
സ്വന്തം ലേഖകൻ: കുവൈത്തിൽ തുടരുന്ന ഭാഗിക കർഫ്യു ഈദ് വരെ നീട്ടുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ് അറിയിച്ചു. ഇതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോർട്ടുകളും പ്രചരിച്ചതോടെയാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം ഭാഗിക കർഫ്യൂ മാർച്ച് 7 ന് ആരംഭിക്കുകയും 4 ആഴ്ചകൾ തുടരുന്നതിനുമാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.
കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ള ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കുന്നതിന് ജനങ്ങൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ. പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് കർശനമായ പ്രതിരോധ നടപടികൾക്കാണ് ആരോഗ്യ മന്ത്രാലയം പദ്ധതികൾ തയ്യാറാക്കുന്നത്.
അതോടൊപ്പം കുവൈത്തിൽ കർഫ്യ ഏർപ്പെടുത്തിയതിനെ തുടുർന്ന് ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷമമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരന്നത്തോടെ ഭഷ്യ വസ്തുക്കൾ വാങ്ങി കൂട്ടുന്നതിനുള്ള ശ്രമത്തിലാണ് ജനങ്ങൾ. ജനങ്ങൾ പരിഭ്രാന്തരാകാരുതെന്നും ആവശ്യത്തിനുള്ള ഭക്ഷ്യ ശേഖരം രാജ്യത്തുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആവശ്യമില്ലാതെയുള്ള ഒത്തുചേരലുകൾ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ എഴുത്തു പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിലാണ് സ്വകാര്യ സ്കൂളുകളിൽ എഴുത്ത് പരീക്ഷ ഒഴിവാക്കുന്നതിന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. തീരുമാനം രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും ബാധകമാണെന്ന് മന്ത്രാലയം സ്പെഷൽ എജ്യുക്കേഷൻ വിഭാഗം അസി.അണ്ടർ സെക്രട്ടറി ഡോ.അബ്ദുൽ മുഹ്സിൻ അൽ ഹുവൈലെ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികളുടെ മൂല്യനിർണയത്തിന് അവലംബിച്ച രീതി തുടരുന്നതാണ്. അതേസമയം ഇതിനകം ചില വിദ്യാലയങ്ങൾക്ക് എഴുത്ത് പരീക്ഷ നടത്തുന്നതിന് നൽകിയ അനുമതി ഇതോടെ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല