1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ രാ​ത്രി അ​ട​ച്ചി​ട​ണ​മെ​ന്ന സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ ക​ന​ത്ത പി​ഴ​ ശി​ക്ഷ​ക്കൊ​പ്പം സ്ഥാ​പ​നം അ​ട​ച്ചി​ടു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ശി​ക്ഷാ​ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​രാ​കേ​ണ്ടി​ വ​രും. രാ​ത്രി എ​ട്ട്​ മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ച്​ വ​രെ​യാ​ണ്​ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കേ​ണ്ട​ത്.

ഇ​ത്​ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ 300 റി​യാ​ൽ പി​ഴ​യാ​ണ്​ ചു​മ​ത്തു​ക​യെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ വ​ക്​​താ​വ്​ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​പ​ക്ഷം പി​ഴ 1000 റി​യാ​ലാ​യി ഉ​യ​രും. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്കും വി​ധേ​യ​രാ​കേ​ണ്ടി ​വ​രു​മെ​ന്ന്​ ന​ഗ​ര​സ​ഭ വ​ക്​​താ​വ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മം ലം​ഘി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന പ​ക്ഷം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണം. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ സു​പ്രീം ക​മ്മി​റ്റി പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ കാ​ൾ സെൻറ​ർ ന​മ്പ​റാ​യ 1111ലും ​വി​ളി​ച്ച്​ നി​യ​മ​ലം​ഘ​ന​ത്തെ കു​റി​ച്ച്​ അ​റി​യി​ക്കാം.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഇ​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ അ​ർ​ബ​ൻ ഇ​ൻ​സ​്​​പെ​ക്​​ഷ​ൻ സം​ഘാം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന ​പ​ക്ഷം റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​നു​മാ​യി ചേ​ർ​ന്ന്​ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.