിനേഷൻ നിർത്തിയത്. എന്നാൽ, രാജ്യങ്ങൾ ആസ്ട്രസെനക വാക്‌സിൻ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. വാക്‌സിൻ സുരക്ഷയെക്കുറിച്ച് ചർച്ച …
സ്വന്തം ലേഖകൻ: ജർമനിയിൽ ഞായറാഴ്ച നടന്ന രണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മെർക്കലിന്‍റെ യാഥാസ്ഥിതിക പാർട്ടിക്ക് കനത്ത തിരിച്ചടി. തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ ബാഡൻ-വുർട്ടെംബർഗ്, റൈൻലാൻഡ് പാലറ്റിനേറ്റ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) പരാജയം നേരിടേണ്ടി വന്നത്. കോവിഡ് നിയന്ത്രണത്തിൽ സംഭവിച്ച പാളിച്ചകളും മാസ്ക് സംഭരണ അഴിമതിയുമാണ് മെർക്കലിനെതിരേ തിരിയാൻ വോട്ടർമാരെ പ്രേരിപ്പിച്ചത്. …
സ്വന്തം ലേഖകൻ: റീ എൻട്രി വീസയിൽ രാജ്യം വിട്ട ശേഷം തിരിച്ചെത്തി തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത വിദേശികൾക്കു ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്ന് സൗദി അറേബ്യ. ഞായറാഴ്ച മുതൽ നിലവിൽ വന്ന പുതിയ തൊഴിൽ നിയമഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവർക്കു മറ്റൊരു വീസ ലഭിക്കില്ല. കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ നാട്ടിൽ കുടുങ്ങിയ ഒട്ടേറെ മലയാളികൾക്കു പുതിയ നിയമം …
സ്വന്തം ലേഖകൻ: സൗദിയിലെ പുതിയ തൊഴിൽ പരിഷ്‌കാരം സംബന്ധിച്ച് ആനുകൂല്യം ലഭിക്കാത്ത ആറു വിഭാഗങ്ങളെ കുറിച്ച് വ്യക്തത വരുത്തി മന്ത്രാലയം. സ്വകാര്യ മേഖലയിലെ തൊഴിലുടമയും ജീവനക്കാരും തമ്മിലെ കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച സൗദിയിലെ പുതിയ തൊഴിൽ പരിഷ്കാരത്തിൽ ആറു വിഭാഗങ്ങൾ ഉൾപ്പെടില്ലെന്ന് മാനവ വിഭവ ശേഷി സാമൂഹിക മന്ത്രാലയം വ്യക്തമാക്കി. വിവിധ …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ മേഖലയക്ക് കൂടുതൽ ആരോഗ്യ ജീവനക്കാരെ കൊണ്ടുവരാൻ അനുമതി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ ജീവനക്കാരെ കൊണ്ടുവരുന്നതിന് തടസ്സമൊന്നുമില്ലെന്ന് മാൻപവർ പബ്ലിക് അതോറിറ്റി മേധാവി അഹ്മദ് അൽ മൂസ വാർത്തകുറിപ്പിൽ അറിയിച്ചു. പൊതുവിലുള്ള റിക്രൂട്ട്മെൻറ് നിയന്ത്രണങ്ങളിൽനിന്ന് ആരോഗ്യ മേഖലയെ ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. രാജ്യത്ത് കോവിഡ് പ്രതിരോധ രംഗത്തുള്ള …
സ്വന്തം ലേഖകൻ: ഒമാനിൽ മൂല്യവർധിത നികുതി (വാറ്റ്) അടുത്ത മാസം 16 മുതൽ പ്രാബല്യത്തിൽ വരും. നികുതി വിഭാഗം ചെയർമാൻ സഊദ് ബിൻ നാസർ ബിൻ റാഷിദ് അൽ ശുകൈലി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. വാറ്റ് വഹിക്കേണ്ടത് ഉപഭോക്താവാണ്. അഞ്ച് ശതമാനമാണ് വാറ്റ്. വിൽപനക്കാരൻ നികുതി കണക്കുകൂട്ടി ശേഖരിച്ച് അധികൃർക്ക് നൽകണം. അധിക ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും …
സ്വന്തം ലേഖകൻ: ലോകത്ത് ജോലി ചെയ്യാൻ അനുയോജ്യമായ മികച്ച 5 നഗരങ്ങളിൽ ദുബായും അബുദാബിയും. 190 രാജ്യങ്ങളിലെ 2.09 ലക്ഷം പേരിൽ നടത്തിയ സർവേയിലാണ് ഗൾഫ് നഗരങ്ങൾ മുൻ വർഷത്തെക്കാൾ ആറു സ്ഥാനം മെച്ചപ്പെടുത്തിയത്. ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പും (ബിസിജി) ബയ്ത്ത് ഡോട്ട് കോമും ചേർന്നാണു സർവേ നടത്തിയത്. ശക്തവും ലോകോത്തരവുമായ യുഎഇയിൽ വിദേശ പ്രഫഷനലുകൾക്കു …