1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2021

സ്വന്തം ലേഖകൻ: അഞ്ചു പ്രധാന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടെ ദുബായ്ക്കു വൻ വികസന പദ്ധതി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ച ദ് ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൽ ജീവിക്കാനും ജോലി ചെയ്യാനും പറ്റിയ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. വികസനവും നിക്ഷേപവും അഞ്ചു നഗരകേന്ദ്രങ്ങളിൽ നടത്തും. നിലവിലുള്ള മൂന്നിടം കൂടാതെ പുതിയതായി രണ്ടെണ്ണം കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി.

ദുബായ് യുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സ്ഥലങ്ങളായ ദയ്റ, ബർദുബായ് വാണിജ്യ-ധന കേന്ദ്രങ്ങളായ ഡൗൺടൌൺ, ബിസിനസ് ബേ ഹോസ്പിറ്റാലിറ്റി, വിനോദ കേന്ദ്രങ്ങളായ ദുബായ് മറീന, ജെബിആർ എന്നിവ ടൂറിസം ഹബ്ബായി പ്രവർത്തിക്കും

എക്സ്പോ 20202സെന്റർ- വികസിക്കുന്ന ഈ ധന മേഖല താമസയിടം, പ്രദർശനങ്ങൾ, വിനോദ സഞ്ചാരം, ഗതാഗതം എന്നീ രംഗങ്ങളിൽ വികസിപ്പിക്കും ദുബായ് സിലിക്കൺ ഒയാസിസ്- ശാസ്ത്ര സാങ്കേതിക, വിജ്ഞാന ഹബ്ബായ ഇവിടം കണ്ടുപിടിത്തം, ഡിജിറ്റൽ സമ്പദ് രംഗം, മികവ് വികസന കേന്ദ്രം എന്നീ രംഗങ്ങളിൽ വികസിപ്പിക്കും.

ദുബായുടെ 60% വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും പൈതൃക ഗ്രാമങ്ങളുമാക്കും. പൊതുബീച്ചുകൾ 400% ആയി വർധിപ്പിക്കും. വിഭവങ്ങളുടെ പരമാവധി വിനിയോഗം, സജീവവും സക്രിയവുമായ സമൂഹവികസനം, ഹരിതാഭവൽക്കരണവും വിനോദസഞ്ചാര മേഖലകളുടെ വികസനവും, പൊതുപാർക്കുകളുടെ വികസനത്തിലൂടെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ആരോഗ്യകരവും പ്രിയങ്കരവുമായ ഇടങ്ങൾ വളർത്തിയെടുക്കൽ എന്നിവയാണ് വികസനപദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്നു ആർടിഎ ചെയർമാനും ദുബായ് അർബൻ പ്ലാൻ 2040 അധ്യക്ഷനുമായ മാത്തർ അൽ തായർ വ്യക്തമാക്കി.

കൂടുതൽ സഞ്ചാര മാർഗങ്ങൾ വികസിപ്പിച്ച് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം പരിസ്ഥിതി മെച്ചപ്പെടുത്തി സുസ്ഥിര വികസനവും എമിറേറ്റിന്റെ സാംസ്കാരിക ഉന്നമനവും പദ്ധതി വിഭാവനം ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സൗകര്യങ്ങൾ, സ്കൂളുകൾ, സർക്കാർ സേവന കേന്ദ്രങ്ങൾ , ആശുപത്രികൾ തുടങ്ങിയവയെല്ലാം താമസക്കാർക്കു ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളും. ഇവ കൃത്യമായി ലഭിക്കാനായി ജനസംഖ്യാടിസ്ഥാനത്തിൽ നഗരങ്ങളെയും സമൂഹങ്ങളെയും തരംതിരിച്ചിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയായ ഹത്തയുടെ വികസനത്തിനും സമഗ്രപദ്ധതി ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിലുണ്ട്. ഇവിടുത്തെ പ്രകൃതിരമണീയത വർധിപ്പിച്ച് വിനോദസഞ്ചാര വികസനം ലക്ഷ്യമിടുന്ന പദ്ധതിയിൽ പൊതു-സ്വകാര്യ പങ്കാളിത്തവും ഉറപ്പാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.