സ്വന്തം ലേഖകൻ: മ്യാന്മറിൽ പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തുന്നവർക്കുനേരെ വീണ്ടും വെടിവെപ്പ്. ഏഴുപേർ കൊല്ലപ്പെട്ടു. ഇതോടെ മരണം 70നോടടുത്തു. സമാധാനപരമായി പ്രകടനം നടത്തുന്നവർക്കെതിരെ സൈന്യം യുദ്ധതന്ത്രങ്ങൾ പ്രയോഗിക്കുന്നതായി ആംനസ്റ്റി ഇൻറർനാഷനൽ ആരോപിച്ചു. പ്രധാന നഗരങ്ങളിലൊന്നായ മയംഗിൽ വ്യാഴാഴ്ച സുരക്ഷസേന നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മ്യാന്മറിലെ ഏറ്റവും വലിയ നഗരമായ യാംഗോനിലെ നോർത്ത് ഡാഗോൺ ജില്ലയിൽ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾ പത്തു ദിവസത്തിനകം എത്തുമെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഏജൻസി ഫെഡറേഷൻ മേധാവി ഖാലിദ് അൽ ദക്നാൻ പറഞ്ഞു. റിക്രൂട്ട്മെൻറ് നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും വിമാന ലഭ്യതക്കുറവ് അല്ലാതെ ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറിന് ഒരു തടസ്സവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ തൊഴിലാളികൾക്ക് കുവൈത്തിൽ ഡിമാൻഡ് ഉണ്ട്. അതേസമയം, ഇന്ത്യക്കാരായ വീട്ടുജോലിക്കാർ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ 33 കാരി സാറാ എവറാർഡിൻ്റേത് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കെന്റിലെ ആഷ്ഫോർഡിലെ വനഭൂമിയിൽ പോലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. മാർച്ച് 3 ബുധനാഴ്ച തെക്കൻ ലണ്ടനിലെ ക്ലാഫാമിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ബ്രിക്‌സ്റ്റണിലുള്ള വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് സാറയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടു പോകൽ, കൊലപാതകം …
സ്വന്തം ലേഖകൻ: പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ട്രില്യണ്‍ ഡോളര്‍ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജിന് യുഎസ് ജനപ്രതിനിധി സഭ ബുധനാഴ്ച അന്തിമ അനുമതി നല്‍കി. പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിട്ട് ഏഴ് ആഴ്ചകള്‍ പിന്നിട്ട ബൈഡൻ്റെ ആദ്യ വിജയം കൂടിയാണിത്. മിക്കവാറും റിപ്പബ്ലിക്കന്‍മാരുടെ പിന്തുണയില്ലാതെ ബിൽ പാസാക്കിയെടുക്കാൻ സാധിച്ചതും വിജയത്തിൻ്റെ മധുരം കൂട്ടുന്നു. ബുധനാഴ്ച പുറത്തിറക്കിയ …
സ്വന്തം ലേഖകൻ: വാക്സിനേഷന്‍ നടത്തിയവര്‍ക്ക് മാത്രമേ രാജ്യാന്തര യാത്രകള്‍ നടത്താനാകൂവെന്ന നടപടി സ്വീകരിക്കുന്നത് പ്രായോഗികമല്ലെന്ന് ലോകാരോഗ്യ സംഘടന. പല ദരിദ്ര-ഇടത്തരം രാഷ്ട്രങ്ങളിലും വാക്സിന്‍ എത്തിയിട്ടില്ലെന്നും അതിനാല്‍ വാക്സിനേഷന്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് യാത്രരേഖയായി സ്വീകരിക്കുന്നത് അസമത്വം സൃഷ്ടിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം മേധാവി മൈക്കിള്‍ റയാന്‍ പറഞ്ഞു. വിദേശികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് ‘വാക്സിന്‍ പാസ്പോര്‍ട്ട്’ നിര്‍ബന്ധമാക്കുമെന്നത് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ചില ഫാമുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതായി കുവൈത്ത് കാർഷിക, മത്സ്യവിഭവ പബ്ലിക് അതോറിറ്റി വക്താവ് തലാൽ അൽ ദൈഹാനി അറിയിച്ചു. നിലവിലെ സാഹചര്യം നേരിടുന്നതിനും പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകൾ സഹകരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. എവിയന്‍ ഫ്‌ലൂ …
സ്വന്തം ലേഖകൻ: ടൂറിസം മേഖലയിൽ കനത്ത കോവിഡ് സുരക്ഷാ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതർ നടപടികൾ കർശനമാക്കി. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് മൂന്നു ഘട്ടമായുള്ള നടപടികളും കോവിഡ് പ്രതിരോധ ചട്ടവും ആദ്യമായി പ്രഖ്യാപിച്ച നഗരം ദുബായാണ്. ഇതിൻ്റെ ഭാഗമായി ദുബായിയെ ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റാനാണ് നടപടികൾ കടുപ്പിക്കുന്നത്. ദുബായ് പൊലീസ്, മുനിസിപ്പാലിറ്റി, ദുബായ് ഇക്കണോമി …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് മുൻനിര പോരാളികൾക്ക് റിസ്ക് അലവൻസ് നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ആശുപത്രികൾ, ലബോറട്ടറികൾ, പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ, ക്വാറൻറീൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന കോവിഡ് മുൻനിര പോരാളികൾക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമാണ് ആനുകൂല്യം ലഭിക്കുക. ഈ വിഭാഗക്കാർക്ക് അലവൻസ് അനുവദിക്കാനാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതായി അൽ റായി …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് മഹാമാരിയും എണ്ണവിലക്കുറവും അടക്കമുള്ള ഘടകങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനു സാമ്പത്തിക ഉത്തേജന പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഇളവുകളും മറ്റു പദ്ധതികളും ഉത്തേജന പദ്ധതിയുടെ ഭാഗമാണ്. വ്യവസായം, വിനോദസഞ്ചാരം, ലോജിസ്റ്റിക്‌സ്, കൃഷി, ഫിഷറീസ്, ഖനനം തുടങ്ങിയ മേഖലകളില്‍ …
സ്വന്തം ലേഖകൻ: അടുത്ത വർഷം മുതൽ യുഎഇയിലെ സ്കൂൾ ജീവനക്കാർക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. ഇതുവരെ അധ്യാപകർക്ക് മാത്രം നിർബന്ധമായിരുന്ന ലൈസൻസാണ് അനധ്യാപക ജീവനക്കാർക്കും ഏർപ്പെടുത്തുന്നത്. വിദ്യാഭ്യാസ മന്ത്രാലയം പ്രൊഫഷണൽ ലൈസൻസിങ് വിഭാഗം ഡയറക്ടർ റവ്ദ അൽ മറാറാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപന ശാസ്ത്രവുമായും അവരവരുടെ വിഷയവുമായും ബന്ധപ്പെട്ട രണ്ട് പരീക്ഷകൾ വിജയിക്കുന്നവർക്കാണ് ലൈസൻസ് ലഭിക്കുക. യു.എ.ഇ.യിലെ …