1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2021

സ്വന്തം ലേഖകൻ: ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ വാ​​​ദി​​​ക​​​ളാ​​​യ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പൂ​​​ർ​​​ണ​​​മാ​​​യും നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന നി​​​യ​​​മ നിർമാണവുമായി ചൈന. ചൈനീസ്‌ പാർലമെന്റായ ദേശീയ പീപ്പിൾസ്‌ കോൺഗ്രസിൻ്റെ ആറു ദിവസം നീണ്ടുനിൽക്കുന്ന വാർഷിക സമ്മേളനത്തിലാണ് പുതിയ നാധിപത്യ വിരുദ്ധ നിയമം പ​​​രി​​​ഗ​​​ണി​​​ക്കുന്നത്.

ഹോ​​​ങ്കോം​​​ഗി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ (​​സി​​​ഇ​​​ഒ​) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ഇ​​​ല​​​ക്ഷ​​​ൻ ക​​​മ്മി​​​റ്റി എ​​​ന്ന ഇ​​​ല​​​ക്‌​​ട​​​റ​​​ൽ കോ​​​ള​​​ജി​​​ന് നി​​​യ​​​മ​​​സ​​​ഭ ആ​​​യ ലെ​​​ജി​​​സ്‌​​​ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം കൂ​​​ടി പുതിയ നിയമം ന​​​ല്കും. 140 അം​​​ഗ ലെ​​​ജി​​​സ്‌​​​ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ലെ 70 പേ​​​രെ മാ​​​ത്ര​​​മാ​​​ണ് ജ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.

ബാക്കിയുള്ള അംഗങ്ങളെ കാ​​​ർ​​​ഷി​​​കം, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് മു​​​ത​​​ലാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​ നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ചൈ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഇ​​​ല​​​ക്ഷ​​​ൻ ക​​​മ്മി​​​റ്റി​​​ക്ക് അം​​​ഗ​​​ങ്ങ​​​ളെ ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ അ​​​ധി​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷത്തു​​​ നി​​​ന്നു​​​ള്ള​​​വ​​​ർ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

ദേശീയ പീപ്പിൾസ്‌ കോൺഗ്രസിൻ്റെ വാർഷിക സമ്മേളനത്തിൽ 14–-ാം പഞ്ചവത്സര പദ്ധതിയും 2035ഓടെ നടപ്പാക്കാനുള്ള സുദീർഘ വികസന പദ്ധതിയടക്കമുള്ള സുപ്രധാന സാമ്പത്തിക അജൻഡകൾക്ക്‌ അംഗീകാരം നൽകും. ‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്‌ അടക്കമുള്ള ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഉന്നത നേതാക്കളും ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ചൈനയുടെ പ്രതിരോധ ബജറ്റ്‌ 20,900 കോടി ഡോളറായി ഉയർത്തി. ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ മൂന്നിരട്ടിയാണിത് (6570 കോടി ഡോളർ)‌‌. അതേസമയം അമേരിക്കൻ പ്രതിരോധ ബജറ്റിന്റെ നാലിലൊന്ന്‌ മാത്രമാണ്‌ ചൈനയുടേത്‌. കഴിഞ്ഞ വർഷത്തിൽനിന്ന്‌ 6.8 ശതമാനമാണ്‌ വർധിപ്പിച്ചത്‌. ചൈനീസ്‌ സൈന്യത്തെ സംബന്ധിച്ച്‌ കഴിഞ്ഞ വർഷം വലിയ വിജയമായിരുന്നുവെന്നും പ്രധാനമന്ത്രി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.