1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ എത്തുന്ന വിമാന യാത്രക്കാർക്കുള്ള നിയന്ത്രണം തുടരും; വ്യാജ പിസിആര്‍ സര്‍ടിഫിക്കറ്റ് വേട്ട
കുവൈത്തിൽ എത്തുന്ന വിമാന യാത്രക്കാർക്കുള്ള നിയന്ത്രണം തുടരും; വ്യാജ പിസിആര്‍ സര്‍ടിഫിക്കറ്റ് വേട്ട
സ്വന്തം ലേഖകൻ: കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാർ മാത്രം എന്നത് അനിശ്ചിതകാലത്തേക്ക് തുടരും. ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ നിശ്ചയിച്ച നിയന്ത്രണം ഇനിയൊരു അറിയിപ്പ് വരെ തുടരാൻ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിലാണ് ഒരു വിമാനത്തിൽ പരമാവധി 35 പേർ എന്ന നിയന്ത്രണം ഏർപ്പെടുത്തിയത്. അതുവഴി …
യുഎഇയിൽ കൊവിഡ് വാക്സിന് തിക്കും തിരക്കും; സ്‌​കൂ​ളു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും 14ന് ​തു​റ​ക്കും
യുഎഇയിൽ കൊവിഡ് വാക്സിന് തിക്കും തിരക്കും; സ്‌​കൂ​ളു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും 14ന് ​തു​റ​ക്കും
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ കുത്തിവയ്പിന് ആവശ്യക്കാർ ഏറി. ഇതോടെ കുത്തിവയ്പിന് ബുക്കു ചെയ്താൽ ഒരു മാസത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയുമായി. വാക്സീൻ കേന്ദ്രങ്ങളിൽ നേരിട്ടു പോയി ചോദിക്കുന്നവരോട് മാർച്ചിനു ശേഷം തരാമെന്ന് പറഞ്ഞ് വിടുകയാണ്. അറുപത് കഴിയുന്നവർക്കു മുൻഗണന നൽകുന്നുണ്ട്. ആദ്യം മടിച്ചു നിന്നവരും ഇപ്പോൾ കുത്തിവയ്പിന് തയാറായി വരുന്നതോടെയാണ് ആവശ്യക്കാരുടെ എണ്ണം വർധിച്ചത്. വാക്സീൻ …
കൊവിഡ് രണ്ടാം തരംഗം: സൗദിയിൽ കൂടുതൽ നിയന്ത്രങ്ങളുമായി ആഭ്യന്തര മന്ത്രാലയം
കൊവിഡ് രണ്ടാം തരംഗം: സൗദിയിൽ കൂടുതൽ നിയന്ത്രങ്ങളുമായി ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതിനാലാണ് കൊവിഡ് കേസുകൾ വർധിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. …
ഖത്തറിലേക്ക് പ്രവേശന വിലക്കില്ല; കർശന കൊവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു
ഖത്തറിലേക്ക് പ്രവേശന വിലക്കില്ല; കർശന കൊവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു
സ്വന്തം ലേഖകൻ: കൊവിഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത്​ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ച്ചു. എ​ന്നാ​ൽ, ഖ​ത്ത​റി​ലേ​ക്ക്​ യാ​ത്രാ​വി​ല​ക്ക്​ ഇ​ല്ല. നി​ല​വി​ൽ ഖ​ത്ത​റി​െൻറ യാ​ത്രാ​സം​ബ​ന്ധ​മാ​യ ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ച്ച മ​ന്ത്രി​സ​ഭ​യു​െ​ട തീ​രു​മാ​നം വ്യാ​ഴാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ വ​രും. അ​മീ​രി ദി​വാ​നി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ …
വിദേശികൾക്ക് രണ്ടാഴ്​ചത്തെ പ്രവേശന വിലക്കുമായി കുവൈത്തും; വിമാനത്താവളം തൽക്കാലം അടയ്ക്കില്ല
വിദേശികൾക്ക് രണ്ടാഴ്​ചത്തെ പ്രവേശന വിലക്കുമായി കുവൈത്തും; വിമാനത്താവളം തൽക്കാലം അടയ്ക്കില്ല
സ്വന്തം ലേഖകൻ: ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്​ചത്തേക്ക്​ വിദേശികൾക്ക്​ കുവൈത്തിൽ പ്രവേശന വിലക്ക്​ ഏർപ്പെടുത്തി. കോവിഡ്​ കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ്​ നിയ​ന്ത്രണം ഏർപ്പെടുത്തിയത്​. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കരുതെന്ന്​ മന്ത്രിസഭ ഉത്തരവിട്ടു. ഫാർമസി, ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക്​ ഇളവുണ്ട്​. അതേസമയം, ഡെലിവറി സേവനങ്ങൾക്ക്​ വിലക്കില്ല. ദേശീയ ദിനാഘോഷം ഉൾപ്പെടെ …
സൗദി പ്രവേശന വിലക്ക്: യുഎഇയിൽ കുടുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽ
സൗദി പ്രവേശന വിലക്ക്: യുഎഇയിൽ കുടുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: കൊവിഡിനെ തുടർന്ന് ഇന്ത്യ, യുഎഇ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു സൗദി പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഇന്ത്യയിൽ നിന്നു നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎഇയിലെത്തി സൗദിയിലേക്കു പോയിരുന്നതും ഇന്നലെ നിലച്ചു. ഇതോടെ ആയിരങ്ങൾ യുഎഇയിൽ കുടുങ്ങി. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. യുഎഇയിലെത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി …
ബ്രിട്ടന് ആശ്വാസമായി പുതിയ കൊവിഡ് കേസുകളും മരണവും കുറയുന്നു; ലോക്ക്ഡൗൺ ഹീറോ ക്യാപ്റ്റൻ ടോം മൂർ അന്തരിച്ചു
ബ്രിട്ടന് ആശ്വാസമായി പുതിയ കൊവിഡ് കേസുകളും മരണവും കുറയുന്നു; ലോക്ക്ഡൗൺ ഹീറോ ക്യാപ്റ്റൻ ടോം മൂർ അന്തരിച്ചു
സ്വന്തം ലേഖകൻ: ഡിസംബർ അവസാന വാരം മുതൽ ആഞ്ഞടിച്ച് അമ്പതിനായിരത്തിലേറെ ആളുകളുടെ ജീവനെടുത്ത കൊവിഡിൻ്റെ യുകെ വകഭേദത്തെ പിടിച്ചുകെട്ടാനായതിൻ്റെ ആശ്വാസത്തിൽ ബ്രിട്ടൻ. ആയിരത്തി എണ്ണൂറും കടന്ന് കുതിച്ച പ്രതിദിന മരണം കുത്തനെ കു റഞ്ഞു. ദിവസേന രോഗികളായി മാറുന്നവരുടെ എണ്ണം എഴുപതിനായിരത്തിന് അടുത്തുനിന്നും ഇരുപതിനായിരത്തിൽ താഴെയായി. 16,840 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രികളിലേക്കുള്ള …
കൊവിഡ് യുകെ വകഭേദത്തെ മെരുക്കാൻ വാക്സിനുകൾ മതിയാകില്ലെന്ന് ആശങ്ക; വകഭേദങ്ങൾ പെരുകുന്നു
കൊവിഡ് യുകെ വകഭേദത്തെ മെരുക്കാൻ വാക്സിനുകൾ മതിയാകില്ലെന്ന് ആശങ്ക; വകഭേദങ്ങൾ പെരുകുന്നു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തെ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന വാക്‌സീനുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്നത് പ്രായോഗികമല്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. ലോകമെമ്പാടും വൈറസ് ആശങ്കാജനകമായ പരിണാമത്തിന് വിധേയമായിരിക്കുന്നു. ബി.1.1.7 എന്നറിയപ്പെടുന്ന ഈ വകഭേദം ആദ്യമായി ഡിസംബറിലാണ് പുറത്തുവന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ വകഭേദം ബ്രിട്ടനിൽ മുഴുവൻ വ്യാപിച്ചു. ഈ വൈറസിൻ്റെ സാന്നിധ്യം അമേരിക്കയിലും …
മ്യാന്മർ പൂർണമായും പട്ടാള നിയന്ത്രണത്തിൽ; യാങ്കൂൺ വിമാനത്താവളം അടച്ചു, എംപിമാർ വീട്ടുതടങ്കലിൽ
മ്യാന്മർ പൂർണമായും പട്ടാള നിയന്ത്രണത്തിൽ; യാങ്കൂൺ വിമാനത്താവളം അടച്ചു, എംപിമാർ വീട്ടുതടങ്കലിൽ
സ്വന്തം ലേഖകൻ: മ്യാൻമറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ച പട്ടാളം യാങ്കൂണിലെ രാജ്യാന്തര വിമാനത്താവളം അടച്ചു. ദുരിതാശ്വാസ സഹായവുമായെത്തുന്നവ ഉൾപ്പെടെ എല്ലാത്തരം വിമാനങ്ങളും ഇറങ്ങുന്നതും പുറപ്പെടുന്നതും നിരോധിച്ചു. കഴിഞ്ഞ നവംബർ എട്ടിനു നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പാർലമെന്റ് ആദ്യമായി ചേരേണ്ടിയിരുന്ന തിങ്കളാഴ്ച രാവിലെയാണ് പുതിയ ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെ …
യുഎഇയിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് മാർച്ച് മുതൽ തദ്ബീർ കേന്ദ്രം വഴി; ഏജൻസികൾ ഇല്ലാതാകും
യുഎഇയിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് മാർച്ച് മുതൽ തദ്ബീർ കേന്ദ്രം വഴി; ഏജൻസികൾ ഇല്ലാതാകും
സ്വന്തം ലേഖകൻ: യുഎഇയിൽ ഗാർഹിക തൊഴിലാളികളെ കൊണ്ടുവന്നിരുന്ന റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനം ഈ മാസത്തോടെ അവസാനിക്കും.റിക്രൂട്മെന്റുകൾ അടുത്തമാസം മുതൽ മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിനു കീഴിലുള്ള തദ്ബീർ സെന്ററുകൾ മുഖേനയാക്കിയതോടെ 260 ഓഫിസുകളാണ് അടയ്ക്കുന്നത്. ലൈസൻസ് പുതുക്കി പുതിയ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ നൽകിയ ഒരു വർഷത്തെ കാലാവധി ഈ മാസം അവസാനിക്കും. ഗാർഹിക തൊഴിലാളികളുടെ തൊഴിൽ, വീസ …