സ്വന്തം ലേഖകൻ: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യവുമായി ബന്ധപ്പെട്ട സിവിൽ സർവിസ് നിയമത്തിെൻറ എക്സിക്യൂട്ടിവ് വകുപ്പിൽ ഒമാൻ ഭേദഗതി വരുത്തി. തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഇൗദ് ബഉൗവിൻ ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ മേഖലയിൽ സ്ഥിരം തൊഴിൽ കരാറുള്ള 10 വർഷം പൂർത്തിയാകാത്തവർക്കാണ് ഭേദഗതി …
സ്വന്തം ലേഖകൻ: സാഹോദര്യവും സമാധാനവും പുലരട്ടെയെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇറാഖിലെ ചരിത്രസംഗമത്തിന് പരിസമാപ്തി. കുർദ്ദിസ്ഥാൻ തലസ്ഥാനമായ എർബിലിലെ ഫ്രാൻസൊ ഹരീരി സ്റ്റേഡിയത്തിൽ നടന്ന പരിശുദ്ധ ഖുർബാനയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. ഭാവി സമാധാനത്തോടൊപ്പമാകുമെന്നും വ്യത്യസ്ത മതവിഭാഗങ്ങൾ ഒന്നിച്ച് ജീവിക്കുന്ന ഇടങ്ങളിൽ പരസ്പര സാഹോദര്യത്തോടെ ജീവിക്കാൻ കഴിയണമെന്നും സാഹോദര്യവും സഹാനുഭൂതിയുമാണ് ഇക്കാലത്ത് ഏറ്റവും …
സ്വന്തം ലേഖകൻ: മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് തുടങ്ങും. ജനാധിപത്യം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് 9 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പ്രധാന നഗരമായ യാങ്കൂണിൽ ഇന്നലെയും സമരക്കാർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വെടിവയ്പുണ്ടായതായും റിപ്പോർട്ടുണ്ട്. ഒട്ടേറെപ്പേർ അറസ്റ്റിലായി. ഓങ് സാൻ സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന അൺലോക്ക് ആദ്യ ഘട്ടം നാളെ മുതൽ ആരംഭിക്കും. ഇംഗ്ലണ്ടിലെ മുഴുവൻ വിദ്യാർത്ഥികളും തിങ്കളാഴ്ച സ്കൂളുകളിൽ എത്തിച്ചേരും. കൂടാതെ കെയർ ഹോമുകളിലെ ഇൻഡോർ സന്ദർശനങ്ങളും നിയന്ത്രണങ്ങൾ എടുത്തു കളയുന്നതിന്റെ ഭാഗമായി സന്ദർശകരെ അനുവദിക്കും. സ്കൂളുകൾ വീണ്ടും തുറക്കുന്നത് കൊവിഡ് വ്യാപനത്തെ തോൽപ്പിക്കാനുള്ള ദേശീയ ശ്രമത്തെ അടയാളപ്പെടുത്തുന്നതായി പ്രധാനമന്ത്രി ബോറിസ് …
സ്വന്തം ലേഖകൻ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം. ഇതോടെ ഈ വിഭാഗക്കാർക്ക് ഇന്ത്യയിൽ പല ഭാഗങ്ങളിലും യാത്രാ നിയന്ത്രണങ്ങളും ഗവേഷണങ്ങൾക്കും മിഷൻ പ്രവർത്തനത്തിനും പത്രപ്രവർത്തനത്തിനും പർവതാരോഹണത്തിനും പ്രത്യേകം അനുമതിയും വേണ്ടിവരും. ഇന്ത്യയിലെ വിദേശ ഡിപ്ലോമാറ്റിക് മിഷനുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളിലും …
സ്വന്തം ലേഖകൻ: പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യൺ ഡോളറിെൻറ സാമ്പത്തിക പാക്കേജ് യു.എസ് സെനറ്റിൽ പാസായി. 50 പേർ ബില്ലിന് അനുകൂലമായും 49 പേർ എതിർത്തും വോട്ട് ചെയ്തു. കോവിഡ് സഹായ ബിൽ പാസാക്കിയതിന് സെനറ്റിന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ നന്ദി അറിയിച്ചു. ജനങ്ങൾ ഇതിനോടകം ഏറെ ദുരിതം അനുഭവിച്ചു കഴിഞ്ഞെന്നും …
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് വീണ്ടും വ്യാപകമായതിനെ തുടർന്ന് ഏർപ്പെടുത്തിയ താത്കാലിക വിലക്കിൽ ഇളവ് നൽകിയതോടെ ജനങ്ങൾ കൂട്ടംകൂടുന്നത് തടയാൻ കർശന നിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഞായറാഴ്ച മുതലാണ് റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും സിനിമാ ശാലകളും വിനോദ കേന്ദ്രങ്ങളും തുറക്കുന്നതിനും നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങുന്നത്. എന്നാൽ സൽക്കാരങ്ങളും ആഘോഷ പരിപാടികളും ജനങ്ങൾ ഒത്തു കൂടുന്നതും …
സ്വന്തം ലേഖകൻ: വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന സുപ്രീം കമ്മിറ്റി നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾ കനത്ത പിഴ ശിക്ഷക്കൊപ്പം സ്ഥാപനം അടച്ചിടുന്നത് ഉൾപ്പെടെ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വരും. രാത്രി എട്ട് മുതൽ പുലർച്ച അഞ്ച് വരെയാണ് സ്ഥാപനങ്ങൾ അടക്കേണ്ടത്. ഇത് ലംഘിക്കുന്നവർക്ക് 300 റിയാൽ പിഴയാണ് ചുമത്തുകയെന്ന് മസ്കത്ത് നഗരസഭ വക്താവ് അറിയിച്ചു. നിയമലംഘനം …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ നടപ്പാക്കും. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെ ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങളല്ലാതെ പുറത്തിറങ്ങാൻ പാടില്ല. കർഫ്യൂവിെൻറ തലേ ദിവസമായതിനാൽ ശനിയാഴ്ച വിപണിയിൽ വൻ തിരക്കായിരുന്നു. കർഫ്യൂ നടപ്പാക്കാൻ പൊലീസും സൈന്യവും നാഷനൽ ഗാർഡും നേരത്തേ തന്നെ തയാറെടുപ്പ് പൂർത്തിയാക്കി. കുവൈത്തിൽ കർഫ്യൂ ലംഘിക്കുന്ന വിദേശികളെ …
സ്വന്തം ലേഖകൻ: ചരിത്ര സംഭവമായി മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഇറാഖിലെ ഷിയ മുസ് ലിങ്ങളുടെ പരമോന്നത ആദ്ധ്യാത്മിക നേതാവായ അയത്തൊള്ള സിസ്താനിയുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിസ്താനി തന്നെയാണ് പുറത്തു വിട്ടത്. ഇറാഖിലെ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ സുരക്ഷയെ കുറിച്ച് മാര്‍പാപ്പ സംസാരിച്ചുവെന്നും സിസ്താനി അറിയിച്ചു. “മറ്റെല്ലാ …