സ്വന്തം ലേഖകൻ: യുഎസിൽ ജല ശുദ്ധീകരണ കേന്ദ്രത്തിൽ സൈബർ ആക്രമണം നടത്തി കുടിവെള്ളം വിഷമയമാക്കാൻ നീക്കം. 15,000ല്‍ പരം ജനങ്ങൾ ജീവിക്കുന്ന ഫ്ലോറിഡയിലെ ഓൾഡ്സ്മാർ നഗരത്തിലെ ജല ശുദ്ധീകരണ കേന്ദ്രത്തിലെ കംപ്യൂട്ടർ സംവിധാനത്തിൽ അതിക്രമിച്ചു കയറി കുടിവെള്ളത്തിന്റെ രാസ നിലയിൽ മാറ്റം വരുത്തി അപകടകരമായ തരത്തിലാക്കാൻ ശ്രമം നടന്നത്. ശുചീകരണ ദ്രാവകത്തിന്റെ പ്രധാന ഘടകമാണ് സോഡിയം …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റക്കാർക്ക് വാക്സിൻ രജിസ്ട്രേഷൻ; “നോ ഡിപോർട്ടേഷൻ റിസ്ക്“ ഉറപ്പുമായി സർക്കാർ. രാജ്യം മുഴുവൻ പ്രതിരോധശേഷി കൈവരിക്കാനും ലോക്ക്ഡൗൺ ലഘൂകരിക്കാനുമാണ് അഭൂതപൂർവമായ നീക്കം. എല്ലാവരുടേയും സുരക്ഷയ്ക്കായി എല്ലാവർക്കും ജബ് ലഭിക്കേണ്ടതുണ്ട് എന്നതാണ് ഇതിലെ ധാർമ്മികതയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ അനധികൃത കുടിയേറ്റക്കാർ വാക്‌സിനുകൾക്കായി രെജിസ്റ്റർ ചെയ്യുന്നത് മറ്റ് അവകാശങ്ങൾ നേടുന്നതിനുള്ള …
സ്വന്തം ലേഖകൻ: യുഎസിൽ വാടക കുടിശിക പെരുകുന്നു. ദശലക്ഷക്കണക്കിന് വാടകക്കാരാണ് രാജ്യത്തു കഷ്ടപ്പെടുന്നത്. വാടകയ്ക്ക് വേണ്ടി ക്രെഡിറ്റ് കാര്‍ഡുകളെ പലരും കാര്യമായി ആശ്രയിക്കുകയാണ്. എന്നാല്‍ ഇതും അവസാനിക്കുന്നതോടെ പലരും വീട് വിട്ടിറങ്ങേണ്ടി വരും കൂടാതെ വാടകകുടിശികയില്‍ പലരും വലിയ തോതില്‍ കാല താമസം വരുത്തുന്നതിനാൽ പല കുടുംബങ്ങളും വീടുകളിൽ ഒന്നിച്ച് താമസിക്കാന്‍ തയ്യാറെടുക്കുകയാണ്. ഭവന ചെലവ് …
സ്വന്തം ലേഖകൻ: 2015ലെ ആണവ കരാറിൽ അംഗീകരിച്ച നിബന്ധനകൾ പാലിക്കുന്നതുവരെ ഇറാനെതിരായ സാമ്പത്തിക ഉപരോധം നീക്കില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. ആണവ കരാർ പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ യു.എസ് തയാറാകണമെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ കഴിഞ്ഞദിവസം ആവശ്യപ്പെട്ടരിന്നു. ജോ ബൈഡൻ …
സ്വന്തം ലേഖകൻ: ക്യൂബൻ സാന്പത്തികമേഖല സ്വകാര്യ മേഖലയ്ക്കു തുറന്നുകൊടുക്കുന്നു. രണ്ടായിരത്തിനു മുകളിൽ വ്യവസായ വിഭാഗങ്ങളിൽ സ്വകാര്യവത്കരണം അനുവദിക്കുമെന്ന് തൊഴിൽവകുപ്പു മന്ത്രി മാർത്ത എലേന ഫെയ്റ്റോ അറിയിച്ചു. നേരത്തേ 127 വിഭാഗങ്ങളിൽ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. യുഎസിലെ മുൻ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധങ്ങളും കോവിഡും മൂലം സന്പദ്വ്യവസ്ഥ തകർന്നു തരിപ്പണമായ സാഹചര്യത്തിലാണു കമ്യൂണിസ്റ്റ് രാജ്യം മാറിച്ചിന്തിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം …
സ്വന്തം ലേഖകൻ: ഖത്തർ, ഒമാൻ, ബഹ്റൈൻ ഉൾപ്പെടെ 5 രാജ്യങ്ങളെ ഒഴിവാക്കി യുഎഇ 12 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ചു. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, മൗറീഷ്യസ്, മംഗോളിയ, ന്യുസിലൻഡ്, സൗദിഅറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. അതതു രാജ്യത്തെ കൊവിഡ് ബാധ നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയിലൊരിക്കലാണ് പട്ടിക …
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സീൻ സ്വീകരിച്ചവരും കൊവിഡ് മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സീൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും മുൻകരുതൽ പാലിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ഒരുപോലെ ബാധകമാണ്. രണ്ടാം കൊവിഡ് വ്യാപനത്തിന് കാരണം ജാഗ്രതക്കുറവാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയുടെ 75-80 ശതമാനം പേരും കൊവിഡ് വാക്‌സീൻ എടുക്കുന്നതു വരെ …
സ്വന്തം ലേഖകൻ: സൗദിയിൽ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ. ഇക്കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും. നിലവിൽ ആഴ്ചയിൽ 48 മണിക്കൂറാണ് …
സ്വന്തം ലേഖകൻ: യുഎഇ, ഇന്ത്യ അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നിരോധിച്ചതോടെ യുഎഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്കും ഒമാനിൽനിന്ന് സൗദി അറേബ്യയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. നിരോധനം കാരണം ജോലി ആവശ്യവും മറ്റുമായി അടിയന്തരമായി സൗദിയിൽ എത്തേണ്ട നിരവധി പേർ ഒമാൻ ട്രൻസിറ്റിനായി ഉപയോഗിക്കുന്നതോടെയാണ് ഇത്. ഇത്തരക്കാർ വിസിറ്റ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. യുകെയിൽ വാക്സിൻ പാസ്‌പോർട്ടുകൾ അവതരിപ്പിക്കാൻ ആലോചനയുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശ യാത്രാ സമയത്ത് വാക്സിൻ എടുത്തു എന്നതിന് മറ്റ് രാജ്യങ്ങൾ എന്തെങ്കിലും തെളിവ് ചോദിച്ചാൽ, കുത്തിവയ്പ് നടത്തിയതിനുള്ള രേഖ നിങ്ങളുടെ ഡോക്ടറോട് ചോദിക്കാമെന്നും വാക്‌സിനേഷൻ മന്ത്രി വ്യക്തമാക്കി. …