സ്വന്തം ലേഖകൻ: കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായതായി താമസകാര്യ വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാല പറഞ്ഞു. 2020 മാർച്ച് 12 മുതൽ 2021 ജനുവരി 10 വരെയുള്ള കണക്കാണിത്. ഇതുവരെയുള്ള തീരുമാനം അനുസരിച്ച് ഇവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയില്ല. കൊവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പ്രത്യേക മാനുഷിക …
സ്വന്തം ലേഖകൻ: പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് മ്യാന്‍മര്‍ സേന. സാധാരണ ഇന്റര്‍നെറ്റ് കണക്ടിവിറ്റി 16 ശതമാനത്തിനേക്കാള്‍ താഴ്ന്നിരിക്കുകയാണെന്ന് സാമൂഹ്യ സംഘടനയായ നെറ്റ്‌ബ്ലോക്ക്‌സ് ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററി അറിയിച്ചു. പ്രധാന നഗരമായ യാഗോണില്‍ വലിയ പ്രതിഷേധമാണ് നടന്നുവരുന്നത്. ‘മിലിട്ടറി ഏകാധിപത്യം തുലയട്ടെ, ജനാധിപത്യം വാഴട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. …
സ്വന്തം ലേഖകൻ: ഇതര എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്കു വരുന്നവർ അൽഹൊസൻ ആപ്പിൽ കൊവിഡ് നെഗറ്റീവ് ഫലം കാണിക്കണമെന്ന് അധികൃതർ. എസ്എംഎസ് സന്ദേശം കാണിച്ചാൽ ഇനി അതിർത്തി കടത്തിവിടില്ല. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെടുത്തിയതിനാൽ കൊവിഡ് പരിശോധന നടത്തിയ വിവരവും എത്ര ദിവസം പഴക്കമുണ്ടെന്നും ആപ്പിൽ അറിയാം. അതിനാൽ അതിർത്തി കടക്കാൻ പരിശോധനാ ഫലത്തിനൊപ്പം ഇനി ആപ്പും നിർബന്ധം. നിലവിൽ …
സ്വന്തം ലേഖകൻ: ‘തവക്കൽനാ’ ആപ്പിനുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (സദായാ) വക്താവ് മാജിദ് അൽ ശഹ്രി പറഞ്ഞു. ‘അൽഅറബിയ’ ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉടൻ സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിച്ചേക്കും. സുസ്ഥിര പരിഹാരത്തിനായുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. തകരാറിെൻറ തുടക്കം മുതൽ സാങ്കേതിക …
സ്വന്തം ലേഖകൻ: ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യു.എസ് തയാറെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. എന്നാൽ, അമേരിക്കൻ താൽപര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ചൈനക്കൊപ്പം പ്രവർത്തിക്കാൻ മടിയില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യു.എസ് പ്രതിരോധിക്കും. മനുഷ്യാവകാശങ്ങൾ, ആഗോളഭരണം എന്നിവക്ക് മേൽ ചൈന നടത്തുന്ന ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. എന്നാൽ, അമേരിക്കയുടെ താൽപര്യങ്ങൾ …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് മുന്നോട്ടുവെച്ച നിബന്ധനകൾ കുവൈത്ത് തള്ളി. ഫിലിപ്പിനോ വീട്ടുജോലിക്കാരും തൊഴിലുടമയും തമ്മിൽ തർക്കമുണ്ടാകുേമ്പാൾ നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒാരോ തൊഴിലാളിയുടെ പേരിലും റിക്രൂട്ട്മെൻറ് സമയത്ത് 10,000 ഡോളർ സെക്യൂരിറ്റി തുക കെട്ടിവെക്കണമെന്ന ആവശ്യമാണ് കുവൈത്ത് ഫെഡറേഷൻ ഒാഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെൻറ് ഏജൻസി നിരാകരിച്ചത്. കുവൈത്തിലെയും ഫിലിപ്പീൻസിലെയും …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഏഴ് മുതല്‍ വിദേശികള്‍ക്കു തത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ദുബായ് ഇടത്താവളം വഴി കുവൈത്തിലേക്കുള്ള വിമാന യാത്രാ നിരക്ക് കുത്തനെ ഉയര്‍ന്നു. സ്വദേശികള്‍ അല്ലാത്തവരെ ഫെബ്രുവരി ഏഴ് മുതല്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം വിമാന ടിക്കറ്റ് നിരക്ക് റെക്കോര്‍ഡ് വര്‍ധനവിലേക്കെത്തിച്ചതായും …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച മുതൽ രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല. എന്നാൽ, വന്ദേഭാരത് വിമാന സർവീസുകളെ നിരോധനം ബാധിക്കില്ല. വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ/വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈത്തിലെത്താം. കുവൈത്തിൽ നിന്നുള്ള ആർക്കും ഈ വിമാനങ്ങളിൽ തിരിച്ചുവരികയുമാവാം. കച്ചവടസ്ഥാപനങ്ങൾ രാത്രി …
സ്വന്തം ലേഖകൻ: മാർച്ചിൽ സ്കൂളുകൾ തുറക്കുന്നതോടെ ബ്രിട്ടനിൽ “അൺലോക്കിന്“ തുടക്കമാകുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി വ്യക്തമാക്കി. ഫെബ്രുവരി 22 ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കാനിരിക്കുന്ന അൺലോക്ക് റോഡ് മാപ്പിനെക്കു റിച്ച് സൂചന നൽകുകയായിരുന്നു അദ്ദേഹം. മാർച്ച് 8 ന് ഇംഗ്ലണ്ടിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും നാദിം സഹാവി സ്ഥിരീകരിച്ചു. അതേസമയം …
സ്വന്തം ലേഖകൻ: കുടിയേറ്റ നിയമം നീതിപൂർവം നടപ്പാക്കുന്നതിനുള്ള മൂന്ന് ഉത്തരവുകളിൽ യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഒപ്പുവെച്ചു. കുടിയേറ്റ നിയമത്തിൽ നിയന്ത്രണമേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിെൻറ നടപടികൾ പുനഃപരിശോധിക്കുന്നതിെൻറ ഭാഗമായാണ് ബൈഡെൻറ ഉത്തരവ്. പൗരത്വ രേഖയുടെ പേരിൽ ട്രംപ് ഭരണകൂടം വേർപെടുത്തിയ കുട്ടികളെയും മാതാപിതാക്കളെയും കണ്ടെത്തി ഒന്നിപ്പിക്കാനുള്ള ദൗത്യസേന രൂപവത്കരിക്കുന്നതാണ് ആദ്യ ഉത്തരവ്. ഹോംലാൻഡ് സെക്യൂരിറ്റി സേന …