സ്വന്തം ലേഖകൻ: പ്രവാസി കുടുംബങ്ങളുടെ വരവ് കൂടിയതോടെ യുഎഇയിൽ ഫാമിലി ഫ്ലാറ്റുകൾക്കു ഡിമാൻഡ്. കോവിഡ് നിയന്ത്രണങ്ങൾ മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്തവർ കുടുംബത്തെ യുഎഇയിലെത്തിക്കുന്ന പ്രവണത വർധിച്ചതാണ് ഡിമാൻഡും വിലയും കൂടാൻ കാരണം. ജോലി നഷ്ടപ്പെട്ടും മറ്റും പല കുടുംബങ്ങളും നാട്ടിലേക്കു മടങ്ങിയതോടെ താമസിക്കാൻ ആളില്ലാതെ വിവിധ എമിറേറ്റുകളിൽ കെട്ടിട വാടക കുറഞ്ഞിരുന്നു. എന്നാൽ കുടുംബമായി …
സ്വന്തം ലേഖകൻ: അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടേയും മാതാപിതാക്കൾ ഇല്ലാത്ത കുട്ടികളുടേയും സുനാമിയാണു രൂപം കൊള്ളുന്നതെന്ന് ട്രംപ്. ബൈഡൻ ഭരണകൂടം കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിൽ തികച്ചും പരാജയമാണെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. “നമ്മുടെ അതിർത്തി പ്രദേശങ്ങൾ ഇപ്പോൾ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയിൽ എത്തിയിരിക്കുന്നു. നമ്മുടെ ബോർഡർ പെട്രോൾ, ഐസിഇ ഏജന്റുമാർ തികച്ചും അവഗണിക്കപ്പെടുകയോ, അനഭിമതരാകുകയോ …
സ്വന്തം ലേഖകൻ: ഹോങ്കോംഗിലെ ജനാധിപത്യ വാദികളായ പ്രതിപക്ഷത്തെ പൂർണമായും നിശബ്ദരാക്കാൻ ലക്ഷ്യമിടുന്ന നിയമ നിർമാണവുമായി ചൈന. ചൈനീസ് പാർലമെന്റായ ദേശീയ പീപ്പിൾസ് കോൺഗ്രസിൻ്റെ ആറു ദിവസം നീണ്ടുനിൽക്കുന്ന വാർഷിക സമ്മേളനത്തിലാണ് പുതിയ നാധിപത്യ വിരുദ്ധ നിയമം പരിഗണിക്കുന്നത്. ഹോങ്കോംഗിലെ ഭരണാധികാരിയെ (സിഇഒ) തെരഞ്ഞെടുക്കുന്ന ഇലക്ഷൻ കമ്മിറ്റി എന്ന ഇലക്ടറൽ കോളജിന് നിയമസഭ ആയ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് …
സ്വന്തം ലേഖകൻ: വിശ്വാസ വോട്ടെടുപ്പിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിജയം. 342 അംഗ പാർലമെന്റിൽ ഇമ്രാൻ 178 വോട്ടുകൾ നേടി. 172 വോട്ടുകളുണ്ടെങ്കിൽ സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കും. ബുധനാഴ്ച നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ധനമന്ത്രി അബ്ദുൾ ഹഫീസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാന്റെ വിജയം. പ്രതിപക്ഷ പാർട്ടികൾ നാഷനൽ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വോട്ടെടുപ്പ് …
സ്വന്തം ലേഖകൻ: സാഹോദര്യവും സഹാനുഭൂതിയും അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുത്ത് ഇറാക്കിന്റെ പ്രശ്നങ്ങൾ മറികടക്കാവുന്നതേ ഉള്ളൂവെന്ന് ഫ്രാൻസിസ് മാർപാപ്പ. പ്രസിഡന്റ് ബർഹാം സലേയുടെ കൊട്ടാരത്തിലെ സ്വീകരണത്തിനു ശേഷം നയതന്ത്ര ഉദ്യോഗസ്ഥരോടും സിവിൽ സൊസൈറ്റി പ്രതിനിധികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിൽനിന്നു മുക്തമാകാൻ ലോകം പരിശ്രമിക്കുന്നതിനിടെയാണ് തന്റെ ഇറാക്ക് സന്ദർശനമെന്ന് മാർപാപ്പ പറഞ്ഞു. മഹാവ്യാധി ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, സാമൂഹിക- …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. വിദേശികള്‍ക്കു ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രം അറിയിച്ചു. ഇതേ തുടുര്‍ന്ന്. ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികള്‍ക്കു കനത്ത തിരിച്ചടിയായി. രാജ്യത്ത് കോവിഡ് വ്യാപനം …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർധനവ് 1% ത്തിൽ ഒതുക്കിയ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഡിൻ്റെ മുൻനിര പോരാളികളെന്ന് സർക്കാർ തന്നെ വിശേഷിപ്പിച്ച് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ് ശമ്പള വർധനവെന്ന് ലേബർ നേതാവ് സർ കീർ സ്റ്റാമർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. കൊവിഡ് വ്യാപനം തടായാൻ ജീവൻ പണയം വെച്ച്, …
സ്വന്തം ലേഖകൻ: ടെക്സസിൽ മാസ്‌ക് മാൻഡേറ്റ് പിന്‍വലിക്കുകയും എല്ലാ ബിസിനസുകള്‍ക്കും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്ത ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. കൊവിഡ് മുൻനിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരാണ് അബോട്ടിനെതിരെ പരസ്യമായി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡനും അബോട്ടിനോട് രാഷ്ട്രീയം കളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ടെക്‌സസില്‍ 44,000 ത്തിലധികം …
സ്വന്തം ലേഖകൻ: മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിന് അറബ് രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് യുഎഇ. കയ്റോയിൽ നടക്കുന്ന അറബ് ലീഗ് മന്ത്രിതല ഉച്ചകോടിയിൽ യുഎഇ സംഘത്തെ നയിച്ച സഹമന്ത്രി ഖലീഫ ഷഹീർ അൽ മറാർ ആണ് അറബ് ഐക്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയത്. കൊവിഡ് തടയാനുള്ള സുസ്ഥിര സംവിധാനത്തിനും ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും അറബ് നീക്കം ആവശ്യമാണ്.പലസ്തീൻ, …
സ്വന്തം ലേഖകൻ: നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാക്കിലെത്തും. സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഇറാക്കി സർക്കാർ ഒരുക്കിയിരിക്കുന്നത്. ഇന്ന് റോമിൽനിന്ന് ബാഗ്ദാദിൽ വിമാനമിറങ്ങുന്ന മാർപാപ്പ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ സ്വീകരണ യോഗത്തിൽ പങ്കെടുക്കും. ബാഗ്ദാദ് വിമാനത്താവളത്തിൽ മാർപാപ്പയെ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി സ്വീകരിക്കും. വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്വീകരണം. പ്രസിഡന്റും …